ഇങ്ങനെയൊന്നും ആരോടും ചെയ്യരുത്.!! കാവ്യാ മാധവന്റെ പിറന്നാളിന് സുരാജ് വെഞ്ഞാറമൂട് കൊടുത്ത മുട്ടൻ പണി കണ്ടോ ? രസകരമായ അനുഭവം പങ്കുവെച്ചു താരം | suraj venjaramoodu about Kavya Madhavan

suraj venjaramoodu about Kavya Madhavan: ഹാസ്യതാരമായി അഭിനയ ലോകത്ത് എത്തിപ്പെടുകയും തുടർന്ന് മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളായി മാറുകയും ചെയ്ത താരമാണല്ലോ സുരാജ് വെഞ്ഞാറമൂട്. സ്റ്റാൻഡ് അപ്പ് കോമഡി ഷോകളിലൂടെയും മിമിക്രി വേദികളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ സുരാജ് പിന്നീട് നിരവധി കോമഡി കഥാപാത്രങ്ങളിലൂടെ സിനിമയിൽ സജീവമായി മാറുകയായിരുന്നു. തുടർന്നിങ്ങോട്ട് ഹാസ്യ കഥാപാത്രങ്ങൾക്കപ്പുറം

ശ്രദ്ധ നേടിയ നിരവധി വേഷങ്ങളിലൂടെ നാഷണൽ അവാർഡുകൾ അടക്കമുള്ള ബഹുമതികളും താരം സ്വന്തമാക്കിയിരുന്നു. എന്നാൽ ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടെ കാവ്യാ മാധവനുമായുള്ള ഒരു രസകരമായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് താരം. താനും കാവ്യാ മാധവനും കഥാപാത്രങ്ങളായി എത്തിയ ബനാറസ് എന്ന ചിത്രത്തിന്റെ ചിത്രീകരണം വരണാസിയിൽ വച്ചായിരുന്നു ഉണ്ടായിരുന്നത്. തുടർന്ന് അവിടെ എത്തിയ ശേഷമാണ് അന്ന് കാവ്യാ മാധവന്റെ

പിറന്നാളാണെന്ന് താൻ അറിയുന്നത് എന്നും സുരാജ് പറയുന്നുണ്ട്. ശേഷം അവളുടെ അടുക്കലേക്ക് ചെന്നപ്പോൾ കുശുലാന്വേഷണങ്ങൾക്ക് ശേഷം ബർത്ത് ഡേ ആണെന്ന് എനിക്ക് അറിയില്ലായിരുന്നു എന്നും ഇപ്പോൾ വരാമെന്നും പറഞ്ഞു താൻ അവിടെ നിന്ന് ഇറങ്ങി. ശേഷം പിറന്നാളിന് എന്ത് സമ്മാനം കൊടുക്കും എന്നറിയാതെ ഇരുന്നപ്പോൾ ഒരു കിടിലൻ ഐഡിയ മനസ്സിൽ തോന്നി. ഉടൻതന്നെ സുരേഷ് കൃഷ്ണയുടെ റൂമിൽ പോയി അദ്ദേഹത്തിന്റെ ഡമ്പൽ എടുത്തുകൊണ്ടു വരികയും വർണ്ണക്കടലാസിൽ പൊതിഞ്ഞുകൊണ്ട് കാവ്യക്ക് പിറന്നാൾ സമ്മാനമായി

നൽകുകയും ചെയ്തു എന്ന് സുരാജ് ഓർത്തെടുക്കുന്നുണ്ട്. ഏറെ ഭാരമുള്ള സമ്മാനപ്പൊതി കാവ്യക്ക് കൊടുത്തപ്പോൾ അവളുടെ മുഖഭാവം കണ്ടു തനിക്ക് ചിരി വന്നു എന്നും ശേഷം ഇതും താങ്ങി നാലാം നിലയിലെ തന്റെ മുറിയിലേക്ക് കാവ്യയും കൂട്ടരും പോകുന്നത് കണ്ടപ്പോൾ തനിക്ക് സങ്കടം വന്നുവെന്നും സുരാജ് അഭിമുഖത്തിനിടയിൽ പറയുന്നുണ്ട്. കാരണം ഈ ഭാരമുള്ള ഡമ്പൽ കാവ്യയായിരുന്നില്ല മാധവേട്ടനായിരുന്നു ചുമന്നിരുന്നത്. താരത്തിന്റെ ഈയൊരു രസകരമായ തുറന്നുപറച്ചിൽ സോഷ്യൽ മീഡിയയിൽ വളരെ വേഗം തന്നെ വൈറലായി മാറുകയും ചെയ്തതോടെ നിരവധി പേരാണ് രസകരമായ പ്രതികരണങ്ങളുമായി എത്തുന്നത്.