
ആശുപത്രിയിൽ അഡ്മിറ്റ് ആകുന്നതിനു മുൻപ് ഒരു ആഗ്രഹം.!! ഗര്‍ഭിണിയായ ഭാര്യയുടെ ആഗ്രഹം നടത്തിക്കൊടുത്തു ശ്രീകുമാര്‍ | Sneha sreekumar last wish before delivery to watch 2018 film latest malayalam news
Sneha sreekumar last wish before delivery to watch 2018 film latest malayalam news : മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതമായ താരങ്ങളാണ് സ്നേഹ ശ്രീകുമാറും ഭർത്താവ് ശ്രീകുമാറും. കോമഡി കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് ഇരുവരും പ്രേക്ഷകഹൃദയങ്ങളിൽ ഇടം നേടിയത്. മറിമായം എന്ന പരമ്പരയിലൂടെയാണ് ഇരുവരും പ്രേക്ഷകശ്രദ്ധ നേടിയത്. ഇപ്പോൾ ഇവർ തങ്ങളുടെ യൂട്യൂബ് ചാനലിൽ സജീവ സാന്നിധ്യമാണ്. തന്റെ ഗർഭകാല വിശേഷങ്ങളാണ് ആരാധകരുമായി
സ്നേഹക്ക് പങ്കുവയ്ക്കാനുള്ളത്. അപ്രതീക്ഷിതമായി ഒരു കുഞ്ഞിന്റെ അമ്മയാകാൻ പോകുന്നതും, തുടർന്ന് ഇപ്പോൾ തന്റെ ജീവിതത്തിലുള്ള ഓരോ സംഭവങ്ങളുമാണ് സ്നേഹയും ഭർത്താവും പങ്കുവെച്ചു കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ എല്ലാ വിശേഷങ്ങളും തന്നെ സ്നേഹിക്കുന്നവരെ അറിയിക്കാൻ ഇരുവർക്കും ഒരു മടിയുമില്ല. കഴിഞ്ഞ ദിവസമാണ് സ്നേഹ ഒരു അടിപൊളി നൃത്ത വീഡിയോയുമായി ജനങ്ങൾക്ക് മുൻപിൽ എത്തിയത്.

ഈ വീഡിയോ ഇരു കൈകളും നീട്ടി ആരാധകർ സ്വീകരിക്കുകയും ചെയ്തിരുന്നു. ആശുപത്രിയിൽ അഡ്മിറ്റ് ആവുന്നതിനു മുൻപ് സ്നേഹയുടെ ഒരു ആഗ്രഹം ശ്രീകുമാർ സഫലമാക്കുന്ന വീഡിയോയാണ് ജനങ്ങൾക്ക് വേണ്ടി ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. 2018 എന്ന ചിത്രം തിയേറ്ററിൽ പോയി കാണണം എന്നായിരുന്നു സ്നേഹയുടെ ആഗ്രഹം. എന്നാൽ സിനിമ ഇറങ്ങിയ ഉടനെ കാണണമെന്ന ആഗ്രഹം നടന്നില്ല. ഗർഭിണി ആയതുകൊണ്ട് തന്നെ നിരവധി ശാരീരിക അസ്വസ്ഥതകൾ സ്നേഹക്കുണ്ട്. കാലിന് നീരുള്ളതുകൊണ്ട് കുറേനേരം കാലു തൂക്കിയിട്ട് ഇരിക്കാൻ പറ്റില്ല. അതുകൊണ്ട്
അദ്യമൊന്നും പോകാൻ പറ്റിയില്ല. എന്നാൽ പിന്നീടാണ് സുഹൃത്ത് ലുലു ഗോൾഡിലെ കിടന്നു കാണുന്ന തീയേറ്ററിനെ കുറിച്ച് സ്നേഹയെ ഓർമ്മിപ്പിക്കുന്നത്. അങ്ങനെ സ്നേഹയും ഭർത്താവും സഹോദരിയും ചേർന്ന് ലുലു ഗോൾഡിൽ എത്തി 2018 സിനിമ കാണുകയാണ്. ലുലു ഗോൾഡിൽ ആദ്യമായി എത്തുകയാണ് താരം. അതുകൊണ്ടുതന്നെ അവിടെയുള്ള സൗകര്യങ്ങൾ കണ്ട് അമ്പരക്കുന്ന സ്നേഹയെയും ദൃശ്യങ്ങളിൽ കാണാം. കുട്ടിക്കുറുമ്പുകളും തമാശകളും ഉൾക്കൊള്ളുന്ന സ്നേഹയെ പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടമാണ്. സ്നേഹയുടെ ഭർത്താവ് ശ്രീകുമാറും ചെറിയൊരു വേഷം 2018 എന്ന ചിത്രത്തിൽ ചെയ്തിട്ടുണ്ട്. സിനിമ ഷൂട്ട് ചെയ്തപ്പോൾ ഉണ്ടായ ബുദ്ധിമുട്ടുകളെ പറ്റിയും, ചിത്രത്തിന്റെ മേക്കിങ്ങിനെ പറ്റിയും എല്ലാം സിനിമയ്ക്ക് ശേഷം ഇവർ പറയുന്നുണ്ട്. ഇതെല്ലാം ഉൾപ്പെടുത്തിയതാണ് ഇരുവരും പങ്കുവെച്ചിരിക്കുന്ന പുതിയ വീഡിയോ.