എന്നും നല്ല ഓർമ്മകൾ ഉണ്ടാക്കണം.!! നിറ വയറുമായി മൂന്നാറിന്റെ ഭംഗി ആസ്വദിച്ച് പേളിയും ശ്രീനിഷും | Srinish Pearle Munnar days

Srinish Pearle Munnar days : മലയാളികൾ ഒരുപാട് സ്നേഹിക്കുന്ന നടിയും ടെലിവിഷൻ അവതാരകയുമൊക്കെയാണ് പേളി മാണി. ഡി ഫോർ ഡാൻസ് എന്ന ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് താരം ആളുകളുടെ ശ്രദ്ധ കൂടുതൽ നേടിയത്. ക്രീയേറ്റീവും എനെർജിറ്റിക്കും ആയ പേളയുടെ അവതരണം മലയാളികൾ എല്ലാം ഒരേ പോലെ കൈ നീട്ടി സ്വീകരിച്ചു.

പേളിയുടെ മുടി തന്നെയാണ് താരത്തിന്റെ ഐഡന്റിറ്റി. ബുള്ളറ്റ് ഓടിക്കാൻ ഏറെ ഇഷ്ടപ്പെടുന്ന ഒരു പെൺകുട്ടി കൂടി ആണ് പേളി.ബിഗ്‌ബോസ് മലയാളം സീസൺ വണ്ണിന്റെ ഫസ്റ്റ് റണ്ണർ അപ്പായിരുന്നു താരം. ഷോയിലെ മറ്റൊരു മത്സരാർത്ഥി കൂടിയായ ശ്രീനിഷിനെയാണ് താരം വിവാഹം ചെയ്തത്.മോഡലും നടനുമായ ശ്രീനിഷും മലയാളികളുടെ പ്രിയപ്പെട്ട താരമാണ്. ബിഗ്‌ബോസ് പ്രേക്ഷകർ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ഒരു പ്രണയം ആയിരുന്നു ഇരുവരുടെയും.

ബിഗ്‌ബോസിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ ഇരുവരും വിവാഹിതരാകുകയും ചെയ്തു. കുഞ്ഞു ജനിച്ച ശേഷം പേളി മീഡിയ ഫീൽഡിൽ നിന്നും മാറി നിൽക്കുകയായിരുന്നു.എന്നാൽ സോഷ്യൽ മീഡിയയിൽ സജീവ സാനിധ്യമാണ് താരം. ഫാമിലി വ്ലോഗ്ഗുകളും, പാചകവും, അഭിമുഖങ്ങളും, കോമഡി സീരിസുകളുമൊക്കെയായി മുഴുവൻ സമയവും ആക്റ്റീവ് ആണ് താരം.കൂട്ടിനു ഫുൾ സപ്പോർട്ടുമായി നിലു ബേബിയും ശ്രീനിഷും ഉണ്ട്. രണ്ടാമത് പ്രെഗ്നന്റ് ആയ

പേളി ഇപ്പോഴും സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ പങ്ക് വെയ്ക്കാറുണ്ട്.കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി വരാൻ പോകുന്നതിന്റെ സന്തോഷത്തിൽ ആണ് കുടുംബം ഇപ്പോൾ.നിലു ബേബിയെ പ്രെഗ്നന്റ് ആയപ്പോൾ മുതൽ എല്ലാ വിശേഷങ്ങളും താരം പങ്ക് വെയ്ക്കാറുണ്ടായിരുന്നു. രണ്ടാമത്തെ ഗർഭകാലവും ആഘോഷമാക്കുകയാണ് താരമിപ്പോൾ. ശ്രീനിഷിനോടും നിലു ബേബിക്കുമൊപ്പം മൂന്നാറിൽ അടിച്ചു പൊളിക്കുകയാണ് പേളി മാണി. താരം ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച ചിത്രങ്ങളെല്ലാം വൈറൽ ആയിട്ടുണ്ട്.നിലു ബേബിയുടെ അക്കൗണ്ടിൽ പോസ്റ്റ്‌ ചെയ്ത ചിത്രങ്ങളും വൈറൽ അയക്കഴിഞ്ഞു.