അങ്ങനെ അവർ ഒന്നിക്കുകയാണ്.!! പുതുയ സന്തോഷം പങ്കുവെച്ച് മലയാളം സിനിമ സീരിയൽ താരം ശ്രീജിത്ത് വിജയ് | Sreejith vijay share open up about his 4th on screen marriage

മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത ചലച്ചിത്രമാണ് രതിനിർവേദം. 1978ല്‍ ഭരതൻ സംവിധാനം ചെയ്ത രതിനിർവേദം 2011ൽ വീണ്ടും റീമേക്ക് ചെയ്യപ്പെട്ടപ്പോഴാണ് ശ്രീജിത്ത് വിജയ് എന്ന താരത്തെ ആളുകൾ കൂടുതൽ ഇഷ്ടപ്പെടുകയും അടുത്തറിയുകയും ചെയ്തിട്ടുള്ളത്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകുവാൻ

പിന്നീട് ഇങ്ങോട്ട് ശ്രീജിത്തിന് സാധിക്കുകയും ചെയ്തു. ഇടയ്ക്ക് ടെലിവിഷൻ പരമ്പരകളിലും സജീവമായിരുന്ന താരം അടുത്തകാലത്ത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ഒക്കെ നിമിഷനേരം കൊണ്ട് ആളുകൾ ഏറ്റെടുക്കാറുണ്ട്. ഇന്ന് സിനിമയിൽ എന്നവണ്ണം സീരിയലിലും താരം സജീവസാന്നിധ്യമാണ്. എന്നാൽ ഏറ്റവും ഒടുവിൽ താരം പങ്കുവെച്ചിരിക്കുന്ന പോസ്റ്റാണ് സിനിമ പ്രേമികളെ അല്പം ചിന്തിപ്പിക്കുകയും

അതുപോലെതന്നെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തിട്ടുള്ളത്. തൻറെ നാലാം വിവാഹം ആണെന്നും എല്ലാവരും പ്രാർത്ഥിക്കണമെന്ന് പറഞ്ഞു കൊണ്ടാണ് ശ്രീജിത്ത് ഏറ്റവും പുതിയ പോസ്റ്റ് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത് താരത്തിന്റെ പോസ്റ്റ് ഇങ്ങനെയാണ്… ഇതും കൂടെ കൂട്ടി എന്റെ നാലാമത്തെ കല്യാണമാണ്. എല്ലാവരും എന്നെ അനുഗ്രഹിക്കണം. ക്യാപ്ഷന് പിന്നാലെ വധുവിനൊപ്പം ഉള്ള ചിത്രവും

താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. നിലവിൽ സൂര്യ ടിവിയിലെ അമ്മക്കിളിക്കൂട് എന്ന പരമ്പരയിൽ അഭിനയിച്ചു വരുന്ന ശ്രീജിത്തിന്റെ കഥാപാത്രമായ നന്ദൻ വിവാഹം കഴിക്കുന്നതിന്റെ മുന്നോടിയായുള്ള ചിത്രമാണ് താരം തൻറെ സോഷ്യൽ മീഡിയ പേജിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. നന്ദനെന്ന കഥാപാത്രവും ശരണ്യയും തമ്മിലുള്ള വിവാഹം സീരിയലിൽ നടക്കുന്നതിന്റെ തിരക്കുകൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പരമ്പരയുടെ പ്രമോ വീഡിയോകൾ കാണിച്ചിരുന്നു.