
ഷിയാസ് കരീമിന്റെ പുത്തൻ വിശേഷം കണ്ടോ ? ഞാനും എന്റെ ഉമ്മയും.. !! ഇത് ഷിയാസ് കരീമിന് സ്വപ്ന സാക്ഷാത്കാരം… വീഡിയോ വെെറൽ l Shiyas Kareem share new happy news latest malayalam
Shiyas Kareem share new happy news latest malayalam : നിരവധി താരങ്ങൾ ടെലിവിഷൻ ഷോകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതരായി മാറാറുണ്ട്. അത്തരത്തിൽ ബിഗ് ബോസ് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് പരിചിതമായ താരമാണ് ഷിയാസ് കരീം. ഈ ടെലിവിഷൻ റിയാലിറ്റി ഷോയിൽ ഫൈനലിസ്റ്റുകളായി എത്തിയവരിൽ ഒരാളായിരുന്നു ഇദ്ദേഹം. താരം പങ്കുവെക്കുന്ന ഓരോ വിശേഷങ്ങളും വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിലൂടെ
വൈറലായി മാറുന്നത്.കേരളത്തിലെ തന്നെ അറിയപ്പെടുന്ന പരസ്യ മോഡലുകളിൽ ഒരാളാണ് ഇദ്ദേഹം. മോഡലിംഗ് രംഗത്ത് നിന്നാണ് ഇന്ന് കേരളം അറിയപ്പെടുന്ന ഒരു വ്യക്തിയായി ഷിയാസ് മാറിയത്. റിയാലിറ്റി ഷോയിൽ മാത്രമല്ല മലയാള സിനിമയിലും താരം ഇതിനോടകം തന്നെ മുഖം കാണിച്ചിരുന്നു. ക്യാപ്റ്റൻ,വീരം എന്ന ചിത്രങ്ങളിലാണ് താരം അഭിനയിച്ചിട്ടുള്ളത്.ഇപ്പോഴിത പ്രേക്ഷകർക്കായി പുതിയ വിശേഷമാണ് താരം പങ്കുവെച്ചിരിക്കുന്നത്.
താരത്തിന്റെ പുതിയ വീടിന്റെ ഹൗസ് വാമിങ്ങിന്റെ വിശേഷങ്ങൾ ആണ് ഇവ. താരത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു സ്വപ്നമാണ് ഇപ്പോൾ സാക്ഷാത്കരിച്ചിരിക്കുന്നത്. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും നിരവധി സെലിബ്രിറ്റികളും ഷിയാസിന്റെ വീടിന്റെ ഹൗസ് വാമിങ്ങിൽ പങ്കെടുക്കാനായി എത്തിയിരുന്നു. വളരെ വിപുലമായ പരിപാടികളോടെയാണ് ഷിയാസിന്റെ ഹൗസ് വാർമിംഗ് നടന്നത്. പെരുമ്പാവൂർ ആണ് താരത്തിന്റെ പുതിയ വീട് സ്ഥിതി ചെയ്യുന്നത്. ഷിയാസ് പറയുന്ന ഓരോ വാക്കുകളും പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്.
കാരണം അദ്ദേഹം പറയുന്ന വാക്കുകളിൽ കൃത്യതയുണ്ട് എന്നത് തന്നെ. ഷിയാസിന്റെ പുതിയ വീടിന്റെ ഹൗസ് വാമിംഗ് സെറിമണിക്ക് നിരവധി ആളുകളാണ് ആശംസകൾ അറിയിച്ചു കൊണ്ട് എത്തുന്നത്. സോഷ്യൽ മീഡിയയിലും ഷിയാസിന്റെ വീട് തരംഗമാണ്. ബിഗ് ബോസ് സീസൺ ഒന്നിലെ വൈൽഡ് കാർഡ് എൻട്രിയായി ആണ് ഷിയാസ് ബിഗ് ബോസ് വീട്ടിലെത്തിയത്. പിന്നീട് മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും പ്രേക്ഷകരുടെ പ്രിയതാരമായി മാറുകയും ചെയ്തു.ഇദ്ദേഹമാണ് ഷോയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഷിയാസ് എന്ന വ്യക്തിയുടെ കരിയറിലെ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നാണ് ബിഗ്ബോസ് റിയാലിറ്റി ഷോ. സ്റ്റാർ മാജിക് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലും ഇപ്പോൾ സജീവ സാന്നിധ്യമാണ് ഇദ്ദേഹം.