സോഷ്യൽ മീഡിയയിൽ വൈറലായ കുട്ടി താരവും ഗ്ലു ഗ്ലു കോസ് പൊടിയും സിദ്ധിൽ എന്ന ഈ കൊച്ചുമിടുക്കനെ അറിയാതെ പോകല്ലേ 🔥🔥 [വീഡിയോ]

ലോക്ഡോൺ കാലം വീട്ടിൽ ഇരുന്ന് ആഘോഷമാക്കി ഒട്ടുമിക്ക ആൾക്കാരും സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങിയിരുന്നു. പാചക വീഡിയോയും രസകരമായ ടിപ്സ് പങ്കുവയ്ക്കുന്ന നിരവധി യൂട്യൂബ് ചാനൽ ആണ് ലോക്ക് ഡൗൺ കാലത്ത് മാത്രം പ്രത്യക്ഷപ്പെട്ടത്. കുഞ്ഞു കുട്ടികൾ മുതൽ മുതിർന്നവർ വരെ യൂട്യൂബിൽ സജീവമായി. അത്തരത്തിൽ യൂട്യൂബറായ ഒരു കുട്ടി താരമാണ് ഇപ്പോൾ സോഷ്യൽ മീഡിയ കൈയടക്കുന്ന വൈറൽ താരം.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മലയാളക്കരയെ ഒട്ടാകെ ചിരിപ്പിച്ചതും ചിന്തിപ്പിച്ചതുമായ ഒരു ഗ്ലു ഗ്ലു കോസ് പൊടിയെ ആരും മറന്നു കാണില്ല. നിഷ്കളങ്കമായ അവതരണത്തിലൂടെ മലയാളക്കര കീഴടക്കിയ കുട്ടി യൂട്യൂബറിനെ അധികം ആർക്കും അറിയില്ലായിരുന്നു എങ്കിലും സെലിബ്രേറ്റികൾ അടക്കം നിരവധി പേരാണ് ഈ വീഡിയോ ഷെയർ ചെയ്തത്. സിദ്ധിൽ എന്ന് പേരുള്ള ഒന്നാം ക്ലാസുകാരൻ ആണ് സോഷ്യൽ മീഡിയയിൽ ഈ മിന്നും താരം.

വളരെ പെട്ടെന്നാണ് കുട്ടിതാരം ആരാധകർക്കിടയിൽ തരംഗമായി മാറിയത്. നിഷ്കളങ്കമായ ചിരിയിലൂടെയും കുട്ടിത്തത്തിൽ കൂടെ ആരാധക ഹൃദയം കീഴടക്കിയ കുട്ടി താരം ഗ്ലൂക്കോസ് പൊടിയിൽ അടങ്ങിയിരിക്കുന്നത് എൺപതിലധികം മധുരം ആണെന്നാണ് തന്റെ പ്രേക്ഷകരോട് പറഞ്ഞു കൊടുക്കുന്നത്. കളിച്ചു ക്ഷീണിതനായി വരുന്ന ആൾ ഗ്ലൂക്കോസ് പൊടി കഴിച്ചാൽ വീണ്ടും കളിക്കാൻ പോകാൻ പറ്റും എന്നും കുട്ടി താരം

പറഞ്ഞു നൽകുന്നുണ്ട്. പഠിക്കുന്ന സ്കൂളിലും കുട്ടി താരമാണിപ്പോൾ. നിരവധി പേരാണ് സിദ്ധിലിനെ വിളിച്ച് ആശംസ അറിയിച്ചിരുന്നത്. കുട്ടി താരത്തിന് പിൻബലമായി വീട്ടുകാരും ഒപ്പം ഉണ്ട്. ജയസൂര്യയുടെ ഷാജി പാപ്പൻ എന്ന കഥാപാത്രത്തിൻ്റെ കട്ട ഫാൻ ആണ് കുട്ടി യൂട്യൂബറായ സിദ്ധിൽ. വീഡിയോ വൈറൽ ആയത്തിനു പിന്നലേ ഷാജി പാപ്പൻ തന്നെ നേരിട്ട് വിളിച്ചു കുട്ടി യൂട്യൂബർക്ക് ആശംസ അറിയിച്ചിരുന്നു.

Job Vacancies In Dubai We would like to show you notifications for the latest news and updates.
Dismiss
Allow Notifications