ഒടുവിൽ സുമിത്രയുടെ ജന്മദിനാഘോഷം.. ശ്രീനിലയത്തിൽ വൻ ആഘോഷപരിപാടികൾ.. പക്ഷെ ഈ ജന്മദിനാഘോഷത്തിനു ശേഷം പ്രേക്ഷകർ പേടിച്ച ആ കാര്യം, അത് സംഭവിക്കുക തന്നെ ചെയ്യും.!!

കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയാണ് കുടുംബവിളക്ക്. നടി മീര വാസുദേവൻ മുഖ്യകഥാപാത്രത്തിലെത്തുന്ന പരമ്പര റേറ്റിങ്ങിൽ മുൻപന്തിയിലാണ്. ഓഫീസിലെ സഹപ്രവർത്തകയുമായി സിദ്ധാർത്ഥിനുണ്ടാകുന്ന പ്രണയവും അതേ തുടർന്ന് സിദ്ധാർഥ് സുമിത്രയെ ഉപേക്ഷിക്കുന്നതുമാണ് സീരിയലിന്റെ കഥ തിരിച്ചുവിട്ടത്. വേദികയെ വിവാഹം കഴിച്ച് സിദ്ധാർഥ് ശ്രീനിലയത്തിനു തൊട്ടടുത്ത് തന്നെ താമസമാരംഭിക്കുന്നുവെങ്കിലും ആ ബന്ധം അധികനാൾ

നീണ്ടുനിൽക്കുന്നില്ല. ഗർഭിണിയാണെന്ന പേരിൽ വേദിക ശ്രീനിലയത്തിലേക്ക് കയറിപ്പറ്റാൻ ശ്രമിച്ചെങ്കിലും ആ നാടകം സമ്പത്ത് പൊളിച്ചടുക്കുകയാണ്. പിന്നീട് സ്വന്തമായി ശരീരത്തിൽ മുറിവുണ്ടാക്കി കള്ളക്കേസ് ഉണ്ടാക്കാൻ ശ്രമിക്കുന്ന വേദിക ആ കഥാപാത്രത്തിന്റെ നെഗറ്റീവ് ഇമേജ് ഉയർത്തുകയായിരുന്നു. ഇപ്പോൾ ശ്രീനിലയത്തിൽ സുമിത്രയുട ജന്മദിനാഘോഷമാണ് വിഷയം. ബെർത്ഡേ പാർട്ടിക്ക് മുന്നേ അനിരുദ്ധ് ചെറിയ ആകുലതകൾ സുമിത്രയിൽ സൃഷ്ടിച്ചെങ്കിലും അതിൽ നിന്നെല്ലാം കരകയറാൻ സുമിത്രക്കും ശ്രീനിലയത്തിനും വളരെപ്പെട്ടെന്ന് സാധിച്ചു. അമ്മയോട് സ്വന്തം തെറ്റുകളെല്ലാം ഏറ്റുപറഞ്ഞ അനിരുദ്ധ്

പ്രേക്ഷകർക്ക് മുൻപിലും ഒരു തീരാനോവായ് മാറുകയായിരുന്നു. ബെർത്ഡേയ് പാർട്ടിയിൽ വെച്ച് സുമിത്രയുടെ കണ്ണുകൾ നിറയുന്നത് കാണാം. സിദ്ധുവിന്റെ അച്ഛൻ സുമിത്രക്ക് എല്ലാവിധ ജന്മദിനാശംസകളും നേരുന്നത് പ്രോമോ വിഡിയോയിൽ കാണാം. ശ്രീകുമാറും സുമിത്രയെ തന്റെ ആശംസകൾ കൊണ്ട് മൂടുന്നുണ്ട്. കഴിഞ്ഞ എപ്പിസോഡിൽ സിദ്ധാർഥ് സുമിത്രക്ക് ഒരു പ്രത്യേക ജന്മദിനസമ്മാനം നൽകിയിരുന്നു. വേദിക ചില കുതന്ത്രങ്ങൾ പയറ്റി സിദ്ധാർത്ഥിനെ ബെർത്ഡേ പാർട്ടിക്ക്

വിടാതിരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും നടക്കുന്നില്ല. ജന്മദിനാഘോഷത്തിന് ശേഷം ഇനിയെന്ത് എന്ന ചോദ്യമാണ് പ്രേക്ഷകർ ചോദിക്കുന്നത്. എന്താണെങ്കിലും വരും ദിവസങ്ങളിൽ കുടുംബവിളക്കിന്റെ പുതിയ എപ്പിസോഡുകളിൽ എന്താകും സംഭവിക്കുക എന്ന ചോദ്യമാണ് സീരിയലിന്റെ ആരാധകർ ഇപ്പോൾ ഉയർത്തുന്നത്. ഇതോടൊപ്പം നടി ആതിര മാധവ് പരമ്പരയിൽ നിന്ന് പിന്മാറുകയാണെന്ന വാർത്തയാണ് ഇപ്പോൾ കുടുംബവിളക്കുമായ് ബന്ധപ്പെട്ടു പുറത്തുവന്നിരിക്കുന്നത്. അനന്യയായി ഇനി ആരാണെത്തുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് ഇപ്പോൾ ആരാധകർ.

Job Vacancies In Dubai We would like to show you notifications for the latest news and updates.
Dismiss
Allow Notifications