മകളുടെ ആ ആഗ്രഹം നിറവേറ്റി സുബിയുടെ അമ്മയും സഹോദരനും!! കുടുംബത്തോടും കൂട്ടുകാരോടും ഒത്ത് ഓടി നടന്ന നിമിഷങ്ങൾ | Subi Suresh Happy Moments latest Viral malayalam

Subi Suresh Happy Moments latest Viral malayalam news : നടിയും അവതാരകയും ആയ സുബി സുരേഷിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ എല്ലാവരും ഒരുപോലെ വിഷമത്തിലാണ്. സുബി കരള്‍ രോഗം ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചത്. പ്രിയപ്പെട്ടവരെല്ലാം ഇതെക്കുറിച്ചു പറഞ്ഞത് സുബിക്ക് അസുഖമുണ്ടായിരുന്നതായി അറിയില്ല എന്നായിരുന്നു. കൂടാതെ മരണ വാര്‍ത്ത വന്നപ്പോഴാണ്

രോഗ വിവരം അറിഞ്ഞതെന്നും വല്ലാത്ത ഷോക്കായെന്നും എല്ലാവരും പറഞ്ഞിരുന്നു. സുബി സുരേഷ് ചെറു പുഞ്ചിരിയോടെ വന്ന് പ്രേക്ഷകരെ കുടു കുടാ ചിരിപ്പിച്ച താരമാണ്. അവര്‍ സ്റ്റേജിലും ചാനല്‍ പരിപാടികളിലുമൊക്കെയായി വളരെ സജീവമായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ സുബിയെ അലട്ടിയപ്പോഴും ഏറ്റെടുത്ത ഷോ ചെയ്യുന്നതിലായിരുന്നു താരത്തിന്റർ ശ്രദ്ധ. കൂടാതെ അടുത്ത സുഹൃത്തായ രാഹുലുമായുള്ള വിവാഹത്തിനുള്ള തയ്യാറെടുപ്പുകളും

ഇപ്പോൾ നടക്കുന്നുണ്ടായിരുന്നു. അതിനിടയിലായിരുന്നു സുബിയുടെ അപ്രതീക്ഷിത വിയോഗം. എല്ലാവരും ഇതെക്കുറിച്ചു പറഞ്ഞത് ഇത് വിശ്വസിക്കാനേ പറ്റുന്നില്ലെന്നായിരുന്നു. ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രമേ സുബിയുടെ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് അറിയുമായിരുന്നുള്ളൂ. താരത്തിന്റെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടയിലായിരുന്നു വിയോഗം. ഇപ്പോൾ തരത്തിന്‍റേതായ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്

യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോ ദൃശ്യങ്ങൾ ആണ്. താരത്തിന്റെ വീട്ടിലേക്ക് വാങ്ങിയ കർട്ടൻ പരിചയപെടുത്തുകയാണ് സുബി വീഡിയോയിലൂടെ. തൃശ്ശൂർ കൊടകരയിലുള്ള ഷോപ്പിൽ വെച്ചാണ് താരം ഈ വീഡിയോ എടുത്തിരിക്കുന്നത്. വീഡിയോ താരത്തിന്റെ തന്നെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചതോടെ, സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ് ഇപ്പോൾ. സുബി സുരേഷ് അവസാനമായി ചെയ്ത ഈ വീഡിയോയ്ക്ക് നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയത്. ഒരു വേദനയോടെ മാത്രമേ ഈ വീഡിയോ കാണാൻ പറ്റൂ. സുബി എന്നും ആളുകളുടെ ഓർമ്മയിൽ ഉണ്ടാകും സന്തോഷമാണോ സങ്കടമാണോ ഇപ്പോൾ എന്ന് അറിയാതെ ഈ വീഡിയോ കാണുന്നു ആർ ഐ പി. എന്നിങ്ങനെയാണ് ആരാധകർ കമന്റ് നൽകിയിരിക്കുന്നത്.