Tasty Garlic Chutney Recipe malayalam : വെളുത്തുള്ളി ചമ്മന്തിയാണ് തയ്യാറാക്കുന്നത്, ഈ ചമ്മന്തി മാത്രം മതി ചോറിനും, കഞ്ഞിക്കുമൊക്കെ കഴിക്കാൻ ഇത് തയ്യാറാക്കുന്നത് കാണുമ്പോൾ തന്നെ വായിൽ നിന്ന് വെള്ളം വന്നു പോകും അത്രേം രുചികരമാണ് ഈ ഒരു ചമ്മന്തി.. ഇത് തയ്യാറാകുന്നതിനായിട്ട്ആദ്യം ചെയ്യേണ്ടത് വെളുത്തുള്ളി ചുട്ടെടുക്കണം, തോലോട്തന്നെ വെളുത്തുള്ളി ഒരു കമ്പനിയിൽ കോർത്തെടുത്ത് കനലിലേക്ക് ഇട്ടുകൊടുക്കുക..അതിനുശേഷം ചെറിയ ഉള്ളി ഇതുപോലെ
തന്നെ ഇതുപോലെ കനലിൽ നന്നായി ചുട്ടെടുക്കണം.. ചുവന്ന മുളകും അതുപോലെതന്നെ ചുട്ടെടുക്കണം. വറ്റൽ മുളകാണ് ഇതിനുവേണ്ടി ഉപയോഗിക്കുന്നത്, എല്ലാം ഇതുപോലെ ചുട്ടെടുത്തതിനു ശേഷം വെളുത്തുള്ളിയുടെ തോല് കളഞ്ഞ് അല്ലി മാത്രമായിട്ട് എടുത്ത് ചുവന്നുള്ളിയുടെയും തോല് കളഞ്ഞു ഉള്ളിലുള്ള ഉള്ളി മാത്രമായി എടുത്തു ഒരു കല്ലിൽ വച്ച് നന്നായിട്ട് ചതച്ചെടുക്കുക. അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണയും, ഉപ്പും കൂടി ചേർത്ത്

കൊടുത്തിട്ട് വേണം അരച്ചെടുക്കേണ്ടത്.. നന്നായി ഇത് ചതച്ച് കുഴഞ്ഞു പാകത്തിലായി വരുമ്പോൾ ഉപയോഗിക്കാവുന്നതാണ് വളരെ രുചികരം ഹെൽത്തിയുമാണ് ഈയൊരു ചമ്മന്തി മാത്രം മതി ഊണ് കഴിക്കാനും കഞ്ഞി കുടിക്കാനും ദോശ കഴിക്കാനും ഒക്കെ വളരെയധികം ആണ് ഈ ഒരു ചമ്മന്തി… ഗ്യാസിന്റെ പ്രോബ്ലം ഉള്ളവർക്ക് വെളുത്തുള്ളി വളരെ നല്ലതാണ് ഗ്യാസ്ട്രബിളിന്ഒരു പരിഹാരം മാർഗമായി ഈ ചമ്മന്തി ഉപയോഗിക്കാവുന്നതാണ് . പലപ്പോഴും ഒത്തിരി
കറിയൊന്നും ഇല്ലെങ്കിലും ഒരു ചമ്മന്തി മതി ഊണു കഴിക്കാൻ അങ്ങനെ ഹെൽത്തി ആയിട്ടുള്ള ഒരു ചമ്മന്തി തയ്യാറാക്കുന്നത് നാടൻ രീതിയിൽ കനലിൽ ചുട്ടെടുത്ത ചമ്മന്തിയാണിത്.. കനലിൽ ചുടുന്നത് കൊണ്ട് തന്നെ എല്ലാത്തിനും ഒരു പ്രത്യേക സ്വാദാണ് കിട്ടുന്നത് എപ്പോഴും എണ്ണയിൽ വഴറ്റിയെടുക്കുന്നതിനേക്കാളും സ്വാദ് കനലിൽ ചുട്ടെടുക്കുന്നതിനാണ്. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. video credits : village cooking.