ഇവൻ എന്റേതാണ് എന്റെ മാത്രമാണ്..!! അല്ല നമ്മുടേതാണ് കൂട്ടുകാരന് വേണ്ടി വഴക്കിട്ടു സിത്താരയും ഭർത്താവും;വൈറലായി സിതുമണിയുടെ പോസ്റ്റ് | Sithara Krishnakumar Birthday Wish To Mithun

മലയാളികൾക്ക് എന്നും പ്രിയപ്പെട്ട ഗായികമാരിൽ ഒരാളാണ് സിത്താര കൃഷ്ണകുമാർ. സ്വതസിദ്ധമായ ഗാനാലാപന ശൈലി കൊണ്ട് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ നിരവധി ആരാധകരെ നേടിയെടുത്ത സിത്താരയ്ക്ക് ഇന്ന് സിനിമ – സീരിയൽ രംഗത്ത് ഉള്ളതിനേക്കാൾ അധികം സൗഹൃദവലയവും ആരാധകരും അതിനു പുറത്താണെന്ന് പറഞ്ഞാലും തെറ്റില്ല.

മലയാളികളുടെ സ്വന്തം എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന സിത്താരയെ പറ്റിയുള്ള എല്ലാ വാർത്തകളും വിശേഷങ്ങളും ഞൊടിയിടയിലാണ് സോഷ്യൽ മീഡിയയിൽ അടക്കം വൈറലായി മാറുന്നത്. മറ്റുള്ള ഗായികമാരിൽ നിന്ന് ലളിതമായ പെരുമാറ്റവും സ്നേഹം നിറഞ്ഞ സമീപനവും ഒക്കെയാണ് എന്നും സിത്താരയെ മറ്റുള്ളവർക്ക് പ്രിയങ്കരിയാക്കി നിർത്തുന്നത് സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായ താരം

സൈബർ ലോകത്ത് പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾക്കു പിന്നാലെ പങ്കുവെക്കുന്ന ക്യാപ്ഷനുകൾ ആണ് വളരെ വലിയതോതിൽ ആളുകളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്നും. ഇപ്പോൾ താരം ഏറ്റവും ഒടുവിലായി പങ്കുവെച്ചിരിക്കുന്ന ഒരു പോസ്റ്റും ആളുകളെ ആകർഷിച്ചിരിക്കുകയാണ്. ആശംസകളുടെ പ്രവാഹം അടങ്ങാനായി കാത്തിരിക്കുകയായിരുന്നു ഞാൻ. ഇവൻ എന്റേതാണ്, എന്റെ മാത്രമാണ്, എന്റെ

നെഞ്ചിലാണ്. എൻറെ പ്രിയപ്പെട്ട മിഥുന് ഒരായിരം പിറന്നാൾ ഉമ്മകൾ എന്നാണ് സിതാര മിഥുൻ ജയരാജന്റെ ജന്മദിനത്തോടനുബന്ധിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ്. ഇതിന് താഴെ സിതാരയുടെ ഭർത്താവും കമന്റുമായി എത്തിയിട്ടുണ്ട്. നമ്മുടേതാണ് എന്നാണ് സജീഷ് കുറിച്ചത്. മിഥുന്റെ സംഗീതത്തിൽ സിത്താര നിരവധി ഗാനങ്ങൾ ഇതിനോടകം ആലപിച്ചിട്ടുണ്ട്. നന്നേ ചെറുപ്പത്തിൽ തന്നെ അടുത്ത സുഹൃത്തുക്കൾ ആയിരുന്ന ഇരുവരുടെയും കുടുംബങ്ങൾ തമ്മിൽ വലിയ ആത്മബന്ധം തന്നെയാണ് പുലർത്തുന്നത്.