കുഞ്ഞിനൊപ്പം ഉള്ള മനോഹര ചിത്രം പങ്കുവെച്ച് സൗഭാഗ്യ.!! “ഈ മാജിക് ഫ്ലവർ ഓരോ ദിവസവും എൻറെ കൈകളിൽ ഇരുന്നു വിടരുകയാണ്” 🥰🥰
സോഷ്യൽ മീഡിയയിൽ സിനിമ താരങ്ങളേക്കാൾ കൂടുതൽ ആരാധകരുള്ള താരദമ്പതികളാണ് സൗഭാഗ്യ വെങ്കിടേഷും ഭർത്താവ് അർജുൻ സോമശേഖറും. നർത്തകിയും tiktok താരവുമാണ് സൗഭാഗ്യ. നടിയും നർത്തകിയുമായ താരാകല്യാൺൻറെ മകൾ ആയിട്ടും ടെലിവിഷൻ ഫ്രെയിമുകളിൽ ഒന്നും സൗഭാഗ്യ അത്ര സുപരിചിതയായിരുന്നില്ല. tiktok വീഡിയോ കളി ലൂടെയാണ് മലയാളി സൗഭാഗ്യയെ ശ്രദ്ധിച്ചുതുടങ്ങിയത്.
തൻറെതായ അഭിനയ ശൈലിയിലൂടെയും നൃത്തച്ചുവടുകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെയാണ് സൗഭാഗ്യ ചുരുങ്ങിയ കാലം കൊണ്ട് സ്വന്തമാക്കിയത്. സൗഭാഗ്യയുടെ ടിക് ടോക് വീഡിയോയിലൂടെ തന്നെയാണ് മലയാളികൾ ആദ്യമായി അർജുനെയും പരിചയപ്പെടുന്നത്. പിന്നീട് ചക്കപ്പഴം എന്ന സീരിയലിലും അർജുൻ അഭിനയിച്ചു. ചെറുപ്പം മുതൽ തന്നെ സുഹൃത്തുക്കളായിരുന്ന സൗഭാഗ്യയുടെയും അർജുൻറെയും വിവാഹം ഇരുവരുടെയും വീട്ടുകാർ ചേർന്ന്