പ്രണയം എന്തെന്ന് അറിഞ്ഞത്ത് സുഹാനയിൽ നിന്ന്; കണ്ണ് നിറച്ച് സുഹാന – ബഷീർ ലൗ സ്റ്റോറി.!! പ്രണയ സാഫല്യത്തിന്റെ ഒരു വ്യാഴവട്ടകാല കഥയുമായി താരങ്ങൾ | Suhana Basheer Bashi Love Story goes viral

സോഷ്യൽ മീഡിയ പേഴ്സണാലിറ്റിയും യൂട്യൂബറുമായ ബഷീർ ബഷിയുടെയും ഭാര്യ സുഹാന ബഷിയുടെയും അഭിമുഖമാണ് യൂട്യൂബിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.ആദ്യം മുതലേ സെലിബ്രിറ്റി സ്റ്റാറ്റസുള്ള ബഷീർ ബഷീക്ക് ബിഗ് ബോസിൽ നിന്നു കൂടെയുള്ള പ്രശസ്തി പ്രേക്ഷകർക്കിടയിൽ വലിയ ശ്രദ്ധ നേടിക്കൊടുത്തു.

സുഹാനയെ കൂടാതെ ബഷീറിനെ മഷൂറ എന്നൊരു ഭാര്യ കൂടിയുണ്ട്.ബഷീറിനെയും കുടുംബത്തെയും മലയാളികൾക്ക് പ്രത്യേകിച്ച് പറഞ്ഞു കൊടുക്കേണ്ട ആവശ്യം വരുന്നില്ല.വളരെ കൗതുകത്തോടെയാണ് ജനം ബഷീർ കുടുംബത്തെ നോക്കി കാണുന്നത്.രണ്ടു ഭാര്യമാരും അവരുടെ മക്കളും കൂടി ഒരു വീട്ടിൽ സുഖവും സന്തോഷത്തോടു കൂടിയും കഴിയുന്ന വീഡിയോസും ഗെയിംസുമാണ് ബഷീർ തന്റെ സോഷ്യൽ മീഡിയ

കണ്ടന്റ് ആയി പങ്ക് വെക്കാറുള്ളത്. ബഷീറിന്റെ ഉപ്പായും ജേഷ്ഠനും താനും കൂടി പണ്ട് കപ്പലണ്ടി കച്ചവടത്തിന് പോയതും അവിടെ വെച്ച് സ്കൂൾ യൂണിഫോമിട്ട സുഹാനയെ കാണുന്നതും പരിചയപ്പെടുന്നതും അടക്കമുള്ള കഥകളാണ് ബഷീർ പ്രേക്ഷകരോട് പങ്കുവെച്ചത്.ഇരുവരുടെയും പ്രണയ വിവാഹമായിരുന്നെങ്കിലും കഥകളും പ്രണയ വിശേഷങ്ങളും മുഴുവനായും ഇവർ പുറത്ത് പറഞ്ഞിട്ടില്ല.

ഫോണിലൂടെ ബഷീറാണ് സുഹാനയെ പ്രൊപ്പോസ് ചെയ്തത്.വെറും കപ്പലണ്ടി കച്ചവടക്കാരൻ ആയ ബഷീറിനെ ഒരുപക്ഷേ നിരസിക്കുമോ എന്ന ഭയം ബഷീറിന് ഉണ്ടായിരുന്നു അത്രേ.പക്ഷേ സുഹാനയുടെ ഭയം ഇരുവരുടെയും വ്യത്യസ്ത മതവും ബഷീറിന് യോജിച്ച ആളാണോ താൻ എന്ന സംശയവുമായിരുന്നു.എന്നാൽ ഒരു ആക്സിഡന്റിൽ നഷ്ടപ്പെട്ടേക്കാവുന്ന നിറവും സൗന്ദര്യവും മാത്രമേ എനിക്കുള്ളൂ. എന്നു പറഞ്ഞതോടുകൂടി സുഹാന ബഷീറിനെ സമ്മതം മൂളുകയായിരുന്നു.