ഫറോ ഐലൻഡിൽ മക്കൾക്കൊപ്പം അവധി ആഘോഷിച്ചു സൂര്യയും ജ്യോതികയും.!! മക്കൾക്കൊപ്പം വിദേശത്ത് അവധിക്കാലം ആഘോഷിച്ച്‌ താര ദമ്പതികൾ | surya jyothika vacation trip goes viral entertainment news

surya jyothika vacation trip goes viral entertainment news

surya jyothika vacation trip goes viral entertainment news : മലയാളികൾക്കും തമിഴ് പ്രേക്ഷകർക്കും ഒരു പോലെ ഇഷ്ടപ്പെട്ട താര ദമ്പതികളാണ്  സൂര്യയും ജ്യോതികയും.  മലയാളി പ്രേക്ഷകർക്കിടയിൽ അടക്കം വലിയൊരു ആരാധക കൂട്ടം തന്നെ ഇരുവർക്കും ഉണ്ട്. അഭിനയത്തിനപ്പുറം ജീവിതത്തിലും സാധാരണക്കാർക്ക് മാതൃകയായി മാറിയ ഇവർ പക്ഷേ സോഷ്യൽ

മീഡിയയിൽ അത്ര സജീവമല്ല. അതിനാൽ തന്നെ താര ദമ്പതികളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഒരു പ്രത്യേക ആകാംക്ഷയുണ്ട്. ഇപ്പോഴിതാ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്ന താര ദമ്പതികളുടെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുള്ളത്.  ഡെന്മാർക്കിലെ കോപ്പൻഹേഗനിലെ ഫാറോ ദ്വീപിലാണ്‌ അവധിയാഘോഷിക്കാനായി താര കുടുംബം എത്തിയിരിക്കുന്നത്. ജ്യോതിക തന്റെ ഇൻസ്റ്റഗ്രാം

പേജിലൂടെ വീഡിയോ പങ്കുവച്ചതിനു പിന്നാലെയാണ് താര കുടുംബത്തിന്റെ അവധി ആഘോഷം സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയത്. പിന്നീട് നിരവധി ഫാൻസ് പേജുകളിലും ദൃശ്യങ്ങളും വീഡിയോകളും നിറയുകയും ചെയ്തു. ”ജീവിതത്തിൽ നിന്നും രക്ഷപെടാൻ നമ്മൾ ഒരിക്കലും യാത്രകൾ ചെയ്യരുത്…ജീവിതം നമ്മളിൽ നിന്നും രക്ഷപ്പെടാതിരിക്കാൻ നമ്മൾ യാത്ര ചെയ്യൂ…” എന്ന അടിക്കുറിപ്പിനൊപ്പം ആണ് ജ്യോതിക വെക്കേഷൻ വീഡിയോ ആരാധകർക്കായി പങ്കുവെച്ചത്.   മക്കളായ ദേവി നും ദിയക്കുമൊപ്പമുള്ള ആഹ്ളാദകരമായ നിമിഷങ്ങളും, സെൽഫികളും, ലോങ് ഡ്രൈവുകളും

തുടങ്ങി ഫാറോ ദ്വീപിന്റെ സൗന്ദര്യം മുഴുവൻ വെളിപ്പെടുത്തുന്ന നിരവധി കാഴ്ചകളും  ഉൾപ്പെടുത്തി വന്നിരിക്കുന്ന വീഡിയോ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. നിരവധി താരങ്ങളും ആരാധകരുമാണ് താരദമ്പതികളുടെ അവധി ആഘോഷത്തിന് ആശംസകളുമായി രംഗത്തെത്തിയിട്ടുള്ളത്. വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേള എടുത്ത താരം പിന്നെ കുറച്ച് നാൾ മുമ്പാണ് തിരിച്ച് സിനിമ മേഖലയിലേക്ക് എത്തിയത്. ഇപ്പോഴിതാ ജിയോ ബേബിയുടെ സംവിധാനത്തിൽ മമ്മൂട്ടി കമ്പനി നിർമിക്കുന്ന ‘കാതൽ’ ആണ് ജ്യോതികയുടെ വരാനുള്ള പുതിയ ചിത്രം. ചിത്രത്തിൽ  മമ്മൂട്ടിയാണ്  നായകനായി എത്തുന്നത്.

View this post on Instagram

A post shared by Jyotika (@jyotika)