മൂന്ന് പെണ്മക്കൾ സാക്ഷി ഒപ്പിട്ട് വനിതാ ദിനത്തിൽ ഷുക്കൂർ വക്കീലിന് രണ്ടാം വിവാഹം!! ഭാര്യയുമായി രണ്ടാം വിവാഹം വൈറൽ… | Shukkur Vakkeel Second Marriage With Same Wife News latest malayalam

Shukkur Vakkeel Second Marriage With Same Wife News latest malayalam : ഷുക്കൂര്‍ വക്കീല്‍ ഈ വനിതാ ദിനത്തില്‍ വീണ്ടും വിവാഹിതനായി. ന്നാ താന്‍ കേസ് കൊട് എന്ന സിനിമയിലൂടെ എത്തി ശ്രദ്ധേയനായ ഷുക്കൂര്‍ വക്കീലിന്റെ രണ്ടാം വിവാഹ പ്രഖ്യാപനം നേരത്തെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമാണ് ഷുക്കൂര്‍ വക്കീല്‍ ഇപ്പോൾ വീണ്ടും വിവാഹിതനായിരിക്കുന്നത്. അഡ്വ.ഷുക്കൂറിന്റെയും ഭാര്യ പി.എ.ഷീനയുടെയും രണ്ടാം വിവാഹം നടന്നത് ഹോസ്ദുര്‍ഗ് സബ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ചാണ്.

തന്റെ മക്കള്‍ക്കൊപ്പം സബ് രജിസ്ട്രാര്‍ ഓഫീസിലേക്ക് പുറപ്പെടുന്നതിന്റെ ചിത്രം ഷുക്കൂര്‍ വക്കീല്‍ തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ചു.മുൻപ് 1994 ഒക്ടോബര്‍ 6ന് മുസ്ലീം വ്യക്തി നിയമപ്രകാരം ഷുക്കൂർ വിവാഹിതനായിരുന്നു എങ്കിലും നിയമത്തിലെ വ്യവസ്ഥ പ്രകാരം തന്റെ പെണ്മക്കള്‍ക്ക് സ്വത്തിന്റെ പൂര്‍ണ്ണമായ അവകാശം ലഭിക്കില്ല എന്ന സാഹചര്യത്തിലാണ് സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം ഷുക്കൂര്‍ വക്കീല്‍ ഇപ്പോൾ വീണ്ടും വിവാഹിതനാകുന്നത്.

ഷുക്കൂര്‍ വക്കീല്‍ ഭാര്യ ഷീനയുമായി വിവാഹിതനായത് 1994 ഒക്ടോബറില്‍ 1937 ലെ മുസ്ലീം വ്യക്തിനിയമ പ്രകാരമായിരുന്നു. ഈ നിയമത്തിലെ പ്രത്യേക വ്യവസ്ഥ പ്രകാരം ദമ്പതികള്‍ക്ക് ആണ്മക്കള്‍ ഇല്ലെങ്കില്‍ അവരുടെ സ്വത്തിൻറെ മൂന്നില്‍ രണ്ട് ഓഹരികള്‍ മാത്രമേ പെണ്മക്കള്‍ക്ക് ലഭിക്കുകയുള്ളു. ബാക്കി വരുന്ന ഒരു ഭാഗം ഓഹരി ഇവരുടെ സഹോദരങ്ങള്‍ക്കായിരിക്കും ലഭിക്കുക.

ഷുക്കൂര്‍ വക്കീല്‍ ഭാര്യ ഷീനയുമായി വനിതാദിനത്തില്‍ രണ്ടാമതും സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരംവിവാഹിതനാകുന്നത് ഈ വ്യവസ്ഥ മറികടക്കുന്നതിനായാണ്.മക്കളെ സാക്ഷിയാക്കിയുള്ള ഈ വിവാഹത്തിന് കയ്യടിച്ച് സോഷ്യൽ മീഡിയ. ഒരു വശത്ത് നിന്ന് വിമർശനങ്ങൾ ഉയരുമ്പോൾ നിരവധി പേരാണ് ഇവരെ സപ്പോർട് ചെയ്ത് എത്തിയത്. വെറൈറ്റി ലൈവ് മീഡിയയുടെ യുട്യൂബ് ചാനലിൽ ഇപ്പോൾ പങ്കുവെച്ച വീഡിയോയ്ക്ക് നിരവധി ആരാധകർ കമന്റുകളുമായി എത്തിയത്.