വെള്ളത്തിൽ നീരാടി സ്റ്റാർ മാജിക്കിലെ താരം അനുമോൾ.. ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.!!

കോവിഡ് രാജ്യമെമ്പാടും വ്യാപിച്ച് ലോക്ക് ഡൌൺ ആയതോടുകൂടി സിനിമ സീരിയൽ ഒന്നുമില്ലാതെ ഇരിക്കുന്ന ഈ സമയത്ത് മിക്ക നടിമാരും സമൂഹ മാധ്യമങ്ങളിലൂടെയാണ് കൂടുതലായും തങ്ങളുടെ വിശേഷങ്ങൾ പങ്കുവെക്കുന്നത്.

പല വെറൈറ്റി ഫോട്ടോഷൂട്ടുകളും ഈ കാലഘട്ടത്തിൽ ഉണ്ടായിട്ടുണ്ട്. ഇതുപോലെ വ്യത്യസ്തമായ ഒരു ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് സ്റ്റാർ മാജിക് എന്ന ടെലിവിഷൻ പരിപാടിയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ അനുമോൾ.

വെള്ളത്തിൽ ഇരിക്കുന്ന അനുമോളുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് തൻറെ പുതിയ ഫോട്ടോഷൂട് ചിത്രങ്ങൾ താരം പങ്കുവെച്ചിരിക്കുന്നത്. ഐകോണിക് വെഡിങ്സിന്റെ ആഷിക്, ശരത്ത്, അരുൺ തുടങ്ങിയവരാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.

ഫ്ലവർസ് ചാനലിലെ ടെലിവിഷൻ പരമ്പരയായി സ്റ്റാർ മാജിക്കിൽ സ്ഥിരമായി പങ്കെടുക്കുന്ന ഒരാളാണ് അനുമോൾ. സ്റ്റാർ മാജിക്കിലെ താരങ്ങൾക്കെല്ലാം ഒരുപാട് ആരാധകർ ഉണ്ടെങ്കിലും ഏറ്റവും കൂടുതൽ ആരാധകരുള്ളത് അനുക്കുട്ടിക്കാണ്.