“ഓർമയുണ്ടോ ഈ മുഖം” MAA എന്ന സംഘടന പറയട്ടെ.. എന്നും ഓർമയുണ്ടാകും ഈ മുഖം.. നർമ്മം തൊഴിലാക്കിയ ഇരുന്നൂറോളം കുടുംബങ്ങൾക്ക് ആശ്വാസം പകർന്നു സുരേഷ് ഗോപി 👏👏 നന്ദി പറഞ്ഞ് നാദിർഷ.!!

കൊടുത്ത വാക്ക് പാലിച്ച് മലയാളികളുടെ സ്വന്തം സൂപ്പർ സ്റ്റാർ സുരേഷ് ഗോപി. നർമം തൊഴിലാക്കിയ 200 ഓളം കുടുംബങ്ങൾക്കാണ് സുരേഷ് ഗോപി പുതുജീവൻ നൽകിയത്. മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷൻ സംഘടനയുടെ ഉന്നമനത്തിനായി താൻ ചെയ്യുന്ന ഓരോ സിനിമയുടെ പ്രതിഫലത്തിൽ നിന്നും രണ്ട് ലക്ഷം രൂപ വീതം സംഭാവനയായി നൽകുമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു ഇപ്പോൾ ആ വാക്ക് നിറവേറ്റി

ഇരിക്കുകയാണ് താരം. പറഞ്ഞ വാക്ക് കൃത്യമായി പാലിച്ച് സൂപ്പർസ്റ്റാർ സുരേഷ് ഗോപിക്ക് നന്ദിപറഞ്ഞ് നാദിർഷ അടക്കമുള്ള നിരവധി മിമിക്രി ആർട്ടിസ്റ്റുകൾ രംഗത്തെത്തിയിട്ടുണ്ട്. നാദിർഷയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത് ഓർമ്മയുണ്ടോ ഈ മുഖം നർമം കലർത്തിയ ഇരുന്നൂറോളം കുടുംബങ്ങൾക്ക് ഇനി മുതൽ ഞാൻ ചെയ്യുന്ന ഓരോ സിനിമയുടെ പ്രതിഫലത്തിന് രണ്ട് ലക്ഷം രൂപ നിങ്ങളുടെ സംഘടനയ്ക്കും എന്ന് വ്യക്തമാക്കിയ സുരേഷ് ഗോപി….

ടെലിവിഷൻ ഷോകൾ സംഘടിപ്പിക്കുകയും അതിൽ നിന്നും ലഭിക്കുന്ന പണം പണം, മിമിക്രി കലാകാരന്മാരുടെ വിധവകൾക്കും അവരുടെbകുട്ടികളുടെ വിദ്യാഭ്യാസത്തിനും, ആശുപത്രി ചിലവുകൾക്കും എല്ലാം ഉപയോഗിക്കകയും ചെയ്യുന്നതിനൊപ്പം മിമിക്രി കലാകാരന്മാരുടെ ഉന്നമനത്തിനു വേണ്ടി നിലകൊള്ളുകയും, സാമൂഹികമായി ഒരു പാട് ഉത്തരവാദിത്വങ്ങൾ നിറവേറ്റുകയും ചെയ്യുന്ന ഒരു സംഘടന ആണ് ‘MAA'( Mimicry Artist association)

ഈ കഴിഞ്ഞ ഓണക്കാലത്ത് ഏഷ്യാനെറ്റിൽ അവതരിപ്പിച്ച ഒരു ഷോയിൽ പ്രതിഫലം ഒന്നും തന്നെ വാങ്ങാതെ സുരേഷ് ഗോപി എത്തിയിരുന്നു.. സാധാരണക്കാരായ കലാകാരന്മാരോടൊപ്പം ആടിയും പാടിയും തമാശ പറഞ്ഞും ,അനുകരിച്ചും സമയം ചെലവിട്ട സുരേഷേട്ടൻ പ്രഖ്യാപിച്ച വാക്കുകളാണ് ആദ്യം ഞാൻ പറഞ്ഞത്. പുതിയ ചിത്രത്തിന്റർ അഡ്വാൻസ് ലഭിച്ചപ്പോൾ തന്നെ അതിൽ നിന്നും പറഞ്ഞ വാക്ക് പാലിച്ചു കൊണ്ട് 2 ലക്ഷം രൂപ സംഘടനയ്ക്ക് അദ്ദേഹം ഇന്നലെ നൽകുകയുണ്ടായി. കൊറോണ മുലം ഉത്സവങ്ങളും ആഘോഷങ്ങളും ഇല്ലാതായി ജീവിതം വഴിമുട്ടിയ സ്റ്റേജ് കലാകാരന്മാരുടെ പേരിൽ അദ്ദേഹത്തിന് നന്ദി അർപ്പിക്കുന്നു.

Job Vacancies In Dubai We would like to show you notifications for the latest news and updates.
Dismiss
Allow Notifications