മേക്കപ്പിൽ കണ്ട സിത്തുമ്മിയെ മനസ്സിലാകാതെ കുഞ്ഞുവാവ.!! ഇത് വല്ലാത്ത ചതിയായിപ്പോയെന്ന് സിത്താര കൃഷ്ണകുമാർ.!! വീഡിയോ വൈറൽ | Sithara krishnakumar with a baby
Sithara krishnakumar with a baby: മലയാള സിനിമ മേഖലയിൽ ഒരു കമ്പോസർ എന്ന നിലയിൽ വളരെയധികം തിരക്കുകൾ ഉള്ള വ്യക്തിയാണ് കൈലാസ് മേനോൻ. നിരവധി ഫീച്ചർ ഫിലിമുകളിൽ ഇതിനോടൊപ്പം തന്നെ നിരവധി ഗാനങ്ങൾ അദ്ദേഹത്തിന്റെതായിട്ടുണ്ട്. ആദ്യത്തെ സിനിമ ഗാനം ‘തീവണ്ടി’ എന്ന ചിത്രത്തിലെ “ജീവാംശമായി താനേ” എന്ന് തുടങ്ങുന്നതാണ് ചിത്രത്തിലെ ഗാനത്തിന് വളരെ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.2008 മുതലാണ്
സിനിമ മേഖലയിൽ താരം സജീവമായിരിക്കുന്നത്.2014 ലാണ് കൈലാസ് മേനോൻ വിവാഹിതനാകുന്നത്. അന്നപൂർണ രേഖ പിള്ള ആണ് അദ്ദേഹത്തിന്റെ ഭാര്യ. ഇരുവർക്കും ഒരു മകനാണ് സമന്യു രുദ്ര.ഓഗസ്റ്റ് 17നാണ് ഇവർക്ക് കുഞ്ഞു പിറന്നത്.കൈലാസ് മേനോൻ പ്രൊഡക്ഷൻ, ഗുഡ് വിൽ എന്റർടൈൻമെന്റ് എന്നി രണ്ട്, സ്ഥാപനങ്ങളും കൈലാസ് മേനോന്റെതാണ്.ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, ഫൈനൽ, എടക്കാട് ബറ്റാലിയൻ, തുടങ്ങിയ നിരവധി ചിത്രങ്ങളുടെ

സംഗീതം ചെയ്തിട്ടുണ്ട്. തീവണ്ടി എന്ന ചിത്രത്തിലെ ഗാനത്തിന് നിരവധി അവാർഡുകളും കരസ്ഥമാക്കിയിട്ടുണ്ട്. താരം തങ്ങളുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. കുഞ്ഞിന്റെ ജനനവും വളർച്ചയുടെ ഓരോ ഘട്ടവും ആരാധകർക്ക് മുൻപിൽ എത്തിയിരുന്നു. കുഞ്ഞിനെ പാടി ഉറക്കുന്ന ഒരു വീഡിയോ ഇതിനു മുൻപ് വളരെയധികം ചർച്ച ചെയ്യപ്പെട്ട ഒന്നാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്
പുതിയൊരു വീഡിയോയാണ്. മകൻ സമന്യു രുദ്രയെ ഗായിക സിതാരാ കൃഷ്ണകുമാർ എടുത്തുനിൽക്കുന്ന ഒരു വീഡിയോ ആണിത്.സ്റ്റീഫൻ ദേവസി,ജ്വവൽ,സായു എന്നിവരും മകനൊടൊപ്പം ഉണ്ട്. എല്ലാവരും മകനെ എടുക്കുന്നതും കളിപ്പിക്കുന്നതും വീഡിയോയിൽ കാണാം. ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച ഈ വീഡിയോ നിമിഷങ്ങൾക്കകമാണ് ആരാധകർ ഏറ്റെടുത്തത്. സമന്യു രുദ്ര എന്ന മറ്റൊരു ഇൻസ്റ്റഗ്രാം അക്കൗണ്ട് കുഞ്ഞു വാവക്കും ഉണ്ട്.ഒരു നല്ല സഗീതഞ്ജന്റെ മകൻ എന്ന നിലയിൽ സമന്യുവിനും നിരവധി ആരാധകരുണ്ട്.നിരവധി ആരാധകർ വീഡിയോയ്ക്ക് താഴെ കമന്റുകളും ചെയ്തിട്ടുണ്ട്.