ഇത് വിവാഹ വാർഷിക ദിനത്തിൽ സൂപ്പർസ്റ്റാറിന്റെ സമ്മാനം; ആദിവാസി ഊരിലേക്ക് ഫൈബർ ബോട്ട് സമ്മാനിച്ച് സുരേഷ് ഗോപി | Suresh Gopi gift a boat for Mukkumpuzha colony people

Suresh Gopi gift a boat for Mukkumpuzha colony people : മലയാളികളുടെ പ്രിയപ്പെട്ട സിനിമാ താരങ്ങളിൽ ഒരാളാണല്ലോ സുരേഷ് ഗോപി. ഓടയിൽ നിന്നും എന്ന മലയാള സിനിമയിലൂടെ അഭിനയ ലോകത്തെത്തി പിന്നീട് മലയാള സിനിമാ ലോകത്തിലെ ഇതിഹാസ താരങ്ങളിൽ ഒരാളായി മാറുകയായിരുന്നു താരം. അഭിനയ ജീവിതത്തിനിടെ ഒരു ചെറു ഇടവേളയിൽ രാഷ്ട്രീയത്തിലും തിളങ്ങിയിരുന്നു എങ്കിലും വീണ്ടും ശക്തമായ ഒരു തിരിച്ചുവരമായിരുന്നു താരം നടത്തിയിരുന്നത്. ഒരു അഭിലേതാവ് എന്നതിലുപരി

മികച്ചൊരു രാഷ്ട്രീയ പ്രവർത്തകനും പൊതുപ്രവർത്തകനുമായ താരത്തിന് സോഷ്യൽ മീഡിയയിൽ വലിയൊരു ആരാധക വൃന്ദം തന്നെയുണ്ട്. അതിനാൽ തന്നെ സുരേഷ് ഗോപിയുമായും അദ്ദേഹത്തിന്റെ കുടുംബവുമായും ബന്ധപ്പെട്ട ഏതൊരു വിശേഷങ്ങൾക്കും വലിയ സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളിൽ ലഭിക്കാറുള്ളത്. എന്നാൽ ഇപ്പോഴിതാ തന്റെ ജീവകാരുണ്യ പ്രവർത്തന മേഖലയിൽ പുതിയൊരു കയ്യൊപ്പുമായി എത്തിയിരിക്കുകയാണ് താരം.

മുക്കുംപുഴ കോളനിയിൽ തന്റെ വിവാഹ വാർഷിക ദിവസത്തിൽ ആശ്വാസത്തിന്റെ വഞ്ചി ഇറക്കിയിരിക്കുകയാണ് താരം. അടുത്തിടെ സുരേഷ് ഗോപി നടത്തിയ കോളനി സന്ദർശന വേളയിൽ ഒരു ബോട്ടിന്റെ ആവശ്യകതയെക്കുറിച്ച് കോളനിക്കാർ സഹായം അഭ്യർത്ഥിച്ചിരുന്നു. ആശുപത്രികളിലേക്കും മറ്റും മുള ചങ്ങാടത്തിൽ ഏറെ സാഹസികമായായിരുന്നു ഇവർ യാത്ര ചെയ്തിരുന്നത്. ഈയൊരു അവസ്ഥ മനസ്സിലാക്കി കോളനികൾക്ക് ഒരു ഫൈബർ ബോട്ട് താരം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് തന്റെ വിവാഹ വാർഷിക ദിനത്തിൽ കോളനിക്കാർക്ക്

നൽകിയ വാക്ക് പാലിച്ചിരിക്കുകയാണ് താരം. സുരേഷ് ഗോപിക്ക് എത്താൻ സാധിക്കാത്തതിനാൽ സഹപ്രവർത്തകനും സിനിമാ താരവുമായ ടിനി ടോം ആണ് ഈയൊരു ഫൈബർ ബോട്ട് ബന്ധപ്പെട്ട ആളുകൾക്ക് കൈമാറിയിട്ടുള്ളത്. അഞ്ചുപേർക്ക് യാത്ര ചെയ്യാവുന്ന ഈ ഒരു ബോട്ടിൽ അവർക്കുള്ള ലൈഫ് ജാക്കറ്റും രണ്ട് പങ്കായവും ഉൾപ്പെടും. നന്മ നിറഞ്ഞ ഈ ഒരു വാർത്ത സോഷ്യൽ മീഡിയയിൽ ക്ഷണനേരം കൊണ്ട് തന്നെ വൈറലായി മാറിയതോടെ നിരവധി പേരാണ് താരത്തിന് ആശംസകളും പ്രാർത്ഥനകളുമായി എത്തുന്നത്.