വിശേഷമായില്ലേ.. വിശേഷമായില്ലേ എന്ന ചോദ്യത്തിന് അവസാനം.!! അച്ഛനും അമ്മയും ആയി മാറിമായത്തിലെ മണ്ഡോധരിയും ലോലിതനും | Sneha Sreekumar and Sreekumar Most Special announcement

Sneha Sreekumar and Sreekumar Most Special announcement: മഴവിൽ മനോരമയിലെ ജനപ്രിയ പരിപാടിയായ മാറിമായത്തിലെ താരങ്ങളാണ് സ്നേഹയും ശ്രീകുമാറും. അടുത്തിടെ ഏറ്റവും ശ്രദ്ധ നേടിയ ഫ്ലവേർസിലെ ചക്കപ്പഴത്തിലൂടെ കുടുംബപ്രേക്ഷകരുടെ പ്രിയതാരമായി മാറിയിരുന്നു ശ്രീകുമാർ. 2019ലാണ് ശ്രീകുമാറും സ്നേഹയും വിവാഹിതരായത്. മറിമായത്തിന്റെ സെറ്റിൽ വച്ചാണ് ഇരുവരും കണ്ടു മുട്ടിയത്. തുടർന്ന് ഇവർ പ്രണയത്തിലാവുകയും വിവാഹിതരാവുകയും ചെയ്തു. ഇപ്പോൾ ജീവിതത്തിലെ ഏറ്റവും സന്തോഷമേറിയ

നിമിഷത്തെപ്പറ്റി തങ്ങളുടെ ആരാധകരോട് പങ്കുവെച്ചിരിക്കുകയാണ് ഇരുവരും. മറിമായത്തിന്റെ സെറ്റിൽ വെച്ചാണ് താൻ ഈ വിവരം അറിഞ്ഞതെന്നും അറിഞ്ഞ ഉടനെ ശ്രീകുമാറിനെ ഫോണിൽ വിളിച്ച് വിശേഷം പങ്കുവയ്ക്കുകയുമായിരുന്നു എന്നാണ് ആ ദിവസത്തെപ്പറ്റി ഓർത്തെടുത്തുകൊണ്ട് സ്നേഹ പറയുന്നത്. പി സി ഒ ഡി ഉള്ളതിനാൽ പീരിയഡ് മുടങ്ങിയതിൽ തീരെ ശ്രദ്ധ കൊടുത്തിരുന്നില്ല താൻ എന്നും ടെസ്റ്റ്‌ റിസൾട്ട്‌ വരുമ്പോൾ കുഞ്ഞിന് പതിനൊന്ന് ആഴ്ച വളർച്ചയുണ്ടായിരുന്നെന്നും

സ്നേഹ പറയുന്നു. ഇപ്പോഴിത് അഞ്ചാം മാസമാണ്. ഇതുവരെ ഒരുതരത്തിലുമുള്ള ആരോഗ്യ പ്രശ്ങ്ങളില്ലെന്നും ജോലിക്ക് പോകുന്നതിൽ യാതൊരു വിധ മുടക്കങ്ങളും സംഭവിച്ചിട്ടില്ലെന്നും താൻ വളരെയേറെ സന്തോഷവതിയാണെന്നും സ്നേഹ പറയുന്നു. പതിനാല് മിനിറ്റ് നീളമുള്ള വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് എത്തിയത്. ഇരുവരുടെയും സന്തോഷത്തിൽ പങ്കുചേരുന്നു എന്നും ആരോഗ്യമുള്ള ഒരു കുഞ്ഞിനെ കിട്ടട്ടെ എന്നും തുടങ്ങി ആരാധകരുടെ സ്നേഹാശംസകൾ നീളുന്നു.

നിലവിൽ സീ കേരളത്തിലെ ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ എന്ന പരമ്പരയും മഴവിൽ മനോരമയിലെ മറിമായവുമാണ് സ്നേഹയുടെ പ്രൊജക്റ്റുകൾ. ഈ രണ്ട് സെറ്റിലും തനിക്ക് കിട്ടുന്ന കെയറിനെ പറ്റിയും സ്നേഹ വാചാലയാണ്. ചക്കപ്പഴത്തിൽ ശ്രീകുമാറിന്റെ ഭാര്യയായി അഭിനയിക്കുന്ന അശ്വതി ശ്രീകാന്ത് അടക്കം ഒത്തിരി പേർ തന്നെ വിളിക്കുകയും ഉപദേശങ്ങൾ നൽകിയതും വളരെ പ്രയോജനപ്പെട്ടു എന്നും സ്നേഹ പറയുന്നു. വീഡിയോയുടെ അവസാനം ശ്രീകുമാറിന്റെ ഒരു പാട്ടുമുണ്ട്. സ്നേഹ ശ്രീകുമാർ എന്ന യൂട്യൂബ് ചാനലിലൂടെയാണ് താരങ്ങൾ വാർത്ത ആരാധകരെ അറിയിച്ചത്.