ഫിന്ലാന്ഡിന്റെ ഭംഗി കണ്ടിട്ടുണ്ടോ ? ഇത് ഡിവോഴ്‌സ് ആരോപണങ്ങള്‍ക്ക് ഉള്ള മറുപടി..!! ഫിന്‍ലാന്‍ഡില്‍ അവധിക്കാലം ആഘോഷിച്ച് സൂര്യയും ജ്യോതികയും | Surya Jyothika Finland vacation trip video

തെന്നിന്ത്യൻ താരജോഡികളാണ് ജ്യോതികയും, സൂര്യയും. ഹിന്ദി ചിത്രമായ ഡോലി സജാകെ രഖന എന്ന ചിത്രത്തിലൂടെയാണ് ജ്യോതിക ചലചിത്ര രംഗത്തേക്ക് കാലെടുത്തു വയ്ക്കുന്നത്.പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ളതാരം തമിഴകത്തെ സൂപ്പർ നായികമാരിൽ ഒരാളായി മാറി.തമിഴകത്തെ സൂപ്പർ നടനായ സൂര്യയുമായി താരം നീണ്ട കാലം

പ്രണയത്തിലായിരുന്നു. പിന്നീട് 2006-ലാണ് സൂര്യയും ജ്യോതിക്കും തമ്മിലുള്ള വിവാഹം നടക്കുന്നത്.ഇവർക്ക് ദേവ്, ദിയ എന്നീ രണ്ടു മക്കളാണുളളത്. വിവാഹ ശേഷം അഭിനയരംഗത്തു നിന്നും വിട്ടു നിന്ന താരം 2015-ൽ വീണ്ടും സിനിമയിലേക്ക് തിരിച്ചു വന്നു. വീണ്ടും സൂര്യയെപ്പോലെ തന്നെ സിനിമയിൽ സജീവമായിരുന്നു ജ്യോതികയും. ഇപ്പോൾ കുറച്ച് മാസങ്ങൾക്ക് മുൻപാണ് ജ്യോതിക സ്വന്തം നാടായ മുബൈയിലേയ്ക്ക് താമസം

മാറിയത്. ഇതിനു പിന്നാലെ നിരവധി ഗോസിപ്പുകൾ വന്നിരുന്നെങ്കിലും, കഴിഞ്ഞ ദിവസം തെന്നിന്ത്യൻ സിനിമാ ആരാധകരെ ഞെട്ടിച്ചു കൊണ്ടുള്ള ഒരു വാർത്തയായിരുന്നു വന്നത്. നീണ്ട 18 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് ജ്യോതികയും, സൂര്യയും വിവാഹമോചിതരാകാൻ പോകുന്നുവെന്ന വാർത്ത. താരം സ്വന്തം നാടായ മുബൈയിലേയ്ക്ക് പോയതും ഇതിനാണെന്ന വാർത്തകളും പ്രചരിച്ചിരുന്നു.എന്നാൽ ഈ

വാർത്തകൾക്കൊക്കെ മറുപടിയുമായി എത്തിയിരിക്കുകയാണ് ജ്യോതിക.താരത്തിൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ സൂര്യയോടൊപ്പം ഫിൻലാൻ്റിൽ അവധിക്കാലമാഘോഷിക്കുന്ന വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. മഞ്ഞിൽ മൂടിയ ഫിൻലാൻ്റിൽ രണ്ടു പേരും വളരെ സന്തോഷത്തിലാണ് വീഡിയോയിൽ കാണുന്നത്. ‘ജീവിതം മഴവില്ലുപോലെയാണെന്നും, നമുക്കതിൻ്റെ നിറങ്ങൾ കണ്ടുപിടിക്കാൻ തുടങ്ങാമെന്നുമാണ് ജ്യോതിക വീഡിയോയിൽ കുറിച്ചത്. നിരവധി ആരാധകരാണ് താരത്തിൻ്റെ വീഡിയോയ്ക്ക് താഴെ കമൻ്റുമായി വന്നിരിക്കുന്നത്.

View this post on Instagram

A post shared by Jyotika (@jyotika)