12 വർഷങ്ങൾക്ക് ശേഷം മമ്മൂക്കക്കൊപ്പം ജ്യോതിക മലയാളത്തിൽ.!! ലൊക്കേഷനിൽ വന്ന് നടിപ്പിന് നായകൻ സൂര്യയും | Suriya visits Mammootty and Jyothika, kathal location
Suriya visits Mammootty and Jyothika, kathal location malayalam : 12 വർഷങ്ങൾക്ക് ശേഷം ജ്യോതിക മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണ് കാതൽ. മമ്മൂട്ടിയാണ് ഈ ചിത്രത്തിൽ നായക വേഷത്തിൽ എത്തുന്നത്.മമ്മൂട്ടി കമ്പനി നിർമ്മാണം നിർവഹിക്കുന്ന കാതലിന്റെ ചിത്രീകരണം കുറച്ചുനാളുകൾക്കു മുൻപാണ് ആരംഭിച്ചത്. ഷൂട്ടിംഗ് തുടങ്ങുന്നതിനു മുൻപുതന്നെ കാതൽ ചിത്രത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർ വളരെയധികം തൽപരരാണ്.
കാതലിന്റെ ടൈറ്റിൽ അനൗൺസ്മെന്റ് തന്നെ സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ച ചെയ്യപ്പെട്ടിരുന്നു. മലയാള സിനിമക്ക് പുതിയ കാഴ്ചാനുഭവം സമ്മാനിക്കുന്ന ചിത്രങ്ങൾ നിർമ്മിക്കുന്ന മമ്മൂട്ടി കമ്പനിയുടെ കാതൽ ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് വിതരണം. മമ്മൂട്ടി കമ്പനി തിയേറ്ററിൽ റിലീസ് ചെയ്ത നിസ്സാം ബഷീർ സംവിധാനം നിർവഹിച്ച റോഷാക്കിന് ലോക വ്യാപകമായി പ്രേക്ഷകർ വലിയ അംഗീകാരമാണ്
കൊടുത്തിട്ടുള്ളത്.കൂടാതെ ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം നിർവഹിച്ച് മമ്മൂട്ടി കമ്പനി നിർമ്മിച്ച നൻപകൻ നേരത്ത് മയക്കം ഐ എഫ് എഫ് കെയിലെ അന്താരാഷ്ട്ര സിനിമാ മത്സര വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് മറ്റു താരനിരകൾ. കാതൽ എന്ന ചിത്രത്തെക്കുറിച്ച് പുതിയ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ
ഇപ്പോൾ നിറയുന്നത്. ചിത്രീകരണം പുരോഗമിക്കുന്ന മമ്മൂട്ടി-ജ്യോതിക ചിത്രം കാതലിന്റെ ലൊക്കേഷനിൽ സന്ദർശനം നടത്തിയ തമിഴ് താരം സൂര്യ ആണ് ഇപ്പോൾ ചർച്ചയാകുന്നത് . ഭാര്യയ്ക്ക് എല്ലാവിധ സപ്പോർട്ടുകൾ നൽകുന്ന ഒരു വ്യക്തിയാണ് സൂര്യ. സൂര്യ ജ്യോതിക താര ദമ്പതിമാരെ ഇഷ്ടപ്പെടാത്ത വ്യക്തികൾ ഇല്ല എന്ന് തന്നെ പറയാം. കാതലിലെ നായകൻ മമ്മൂട്ടി, സൂര്യയ്ക്കും ജ്യോതികയ്ക്കുമൊപ്പമുള്ള ചിത്രവും, അണിയറ പ്രവർത്തകരുടെ ചിത്രവും സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചിട്ടുണ്ട്..