ലിനി വിട്ടുപിരിഞ്ഞിട്ട് അഞ്ചു വര്‍ഷം, നിന്റെ ഓര്‍മ്മകള്‍ക്കും നിന്നിലെ അമ്മ മനസ്സിനും മരണമില്ല; ലിനി കൂടെ തന്നെയുണ്ടെന്ന് പ്രതിഭയും സജീഷും | Sister lini remembrance day note goes viral malayalam news latest

Sister lini remembrance day note goes viral malayalam news latest : മലയാളികൾ എന്നും വേദനയോടെ ഓർക്കുന്ന മുഖമാണ് നേഴ്സ് ലിനിയുടേത്. നിപ്പാ വൈറസ് ബാധിച്ചവരെ പരിചരിക്കുന്നതിനിടെ രോഗം ബാധിച്ച ലിനി ലോകത്തോട് വിട പറഞ്ഞിട്ട് അഞ്ചുവർഷം പൂർത്തിയായിരിക്കുകയാണ്. ലിനിയുടെ അഞ്ചാം വർഷത്തെ ഓർമ്മദിനത്തിൽ ഭർത്താവ് സജീഷും അദ്ദേഹത്തിൻറെ രണ്ടാം ഭാര്യ പ്രതിഭയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

ലിനിയുടെ ഓർമ്മ പങ്കുവെച്ചുകൊണ്ട് സജീഷ് കുറച്ചത് ഇങ്ങനെ… നീ ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് അഞ്ചുവർഷം പൂർത്തിയാകുന്നു. ഇന്നു ഞങ്ങൾ തനിച്ചല്ല. നീ തന്ന അതേ സ്നേഹം അളവ് കുറയാതെ എനിക്കും മക്കൾക്കും ലഭിക്കുന്നുണ്ടെങ്കിൽ അതിന് കാരണം നിഴലായി എന്നും കൂടെയുണ്ടെന്നാണ്. ഒരു പാതിയുടെ കരുതലും സ്നേഹവും എനിക്കും ഒരു അമ്മയുടെ വാത്സല്യവും സ്നേഹവും നമ്മുടെ മക്കൾക്കും കിട്ടുന്നുണ്ട് എന്നാണ് സജീഷ് പങ്കുവെച്ചത്. സജീഷിനെ പോലെ തന്നെ പ്രതിഭയും

ലിനിയുടെ ഓർമ്മകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. നിൻറെ ഓർമ്മകൾക്കും നിന്നിലെ അമ്മ മനസ്സിനും മരണമില്ല. നമ്മുടെ മക്കൾ എന്നെ അമ്മേ എന്ന് വിളിക്കുമ്പോൾ അവർ എന്നിൽ കാണുന്നത് നിന്നെ തന്നെയാണ്. നിൻറെ സ്നേഹവും വാത്സല്യവും കരുതലും കൊടുക്കുവാൻ എന്നും അവർക്ക് അമ്മയായി ഞാൻ കൂടെയുണ്ടെന്നും പ്രതിഭ പങ്കുവെച്ചു. എണ്ണി തിട്ടപ്പെടുത്തിയ ദിവസങ്ങളോ വർഷങ്ങളോ ഒന്നും വേണ്ട നിന്നെ ഓർമ്മിക്കുവാൻ എന്നും നീ ഞങ്ങളിൽ ഒരാളായി എന്നും

കൂടെയുണ്ടെന്നുമാണ് പ്രതിഭ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്. കഴിഞ്ഞവർഷമാണ് സജീഷ് പ്രതിഭയെ വിവാഹം കഴിച്ചത്. അധ്യാപികയായ പ്രതിഭയ്ക്കും ആദ്യ വിവാഹത്തിൽ ഒരു മകൾ ഉണ്ട്. നിപ്പാ വൈറസ് ബാധിതനായ യുവാവിനെ പരിചരിച്ചതിലൂടെ ലിനിക്കും നിപ്പാ രോഗം പിടിപെടുകയായിരുന്നു. രോഗം ഉണ്ടെന്ന് സംശയം തോന്നിയപ്പോൾ തന്നെ സഹപ്രവർത്തകരോടും കുടുംബത്തോടും അകലം പാലിക്കുവാൻ ലിനി ശ്രമിച്ചിരുന്നു. ഉദാത്തമായ സ്നേഹത്തിന്റെയും ആരോഗ്യപ്രവർത്തനത്തിന്റെയും മാതൃകയാണ് ലിനിയെന്ന് അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന കെ കെ ശൈലജ ലിനിയുടെ വേർപാടിനോടനുബന്ധിച്ച് പറഞ്ഞിരുന്നു.