പുതിയ സന്തോഷം പങ്കുവെച്ചു സൗഭാഗ്യയും അർജുനും.. ഒത്തിരി സർപ്രൈസ് ഗിഫ്റ്റുകളുമായി വീട്ടുകാരും കൂട്ടുകാരും.!!

സോഷ്യൽ മീഡിയവഴി പ്രസിദ്ധരായ താരങ്ങളാണ് സൗഭാഗ്യാ വെങ്കിടേഷും, അർജുനും. കല്യാണം, കുഞ്ഞിന്റെ ജനനം, അങ്ങനെ സന്തോഷങ്ങൾ നിറഞ്ഞ ജീവിതത്തിലേക്ക് ഇതാ പുതിയൊരു സന്തോഷ വാർത്ത എത്തുകയാണ്. ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം ആയിരിക്കുകയാണ്. സൗഭാഗ്യയുടെ യൂട്യൂബ് ചാനലിലൂടെ ആണ് ആ ദിവസത്തെ മുഴുവൻ കാര്യങ്ങളും പങ്കുവച്ചിരിക്കുന്നത്. വീട്ടുകാരും, കൂട്ടുകാരും ഒക്കെ ചേർന്ന് അതു മനോഹരമാക്കിയതും

ഒക്കെ വീഡിയോയിൽ കാണിക്കുന്നുണ്ട്. കൂടാതെ എന്തൊക്കെ സർപ്രൈസ് ആണ് അർജുൻ ഒരുക്കിയത് എന്ന് അറിയാതെ സൗഭാഗ്യ ഹോട്ടൽ റൂമിൽ ഇരിക്കുന്നതു മുതൽ എങ്ങനെ ആണ് ഒരു പാർട്ടിക്ക് ഒരുങ്ങുന്നതെന്നും, സൗഭാഗ്യ ഉപയോഗിക്കുന്ന സൗന്ദര്യ വർദ്ധക വസ്തുക്കളുടെ ഡീറ്റെയിൽസ്, കേക്ക് കട്ടിങ്ങ്, വിരുന്ന് അങ്ങനെ എല്ലാം ചേർത്ത ഒരു മനോഹരമായ വീഡിയോ ആണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. വളരെ നാച്ചുറൽ ആയി പെരുമാറുന്ന ഇവർ,

അഭിനത്തിൽ മോശം പറയാൻ ഇല്ലാത്ത പ്രകടനം കാഴ്ച്ച വയ്ക്കുന്ന താരങ്ങൾ കൂടിയാണ്. കൂടാതെ റീൽസ് വീഡിയോ, പട്ടികളോടുള്ള ഇഷ്ടങ്ങൾ എല്ലാം താരം പങ്കുവയ്ക്കാറുണ്ട്. ചക്കപ്പഴം എന്ന സീരിയലിൽ ശിവൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് അർജുൻ തന്റെ കഴിവ് തെളിയിച്ചതാണ്. ഇവരുടെയും എല്ലാ വീട്ടുവിശേഷങ്ങളും പ്രേക്ഷകർക്കും ഒത്തിരി ഇഷ്ടമാണ്. നിമിഷങ്ങൾ കൊണ്ടാണ് ഓരോ വിശേഷങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ ഏറ്റെടുക്കാറുള്ളത്.

സൗഭാഗ്യയുടെ അമ്മ താര കല്യാണിന്റെ സ്റ്റുഡന്റ് ആയി വന്ന അർജുൻ ജീവിത പങ്കാളി ആയതും, മകൾ സുദർശന ജനിച്ചതും, അങ്ങനെ സന്തോഷ നിമിഷങ്ങൾ എല്ലാം തന്നെ താരദമ്പതികൾ ഫോട്ടോ ആയും വീഡിയോ ആയും പങ്കു വയ്ക്കാറുണ്ട്. അതുപോലെ ഇപ്പോൾ ഇതാ ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം ഗംഭീരമാക്കിയ വിഡിയോയും കണ്ടു പ്രേക്ഷകരും വീട്ടുകാരും ഒത്തിരി ആശംസകളുമായി എത്തിയിരിക്കുകയാണ്.