സ്വാസികയുടെ വീട്ടിൽ ആഘോഷമേളം.. സ്വപ്നം സാക്ഷാത്കരിച്ച സന്തോഷത്തിൽ സ്വാസിക.. ആശംസകളോടെ പ്രിയപ്പെട്ടവരും.!!

പ്രേക്ഷകർക്ക് ഒരുപാട് പ്രിയങ്കരിയായ നടിയും അവതാരികയും ആണ് സ്വാസിക വിജയ്. സ്വസികയുടെ സ്വപ്ന ഭവനത്തിന്റെ പാലുകാച്ചൽ ചടങ്ങ് ആണ് താരം തന്റെ യൂട്യൂബ് ചാനൽ വഴി പങ്കുവച്ചിരിക്കുന്നത്. സ്വപ്നം സാക്ഷാത്കരിച്ചതിന്റെ പേരിൽ ഒത്തിരി പേരാണ് അഭിനന്ദനങ്ങളും പറഞ്ഞു സ്വാസികയെ വിളിക്കുന്നത്. സ്റ്റാർ മാജിക്കിലൂടെ നമ്മുടെ വളരെ പ്രിയങ്കരിയായിരുന്നു സ്വാസിക വിജയ്.

ഇതു കൂടാതെ സ്വാസികയ്ക്ക് ഒരു യൂട്യൂബ് ചാനൽ ഉണ്ട്. ചാനലിലൂടെ എല്ലാ വിശേഷങ്ങളും പ്രേക്ഷകരോട് പങ്കുവയ്ക്കാറുണ്ട്. യൂട്യൂബ് വീഡിയോസുകൾ ആയാലും അവതരണത്തിലായാലും സിനിമയിലൂടെയും പെട്ടെന്ന് തന്നെ ശ്രദ്ധയാകർഷിക്കാൻ കഴിഞ്ഞ ഒരു നടിയാണ് സ്വാസിക. പുതിയ വീടും പാലുകാച്ചൽ വിശേങ്ങളുമാണ് പുതുതായി സ്വാസിക പ്രേക്ഷകരോട് പങ്കുവച്ചിരിക്കുന്നത്. യൂട്യൂബ് വീഡിയോകളിലൂടെ ആണ് താരം തന്റെ സന്തോഷവാർത്ത പങ്കുവെച്ചിരിക്കുന്നത്.

വീട് മേടിച്ച് അതിൽ പണികളൊക്കെ ചെയ്യുമ്പോൾ സുഖകരമായ ഒരു ടെൻഷൻ ഉണ്ട് അത് അനുഭവിച്ച് തന്നെ വേണം അതിന്റെ ഒരു സന്തോഷം കൂടി സ്വാസിക പ്രേക്ഷകരോട് പങ്കുവെക്കുന്നു. പാലുകാച്ചൽ വേഗത്തിൽ നടത്തുകയായിരുന്നു എന്നും, ഒരു ദിവസം മുൻപാണ് തിരുവനന്തപുരത്തുന്നു വന്നതെന്നും, ഗണപതി ഹോമം ഒക്കെ ബന്ധുക്കളോടൊപ്പം നേരത്തെ കഴിഞ്ഞു എന്നും പറയുന്നുണ്ട് വീഡിയോയിൽ. കൂടാതെ പാലുകാച്ചൽ ചടങ്ങിൽ ഉപയോഗിച്ചിരിക്കുന്ന സാധനങ്ങൾ

ചൂരൽ കോട്ട അങ്ങനെ മറ്റു സാധനങ്ങൾ എല്ലാം പരിചയപെടുത്തുന്നുണ്ട്. കേക്ക് കൂടെ മുറിച്ചു എല്ലാവരെയും പരിചയപ്പെടുത്തി സ്വാസിക വളരെ സന്തോഷമായി പാലുകാച്ചൽ നടത്തി. ഡാഫോഡിൽസ് എന്നാണ് സ്വാസികയുടെ ഫ്ലാറ്റിന്റെ പേര് കയ്യിലുള്ള പൈസയും കുറച്ചു ലോണ് കൂടി എടുത്തിട്ടാണ് ഫ്ലാറ്റ് സ്വന്തമാക്കിയത്. ജോയ്സി മാത്യു എന്നാണ് വീടിന്റെ പേര് കൊടുത്തിരിക്കുന്നത് എങ്കിലും കുറച്ചു നാൾ കഴിഞ്ഞിട്ട് അത് സ്വാസിക വിജയ് എന്നോ അല്ലെങ്കിൽ പൂജാ വിജയ് എന്നൊ മാറ്റുമെന്നും സ്വാസിക പറയുന്നു.

Job Vacancies In Dubai We would like to show you notifications for the latest news and updates.
Dismiss
Allow Notifications