അമേരിക്കയിൽ വൻ പിറന്നാൾ ആഘോഷം.!! കുടുംബത്തോടൊപ്പം പിറന്നാൾ ആഘോഷിച്ച് പ്രിയതാരം സുചിത്ര | Suchitra Murali birthday celebration

Suchitra Murali birthday celebration: എൺപതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയിലെ നിറ സാനിധ്യം ആയിരുന്നു സുചിത്ര എന്ന നടി. 1978 ൽ പുറത്തിറങ്ങിയ ആരവം എന്ന സിനിമയിലൂടെയാണ് സുചിത്ര സിനിമ ലോകത്തേക്ക് കാലെടുത്ത് വെച്ചത്. ബാലതാരമായിട്ടായിരുന്നു താരത്തിന്റെ തുടക്കം. പിന്നീട് നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിലാണ് താരത്തിന് നായികാ പ്രാധാന്യമുള്ള വേഷം ആദ്യമായി ലഭിച്ചത്.

മലയാളം, തമിഴ് ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ താരം പിന്നീട് അഭിനയിച്ചു. പ്രിയദർശൻ സംവിധാനം ചെയ്ത തമിഴ് ചിത്രത്തിലൂടെയാണ് താരം തമിഴ് സിനിമ ലോകത്തേക്ക് കാലെടുത്ത് വെച്ചത്. ഗോപുര വാസലിലെ എന്ന ചിത്രമാണ് താരം ആദ്യമായി അഭിനയിച്ച തമിഴ് ചിത്രം. കാർത്തിക് ആയിരുന്നു ആദ്യത്തെ ചിത്രത്തിലെ നായകൻ. മലയാളത്തിൽ മുകേഷ്, ജഗദീഷ്, സിദ്ധിഖ്, മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം താരം നായികയായി അഭിനയിച്ചിട്ടുണ്ട്. 2002 ൽ ഐ വി ശശി

സംവിധാനം ചെയ്ത ആഭരണച്ചാർത്ത് എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. 26 വയസ്സിലാണ് താരം അഭിനയം നിർത്തിയത്. 26 വയസ്സിൽ അഭിനയം നിർത്തിയപ്പോൾ 38 ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. വിവാഹ ശേഷം പൂർണ്ണമായും സിനിമയിൽ നിന്ന് മാറി നിന്ന താരം ഇപ്പോൾ അമേരിക്കയിൽ കുടുംബത്തോടൊപ്പം ആണ് താമസം. അമേരിക്കയിലെ കാൻസസ് സിറ്റിയിലെ മിസ്സോറയിൽ ആണ് താരമിപ്പോൾ താമസം. പൈലറ്റ് ആയ മുരളിക്കും മകൾ നേഹക്കും ഒപ്പമാണ് താരത്തിന്റെ താമസം.

ഇപോഴിതാ തന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരിക്കുന്നത്. കെയ്ക്ക് മുറിക്കുകയും പിറന്നാൾ മധുരം എല്ലാവർക്കുമായി പങ്ക് വെക്കുകയും ചെയ്യുന്ന നിരവധി ചിത്രങ്ങൾ താരം പങ്ക് സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിട്ടുണ്ട്. നിരവധി ആയേധകരാണ് താരത്തിന് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് എത്തിയത്.

View this post on Instagram

A post shared by Suchitra (@suchitramurali)