താരാ കല്യാണ്‍ വീണ്ടും ആശുപത്രിയില്‍..!! ഈ സമയവും കടന്നുപോകും! ആശുപത്രിയിൽ നിന്നും വീഡിയോ പങ്കുവെച്ച് സൗഭാഗ്യ വെങ്കിടേഷ് | Sowbhagya Venkitesh talk about Thara Kalyan health condition
Sowbhagya Venkitesh talk about Thara Kalyan health condition : മലയാളികളുടെ പ്രിയങ്കരമായ കുടുംബമാണ് താരകല്യാണിൻ്റേത്. താരകല്യാണിൻ്റെ അമ്മ ശുഭ ലക്ഷ്മി മലയാള സിനിമയുടെ പ്രിയങ്കരിയായ മുത്തശ്ശിയാണ്. താരകല്യാൺ അഭിനേത്രിയും നർത്തകിയും ആണെങ്കിലും മകൾ സൗഭാഗ്യ അഭിനയത്തിലേക്ക് കാലെടുത്തു വയ്ക്കാതെ നൃത്തം മാത്രമായിരുന്നു
ഫാഷനായെടുത്തത്. ടിക് ടോക്ക് വീഡിയോയിലൂടെയായിരുന്നു സൗഭാഗ്യ വെങ്കിടേഷ് മലയാളികളുടെ പ്രിയങ്കരിയായി മാറിയത്. നർത്തകനും, നടനുമായ അർജുൻസോമശേഖറിനെയാണ് സൗഭാഗ്യ വിവാഹം കഴിച്ചത്. സൗഭാഗ്യ തൻ്റെ എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കുന്നത് യുട്യൂബ് ചാനലിലൂടെയാണ്. വിവാഹ ശേഷം ഗർഭിണിയായപ്പോഴുള്ള വാർത്തകളും, അമ്മയുടെയും, മുത്തശ്ശിയുടെയും കൂടെയുള്ള എല്ലാ തരം വീഡിയോകളും താരം ചാനലിലൂടെ പ്രേക്ഷകർക്കായി
പങ്കുവച്ചിരുന്നു. കഴിഞ്ഞ വർഷമാണ് അർജുനിനും സൗഭാഗ്യയ്ക്കും ഒരു മകൾ പിറന്നത്. സുദർശന എന്ന് പേരിട്ട കുട്ടിയെ കൊച്ചുബേബി എന്നാണ് എല്ലാവരും വിളിക്കുന്നത്. 2003-ലെ മികച്ച യുട്യൂബർക്കുളള അവാർഡും സൗഭാഗ്യ നേടിയിരുന്നു. ഇപ്പോൾ താരം തൻ്റെ യുട്യൂബ് ചാനൽ വഴി പങ്കുവെച്ച വീഡിയോയാണ് വൈറലായി മാറുന്നത്. കഴിഞ്ഞ വർഷം താരകല്യാണിന് തൊണ്ടയിൽ തൈറോയിഡുമായി ബന്ധപ്പെട്ട് ഒരു ഓപ്പറേഷൻ നടന്നിരുന്നു. എന്നാൽ ഇന്ന് താരകല്യാണിന് അതു മായി ബന്ധപ്പെട്ട് ശബ്ദത്തിൽ ചെറിയ ബുദ്ധിമുട്ട് തോന്നിയതിനാൽ ഡോക്ടറിൻ്റെ അടുത്ത് പോവുകയാണ്. സൗഭാഗ്യയും, അമ്മയുമാണ് ജെജെഎം ഹോസ്പിറ്റലിൽ പോയത്. അവിടെ നിന്ന് വേഗം മടങ്ങി
വരാമെന്ന് കരുതിയാണ് പോയത്. വീട്ടിലെ പക്ഷികൾക്കും, മുഗങ്ങൾക്കും ഒന്നും കൊടുത്തില്ല. വൈകിട്ട് വരെ ആശുപത്രിയിൽ നിൽക്കേണ്ടി വന്നു.അമ്മയോട് രണ്ട് ദിവസം എൻ്റെ വീട്ടിൽ വന്ന് നിൽക്കാനാണ് ഡോക്ടർ പറഞ്ഞത്. എന്നാൽ അമ്മ വരില്ലെന്നും സൗഭാഗ്യ പറയുന്നുണ്ട്. അവിടെ കിടന്ന് നമ്മൾ രണ്ടു പേരും കുറച്ച് ഉറങ്ങി. ടെസ്റ്റൊക്കെ കഴിഞ്ഞ് കുഴപ്പമൊന്നും ഇല്ലെന്നും, രാത്രിയാണ് വീട്ടിലെത്തിയതെന്നും താരം പറയുന്നുണ്ട്. അമ്മ കൂടെ വരില്ലെന്ന് പറഞ്ഞതു പോലെ അമ്മ നമ്മുടെ കൂടെ വന്നില്ല. അടുത്ത വീട്ടിലെ കുട്ടി മുഗങ്ങൾക്കൊക്കെ ഭക്ഷണം കൊടുത്തതിനാൽ സന്തോഷമാണെന്നും സൗഭാഗ്യ പറയുന്നുണ്ട്. പ്രായമുള്ളവരുടെ ഇഷ്ടത്തിനനുസരിച്ച് വിടുകയെന്നും, മൃഗങ്ങളെ നിങ്ങൾക്ക് കഴിയുമെങ്കിൽ മാറ്റം വളർത്തുക തുടങ്ങിയ രണ്ട് കാര്യങ്ങൾ പറഞ്ഞാണ് സൗഭാഗ്യ വീഡിയോ അവസാനിപ്പിക്കുന്നത്.