ചേച്ചിക്കുമുന്നേ അനിയന്റെ വിവാഹം.!! ആർഭാടങ്ങളില്ലാതെ…ആരുമറിയാതെ ഒരു താരപുത്ര വിവാഹം.!! സന്തോഷത്തോടെ പ്രേക്ഷകർ | Siddharth Priyadarshan wedding news malayalam

Siddharth Priyadarshan wedding news malayalam : സംവിധായകന്‍ പ്രിയദര്‍ശന്‍റെയും നടി ലിസിയുടെയും മകൻ സിദ്ധാർത്ഥ് പ്രിയദർശൻ കഴിഞ്ഞ ദിവസമാണ് വിവാഹിതനായത്. ഹിന്ദു ആചരപ്രകാരം തീര്‍ത്തും സ്വകാര്യമായി നടന്ന ചടങ്ങിലായിരുന്നു താരപുത്രന്റെ വിവാഹം. വിവാഹത്തിന് ലിസിയും എത്തിയിരുന്നു. കുടുംബസമേതം ഇവർ എടുത്ത ഫോട്ടോ വളരെ വലിയ രീതിയിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. വെള്ളിയാഴ്ച

വൈകിട്ട് 6:30ന് ചെന്നൈയിലെ ഫ്ലാറ്റിൽ വച്ചായിരുന്നു വിവാഹം. അമേരിക്കൻ പൗരയായ വിഷ്വൽ എഫക്ട്സ് പ്രൊഡ്യൂസർ കൂടിയായ മെർലിനെയാണ് സിദ്ധാർത്ഥ് പ്രിയദർശൻ വിവാഹം ചെയ്തത്. ഒരു സ്വകാര്യ ചടങ്ങായിരുന്നു ഇത് എന്നതുകൊണ്ട് തന്നെ പത്തോളം പേർ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. പ്രിയദർശൻ സംവിധാനം ചെയ്ത സിനിമയാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. ഈ സിനിമയുടെ വിഎഫ്എക്സ് ചെയ്തിരുന്നത് മകൻ സിദ്ധാർഥ് ആണ്.

ഇതിന് ഇദ്ദേഹത്തിന് നാഷണൽ അവാർഡ് ലഭിക്കുകയും ചെയ്തു. അമേരിക്കയിലാണ് മെർലിൻ വിഷ്വൽ എഫ്എക്സ് പ്രൊഡ്യൂസറായി പ്രവർത്തിക്കുന്നത്. മലയാളികൾക്ക് എന്നും പ്രിയപ്പെട്ട സംവിധായകനാണ് പ്രിയദർശൻ. മലയാളത്തിലെ എന്നുമാത്രമല്ല ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം. മലയാളത്തിലെ ഒരുപിടി ക്ലാസിക് സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള ഇദ്ദേഹം മലയാളസിനിമയിൽ ഒരുകാലത്ത് നിറഞ്ഞുനിന്നിരുന്ന താരമായ ലിസിയെയാണ് വിവാഹം ചെയ്തിട്ടുള്ളത്. ഇവരുടേയും പ്രണയവിവാഹം ആയിരുന്നു .

24 വർഷത്തെ ദാമ്പത്യജീവിതത്തിനൊടുവിൽ അടുത്തിടെയാണ് ഇരുവരും ഔദ്യോഗികമായി വിവാഹമോചനം പ്രഖ്യാപിച്ചത്. എന്നാൽ മക്കളുടെ ആവശ്യങ്ങൾക്ക് ഒന്നിക്കും എന്ന് ഇരുവരും പറഞ്ഞിരുന്നു. പറഞ്ഞവാക്കും ഇരുവരും പാലിച്ചു. ഇരുവരും വിവാഹത്തിൽ പങ്കെടുത്തു. ആർഭാടങ്ങളില്ലാതെ നടന്ന ചടങ്ങിൽ ലിസിയും വളരെ സിംപിളായി ആയിരുന്നു എത്തിയത്. സ്വർണ്ണക്കസവിട്ട സെറ്റ് സാരിയിൽ ലിസി അതിസുന്ദരിയായിരിക്കുന്നുവെന്നാണ് ആരാധകർ പറയുന്നത്. മക്കളുടെ കല്യാണത്തിന് പ്രിയനോട് ചേർന്ന് നിന്ന് ചടങ്ങിൽ പങ്കെടുക്കുന്ന ലിസിയുടെ ഫോട്ടോ ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിച്ചിരിക്കുന്നത്.