എന്തൊരു അഴക്.!! കാളിദാസന്റെ പ്രണയിനി ആളൊരു സുന്ദരി തന്നെ; ജയറാമിന്റെ മരുമകളുടെ ഏറ്റവും പുതിയ വിശേഷം അറിഞ്ഞോ ? Tarini kalingarayar latest reel
Tarini kalingarayar latest reel : 30 വർഷത്തോളം നീണ്ട ദാമ്പത്യ ജീവിതത്തിൽ സന്തോഷത്തോടെയുള്ള നിമിഷങ്ങൾ ഒക്കെ ആരാധകർക്കായി പങ്കുവയ്ക്കുന്ന താരദമ്പതികളാണ് നടൻ ജയറാമും പാർവതിയും. അതേസമയം മകനും നടനുമായ കാളിദാസ് ജയറാമിന്റെ പ്രണയകഥയും സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ചു നാളുകളായി ചർച്ചാവിഷയം ആകുന്നുണ്ട്. തരുണിക്ക് ഒപ്പമുള്ള ചിത്രങ്ങൾ കാളിദാസ് ജയറാം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് താരപുത്രന്റെ പ്രണയവും
സൈബർ ലോകത്ത് ചർച്ചാവിഷയമായി മാറിയത്. മോഡലായ തരുണീ കലിംഗനായർക്ക് ഒപ്പമുള്ള ചിത്രങ്ങളാണ് കാളിദാസ് തന്റെ ഇൻസ്റ്റഗ്രാം പേജുകളിൽ പങ്കുവെച്ചിരുന്നത്. മകൻറെ പ്രണയത്തിന് പാർവതിക്കും ജയറാമിനും യാതൊരു പ്രശ്നവുമില്ല എന്ന് വെളിപ്പെടുത്തുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ജന്മദിനം ആഘോഷിച്ച തരുണിക്ക് പിറന്നാൾ ആശംസകളുമായി പാർവതിയും രംഗത്ത് എത്തിയിരുന്നു.

കഴിഞ്ഞ ഓണം മുതലാണ് ജയറാം കുടുംബത്തിന് ഒപ്പം തരുണിയെ കണ്ടു തുടങ്ങിയത്. കുടുംബചിത്രത്തിൽ ഒരു സുന്ദരിയെ കൂടി കണ്ടതോടെ കാളിദാസിന്റെ ഭാര്യയാകാൻ പോകുന്ന കുട്ടിയാണോ ഇത് എന്നുള്ള ചോദ്യം ഉയർന്നിരുന്നു. അന്നും കുടുംബം ഇതിനോട് പ്രതികരിച്ചിരുന്നില്ല. ഇതിനിടയിലാണ് ദുബായിൽ നിന്നുള്ള ഒരു ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടത്. കാളിദാസും തരുണിയും പ്രണയാർദ്രമായി ഒന്നിച്ചിരിക്കുന്ന ചിത്രമായിരുന്നു അത്.
മോഡലും മിസ്സ് ദിവാ റണ്ണറപ്പ് കൂടിയായ തരുണി സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ്. കാളിദാസുമായുള്ള താരത്തിന്റെ പ്രണയം പുറത്തുവന്നതിന് പിന്നാലെ തരുണിയുടെ ഇൻസ്റ്റഗ്രാം പേജ് അടക്കമുള്ളവയും കാളിദാസ് ആരാധകർ ദിനംപ്രതി നോക്കാറുണ്ട്. കാളിദാസിന്റെ ജന്മദിനത്തിൽ ആശംസകൾ അറിയിച്ച് തരുണി പങ്കുവെച്ച പോസ്റ്റ് വളരെ പെട്ടെന്ന് തന്നെയാണ് ആളുകൾ ഏറ്റെടുത്തത്. ഇപ്പോൾ തന്റെ ഒരു ഏറ്റവും പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് തരുണി. പതിവുപോലെതന്നെ പങ്കുവെച്ച് നിമിഷനേരത്തിനുള്ളിൽ ഈ റീൽസും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.