13 വർഷങ്ങൾക്കിപ്പുറം മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രമല്ല ‘തനിക്കും’ എന്ന് സുഹാസിനി മണിരത്നം.!!

പ്രശസ്തയായ തെന്നിന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണ് സുഹാസിനി മണിരത്നം. മമ്മൂട്ടി നായകനായി 1983-ൽ പത്മരാജൻ സംവിധാനം ചെയ്ത് കൂടെവിടെ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറിയത്. അഭിനേത്രി, തിരക്കഥാകൃത്ത്, സംവിധായിക എന്നിങ്ങനെ ഒട്ടനവധി മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുണ്ട്. സമകാലിക ഇന്ത്യൻ സിനിമയിൽ ഒരു സംവിധായിക എന്ന നിലയിൽ ദക്ഷിണേന്ത്യയിൽ നിന്നും ഉയർന്നു കേട്ട ആദ്യ പേരുകളിൽ ഒന്നാണ് സുഹാസിനിയുടേത്.

ഇപ്പോൾ 13 വർഷത്തെ ഇടവേളയിൽ ചെയ്ത തന്റെ രണ്ടു ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. സിനിമയിൽ വന്നപ്പോൾ എങ്ങനെയാണ് ഉള്ളത് അതേ സൗന്ദര്യമാണ് ഇപ്പോഴും താരത്തിനുള്ള എന്ന് ആരാധകർ പറയുന്നു. സിനിമാപാരമ്പര്യമുള്ള കുടുംബത്തിൽ നിന്നും സിനിമയുടെ സാങ്കേതിക മേഖയിലേക്കാണ് സുഹാസിനി എത്തിയത്. പിന്നീടാണ് അഭിനയത്തിലേക്കും, വിവാഹത്തിനു ശേഷം തിരക്കഥ-സംവിധാന രംഗത്തേക്കും ചുവടു വച്ചത്.

അഭിനയമേഖലയിലും സോഷ്യൽ മീഡിയകളിലും താരം ഇപ്പോഴും സജീവമാണ്. ഇൻസ്റ്റഗ്രാമിൽ കൗതുകമുണർത്തുന്ന ഒരു ചിത്രം പങ്കുവെച്ച് ജനമനസ്സുകളിൽ വീണ്ടും ഇടം പിടിക്കുകയാണ് സുഹാസിനി. നിങ്ങൾക്ക് ഇത് വിശ്വസിക്കാനാകുമോ! 13 വർഷത്തെ ഇടവേളയിൽ എടുത്തതാണ് ഈ ചിത്രങ്ങൾ. ആദ്യത്തേത് ബാംഗ്ലൂരിൽ ‘എരട്നെ മധുവേ’ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു. ഇന്ന് ഞങ്ങൾ അതേ സാരി ഒരു ഷൂട്ടിന് ഉണ്ടാക്കി. സാരിയോ മോഡലോ ഫോട്ടോഗ്രാഫറോ ഒറിജിനലുമായി സാമ്യം തോന്നിപ്പിക്കാൻ

ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല, പക്ഷേ അത് ഷൂട്ട് ചെയ്തത് രസകരമായ അനുഭവമായിരുന്നു. പിക്ച്ചർ കൊളാഷ് ചെയ്ത ആസ്തയ്ക്ക് നന്ദി. എന്ന അടിക്കുറിപ്പും പോസ്റ്റ് ചെയ്തതോടെ ആരാ കമന്റുകളിട്ടു തുടങ്ങി. വർഷങ്ങൾ എത്ര കഴിഞ്ഞാലും.. താരങ്ങൾ എന്നും താരങ്ങൾ തന്നെയാണെന്ന് ആരാധകരുടെ ഓരോ കമന്റുകളും വിളിച്ചുപറയുന്നു. മലയാളികൾ നെഞ്ചോടു ചേർത്ത മുപ്പതിലേറെ മലയാളസിനിമകളിലും സുഹാസിനി അഭിനയിച്ചു. ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ വരെയെത്തി നിൽക്കുന്നു ആ യാത്ര. തമിഴ്, മലയാളം, കന്നട, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷാചിത്രങ്ങളിലെല്ലാം സുഹാസിനി അഭിനയിച്ചിട്ടുണ്ട്.

Job Vacancies In Dubai We would like to show you notifications for the latest news and updates.
Dismiss
Allow Notifications