ഈ ഓൺലൈൻ ക്ലാസ് പഠിപ്പിക്കുന്ന ടീച്ചറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ വൈറൽ താരം.. വീഡിയോ കാണാം.!!

ഈ ലോക്ക് ഡൌൺ കാലഘട്ടത്തിൽ ഓൺലൈൻ ക്ലാസ്സുകളുമായാണ് അധ്യാപകർ മുന്നോട്ടുപോകുന്നത്. ഓരോ ക്ലാസ് കഴിയുമ്പോഴും വൈറൽ താരങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ് ഇങ്ങനെ ഓൺലൈൻ ക്ലാസ്സുകളിലെ അധ്യാപകർ.

ഓൺലൈൻ ക്ലാസ്സ് ആയിട്ടുപോലും പുസ്തകത്തിലെ ചങ്ങാതിമാരെ നേരിട്ട് പരിചയപ്പെടുത്തി കുട്ടികൾക്ക് പാഠപുസ്തകം പഠിപ്പിച്ചു കൊടുക്കുന്ന ഈ ടീച്ചറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന താരം. ആരുമൊന്നു ലൈക് അടിച്ചുപോകും ടീച്ചറുടെ ഈ ആത്മാർത്ഥതക്കു മുന്നിൽ.

പൂച്ച, നായ, പശു, ആട് തുടങ്ങിയ വളർത്തു മൃഗങ്ങളെ കുട്ടികൾക്ക് മുൻപിൽ നേരിട്ടിട്ടു കാണിച്ചു കൊടുത്ത ശേഷം അവയുടെ പാട്ടുപാടി വളരെ രസകരമായാണ് ഈ ടീച്ചർ കുട്ടികൾക്ക് പാഠഭാഗങ്ങൾ പരിചയപ്പെടുത്തുന്നത്.

“വളരെ വ്യത്യസ്തമായ രീതിയിൽ, ചെറിയ കുട്ടികൾക്ക് മനസ്സിലാകുന്ന രീതിയിൽ ക്ലാസെടുത്ത ഈ ടീച്ചർക്ക് എല്ലാവിധ അഭിനന്ദനങ്ങളും” എന്നിങ്ങനെ ഈ ടീച്ചറെ അഭിനന്ദിച്ചു കൊണ്ട് നിരവധി കമെന്റുകളാണ് ഈ അവതരണത്തിന് ലഭിച്ചിരിക്കുന്നത്.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications