ഈ വാവയേതാണെന്ന് മനസ്സിലായോ.. മലയാളികൾ നെഞ്ചോടുചേർത്തുവെച്ച ഗായിക മകന്റെ ചിത്രങ്ങൾ ഇതാദ്യമായി സോഷ്യൽ മീഡിയയിൽ പങ്കുവച്ചപ്പോൾ 😘😍

ഒരു മലയാളി അല്ലാതിരുന്നിട്ടുകൂടി ഏറെ മധുരകരമായി മലയാളം ഗാനങ്ങൾ ആലപിക്കുന്ന ഗായികയാണ് ശ്രേയ ഘോഷാൽ. താരത്തിന്റെ പാട്ടിന് ഒട്ടേറെ ആരാധകരുണ്ട്. ഈ അടുത്താണ് താൻ ഒരു അമ്മയായ സന്തോഷം താരം പ്രേക്ഷകരുമായി പങ്കിട്ടത്. സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരത്തിന് മലയാളികൾ ഏറെ സന്തോഷത്തോടെയാണ് ആശംസകൾ അറിയിച്ചത്. എന്നാൽ കുഞ്ഞ് ജനിച്ചു ആറുമാസമായെങ്കിലും മകൻ ദേവ്യാന്റെ

ചിത്രങ്ങളൊന്നും തന്നെ ശ്രേയ ഘോഷാൽ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചിരുന്നില്ല. ഇപ്പോഴിതാ മകന്റെ ഫോട്ടോകൾ താരം പ്രേക്ഷകർക്കായി പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഇതിനുമുന്നെ കുഞ്ഞിനൊപ്പമുള്ള ചില ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നെങ്കിലും അതിലൊന്നും തന്നെ കുഞ്ഞിന്റെ മുഖം വ്യക്തമായിരുന്നില്ല. ദേവ്യാൻ തന്നെ സ്വയം പരിചയപ്പെടുത്തുന്നതുപോലൊരു കുറിപ്പും ഫോട്ടോകൾക്കൊപ്പമുണ്ട്. “ഹായ്, ഞാൻ ദേവ്യാൻ.

എനിക്ക് ഇന്ന് ആറു മാസം പൂർത്തിയായിരിക്കുന്നു. ഇപ്പോൾ ഞാൻ അമ്മയുമായി സംഭാഷണം നടത്തുന്നതിന്റെയും ചുറ്റുമുള്ള ലോകം നിരീക്ഷിക്കുന്നതിന്റെയും ഇഷ്ടമുള്ള പാട്ടുകൾ കേൾക്കുന്നതിന്റെയും ചെറിയ തമാശകൾ കേട്ട് പൊട്ടിച്ചിരിക്കുന്നതിന്റെയുമൊക്കെ തിരക്കിലാണ്. എനിക്ക് സ്നേഹവും അനുഗ്രഹവുമായി കൂടെ നിൽക്കുന്ന എല്ലാവർക്കും നന്ദി” ഇങ്ങനെയാണ് ദേവ്യാൻ എഴുതുന്ന രീതിയിൽ ശ്രേയ കുറിച്ചത്.

പല ഗായകരും സിനിമാതാരങ്ങളുമൊക്കെ ഫോട്ടോകൾക്ക് ആശംസകൾ നൽകി എത്തിയിട്ടുണ്ട്. മലയാളത്തിനുപുറമെ ഒട്ടേറെ ഭാഷകളിലാണ് ശ്രേയ പാടിയിട്ടുള്ളത്. ശ്രേയയെ തേടിയെത്തിയിട്ടുള്ള അംഗീകാരങ്ങളും ഏറെയാണ്. എം ജയചന്ദ്രന്റെ സംഗീതത്തിലാണ് മലയാളത്തിൽ ശ്രേയ ഘോഷാൽ കൂടുതലും പാടിയിട്ടുള്ളത്. ഇരുവരും ഒന്നിക്കുമ്പോൾ നല്ല മെലഡി ഗാനങ്ങളാണ് സംഗീതപ്രേമികൾക്ക് ലഭിക്കാറുള്ളത്. മലയാളത്തിലെ പല നായികമാർക്കുവേണ്ടിയും താരം പാടിയിട്ടുണ്ട്. എല്ലാം സൂപ്പർ ഹിറ്റുകൾ തന്നെ.

Job Vacancies In Dubai We would like to show you notifications for the latest news and updates.
Dismiss
Allow Notifications