എന്റെ അമ്മ ഇതാദ്യമായി എന്നേക്കാൾ കൂടുതൽ മറ്റൊരാളെ സ്നേഹിക്കുന്നു.. സൗഭാഗ്യയുടെ വാക്കുകൾ വൈറൽ!!!

ഊഷ്മളമായ കുടുംബബന്ധങ്ങൾ എന്നും നിറകാഴ്ചതന്നെയാണ്. നടി താര കല്യാണിന്റെ കുടുംബം അത്തരത്തിൽ ഏറെ സ്‌നേഹനിർഭരമായ മുഹൂർത്തങ്ങളാണ് എന്നും മലയാളികൾക്ക് നൽകിയിട്ടുള്ളത്. താരത്തിന്റെ അമ്മ സുബ്ബു്ലക്ഷ്മി മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ഒരു കലാകാരിയാണ്. മകൾ സൗഭാഗ്യ സോഷ്യൽ മീഡിയയിലെ വൈറൽ താരവും. മൂവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ

മീഡിയയിൽ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം മറ്റൊന്നും നോക്കാതെ ലൈക്കടിക്കുകയായിരുന്നു മലയാളികൾ. എന്നാൽ ഇന്ന് ആ ജെനറേഷൻ നൊസ്റ്റാൾജിയ ചിത്രത്തിലേക്ക് മറ്റൊരാൾ കൂടി സ്ഥാനം പിടിച്ചിരിക്കുന്നു. സുധമോൾ. സൗഭാഗ്യയുടെ കുഞ്ഞുവാവ സുധ കൂടി ചിത്രങ്ങളിൽ ഇടം പിടിച്ചതോടെ താരകുടുംബം വീണ്ടും ശ്രദ്ധ നേടുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു സുധമോളുടെ നൂലുകെട്ട് ചടങ്ങ്. ചടങ്ങിന്റെ ചിത്രങ്ങൾ സൗഭാഗ്യ തന്നെ ആരാധകരിലേക്ക് ഷെയർ ചെയ്തിരുന്നു.

“എന്റെ അമ്മ ഇതാദ്യമായാണ് എന്നേക്കാൾ കൂടുതൽ മറ്റൊരാളെ സ്നേഹിക്കുന്നത്’ എന്ന സൗഭാഗ്യയുടെ അടിക്കുറിപ്പ് മലയാളികളെ ഏറെ ആഴത്തിൽ സ്പർശിച്ചു. ഒരു കുഞ്ഞുണ്ടാകന്ന സമയം ഏതൊരമ്മയുടെയും മനസിലൂടെ കടന്നുപോകുന്ന ഹൃദ്യമായ ഒരു ഫീൽ തന്നെയാണ് സൗഭാഗ്യയുടെ വാക്കുകളിലൂടെ ആരാധകർക്ക് ലഭിച്ചത്. താരം പങ്കുവെച്ച ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുത്തു. കൂട്ടത്തിൽ വശ്യമായ പുഞ്ചിരിയുടെ നിറവിൽ താര കല്യാണും സൗഭാഗ്യവും സുധമോൾക്കൊപ്പം പോസ് ചെയ്ത ആ ചിത്രം വൈറലായി മാറി.

ഒരമ്മയും അമ്മൂമ്മയും ഇത്രയും സന്തുഷ്ടരായി കാണുന്ന ചിത്രം ഏറെ ഹൃദ്യമെന്നാണ് ആരാധകർ പറഞ്ഞുവെക്കുന്നത്. ‘അമ്മയോടൊപ്പം ഇനി സുധയ്ക്കായുള്ള ജീവിതമാണ് എന്റേത്’ എന്ന അടിക്കുറിപ്പിൽ സൗഭാഗ്യയുടെ ഫോട്ടോ തരംഗമായിക്കഴിഞ്ഞു. ഇൻസ്റ്റഗ്രാമിലൂടെയാണ് സൗഭാഗ്യ ഇപ്പോൾ തന്റെ വിശേഷങ്ങളെല്ലാം പങ്കിടാറുളളത്. വലിയ ഒരു ആരാധകവലയം തന്നെയാണ് സൗഭാഗ്യക്കും കുടുംബത്തിനുമുള്ളത്.

Job Vacancies In Dubai We would like to show you notifications for the latest news and updates.
Dismiss
Allow Notifications