“ദൈവം എനിക്ക് കുഞ്ഞിനെ തന്നത് എന്തിനാണെന്ന് എനിക്കിപ്പോൾ അറിയാം” വൈറലായി സൗഭാഗ്യയുടെ കുറിപ്പും ചിത്രവും.!!

ടിക് ടോക് വഴി ജനങ്ങൾക്ക് പ്രിയങ്കരിയായ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. പ്രശസ്ത സിനിമാ സീരിയൽ താരമായ താരാ കല്യാണിൻ്റെ മകളാണ് സൗഭാഗ്യ. സൗഭാഗ്യയുടെ മുത്തശ്ശിയും സിനിമാ രംഗത്തെ ഒരു മിന്നും താരമാണ്. കല്യാണരാമൻ, തിളക്കം, നന്ദനം തുടങ്ങിയ സിനിമയിലൂടെ ജനങ്ങൾക്ക് മുന്നിൽ പേരെടുത്ത സുബ്ബലക്ഷ്മിയാണ് സൗഭാഗ്യയുടെ മുത്തശ്ശി. ഇവരുടെ കുടുംബത്തിലെ എല്ലാ ചടങ്ങുകളും

ജനങ്ങൾക്ക് പ്രിയപ്പെട്ടതാണ്. സൗഭാഗ്യയുടെ വിവാഹവും മറ്റും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഡാൻസറും നടനുമായ അർജ്ജുൻ സോമശേഖറാണ് സൗഭാഗ്യയുടെ ഭർത്താവ്. ഇരുവർക്കും ഇപ്പോൾ ഒരു മകൾ കൂടി ജനിചിരിക്കുകയാണ്. ഇതാണ് സൗഭാഗ്യയുടെ കുടുംബത്തിൻ്റെ ഇപ്പോഴത്തെ ഏറ്റവും വലിയ സന്തോഷം. സുദർശന എന്ന ഈ കൊച്ച് മിടുക്കിയാണ് ഇവരുടെ എല്ലാം സോഷ്യൽ മീഡിയ പേജുകളിൽ നിറഞ്ഞു നിൽക്കുന്നത്.

അത്തരത്തിൽ കഴിഞ്ഞ ദിവസം അർജ്ജുനും സൗഭാഗ്യയും തങ്ങളുടെ ഇൻസ്റ്റാഗ്രാം വഴി കഴിഞ്ഞ ദിവസം പങ്ക് വെച്ച ഫാമിലി ഫോട്ടോയാണ് ഇപ്പോൾ ചർച്ചാ വിഷയം. ഫോട്ടോയ്ക്കൊപ്പം ദമ്പതികൾ കുറിച്ച കുറിപ്പും വൈറൽ ആണ്. ദൈവം നമുക്ക് കുഞ്ഞുങ്ങളെ തന്നത് എന്തിനാണെന്ന് എനിക്കിപ്പോൾ അറിയാം. അവർക്ക് തീർച്ചയായും നിരന്തരമായ ശ്രദ്ധ ആവശ്യമാണ്. അവർ കുഴപ്പങ്ങൾ ഉണ്ടാക്കുകയും സമാധാനം തകർക്കുകയും ചെയ്യുന്നു,

പക്ഷേ അവരുടെ ഭംഗിയും പുഞ്ചിരിയും മാത്രമാണ് നമുക്ക് വീട്ടിൽ ഉള്ള ദൈവത്തിന്റെ ഓർമ്മപ്പെടുത്തൽ. ഇതാണ് ഫോട്ടോയ്ക്ക് താഴെയുള്ള കുറിപ്പ്. ഗർഭ കാലത്തെ ഓരോ പ്രത്യേകതകളും സൗഭാഗ്യയും കുടുംബവും ആരാധകരുമായി ഷയർ ചെയ്യാറുണ്ട്. സൗഭാഗ്യയുടെ ലേബർ റൂം വിശേഷങ്ങളും ചർച്ച ആയതാണ്. സുദർശനയുടെയും വിശേഷങ്ങൾ ഇപ്പോൾ ആരാധകർ ഇവരുടെ ഫോട്ടോയ്ക്ക് താഴെ വന്ന് ചോദിക്കാറുണ്ട്.

Job Vacancies In Dubai We would like to show you notifications for the latest news and updates.
Dismiss
Allow Notifications