ഒമ്പതാം മാസത്തിലെ കൂട്ടിക്കൊണ്ടുപോകാൻ ചടങ്ങിന് തയ്യാറായി കുമാരി; വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ച് പ്രിയതാരം സ്നേഹാ ശ്രീകുമാർ.!! വീഡിയോ വൈറൽ | Sneha Sreekumar 9th Month Celebration video Viral latest Malayalam

Sneha Sreekumar 9th Month Celebration video Viral latest Malayalam : നിരവധി മലയാള ടെലിവിഷൻ സീരിയലുകളിലൂടെയും, നാടകങ്ങളിലൂടെയും, ടെലിവിഷൻ ഷോകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് സ്നേഹ ശ്രീകുമാർ. താരം തന്റെ എല്ലാ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരെ അറിയിക്കാറുണ്ട്. തന്റെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരുമായി അടുത്ത് ഇടപഴകാൻ സ്നേഹ സമയം കണ്ടെത്താറുണ്ട്. ഒരു പുഞ്ചിരിയോടെ

അല്ലാതെ താരം സംസാരിക്കുന്നത് ഇതുവരെ ആരാധകർ കണ്ടിട്ടുണ്ടാവില്ല. കോമഡി വേഷങ്ങൾ ചെയ്യാൻ സ്നേഹ ശ്രീകുമാറിനുള്ള കഴിവ് എടുത്തു പറയേണ്ടത് തന്നെ. സ്നേഹ ഗർഭിണി ആയത് മുതലുള്ള എല്ലാ വിശേഷങ്ങളും താരം തന്നെ പങ്കുവെച്ചിരുന്നു. ഭർത്താവിന്റെ പേരാണ് ശ്രീകുമാർ. ഇദ്ദേഹവും അഭിനയ ലോകത്ത് സജീവമാണ്. ചക്കപ്പഴം എന്ന കോമഡി പരമ്പരയിലൂടെയാണ് ശ്രീകുമാറിനെ ജനങ്ങൾ അടുത്ത് അറിയുന്നത്. പ്രേക്ഷകരുടെ പ്രിയ പരമ്പരയായ

മറിമായത്തിലും ഇപ്പോൾ സി കേരളം സംപ്രേക്ഷണം ചെയ്യുന്ന ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന പരമ്പരയിലും സജീവ സാന്നിധ്യമായിരുന്നു സ്നേഹ. തന്റെ ഒമ്പതാം മാസം വരെ ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന പരമ്പരയിലെ കുമാരി എന്ന കഥാപാത്രത്തെ പ്രേക്ഷകർക്കായി താരം അവതരിപ്പിച്ചു. സ്നേഹയുടെ യഥാർത്ഥ ജീവിതത്തിലെ വളകാപ്പു ചടങ്ങും ഫോട്ടോഷൂട്ട് ചടങ്ങും എല്ലാം നമ്മൾ കണ്ടുകഴിഞ്ഞതാണ്. ഇപ്പോഴിതാ അതിസുന്ദരിയായി ഒരുങ്ങി തന്റെ ഒമ്പതാം മാസത്തിലെ

ചടങ്ങിനുള്ള കാത്തിരിപ്പിലാണ് താരം. എന്നാൽ ഇത് നടക്കുന്നത് യഥാർത്ഥ ജീവിതത്തിൽ അല്ല. ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന പരമ്പരയിലെ കുമാരിയാണ് ഒമ്പതാം മാസം കൂട്ടിക്കൊണ്ടുപോകലിന് തയ്യാറാക്കുന്നത്. ഷൂട്ടിംഗ് സെറ്റിലെ എല്ലാവരും ഇത് ആഘോഷിക്കുകയാണ്. കാരണം ഗർഭകാലഘട്ടത്തും സ്നേക്ക് ഒപ്പം വളരെ ഏറെ പിന്തുണയോടെ പരമ്പരയിലെ അണിയറ പ്രവർത്തകർ നിലനിന്നിരുന്നു. ഇതിനു മുൻപ് പങ്കുവെച്ച് പല വീഡിയോയിലും സ്നേഹ ഇക്കാര്യം തുറന്നു പറഞ്ഞതാണ്. പരമ്പരയിലെ എല്ലാ കഥാപാത്രങ്ങളെയും പ്രേക്ഷകർക്ക് സ്നേഹ പരിചയപ്പെടുത്തി കൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മാത്രമല്ല ഓരോരുത്തരോടും കൂടെ താൻ എത്ര നന്നായി വർക്ക് ചെയ്തു എന്നും വീഡിയോയിൽ പറയുന്നുണ്ട്. യഥാർത്ഥ ജീവിതത്തിലെ ഭർത്താവായ ശ്രീകുമാറിനെയും പരമ്പരയിലെ ഭർത്താവായ അപ്പുണ്ണിയെയും അടുത്ത് വിളിച്ചിരുത്തി കൊണ്ട് നിരവധി കാര്യങ്ങൾ സ്നേഹ പ്രേക്ഷകരോട് സംവദിക്കുന്നു. video credit :Sneha Sreekumar