താരജോഡികൾ വീണ്ടും ഒന്നിച്ചപ്പോൾ ; ശങ്കർ മേനക കുടുംബചിത്രങ്ങൾ വൈറൽ.!!

പഴയകാല ചിത്രങ്ങളിലെ ജോഡികളായിരുന്നു ശങ്കറും മേനകയും. 1980കളിൽ ആണ് ഇരുവരുടെയും ഹിറ്റ് ചിത്രങ്ങൾ പുറത്തിറങ്ങിയത്. അന്ന് റിലീസായ ഓരോ സിനിമയും ജനഹൃദയങ്ങൾ കീഴടക്കിയിരുന്നു. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലൂടെയാണ് ശങ്കർ സിനിമാ ലോകത്തേക്ക് കാലെടുത്തുവെച്ചത്.
സിനിമയിലെ പോലെ തന്നെ ജീവിതത്തിലും ശങ്കർ മേനക ഒന്നായിരിക്കണം എന്ന് ആഗ്രഹിച്ചവർ പോലും അക്കാലത്ത് ഉണ്ട്.

കാലങ്ങൾക്കുശേഷം ഇരുകുടുംബങ്ങളും പരസ്പരം കണ്ടുമുട്ടിയപ്പോൾ ഉള്ള ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നടൻ ശങ്കറാണ് ചിത്രങ്ങൾ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. സുരേഷ് കുമാറിനും മേനകയ്ക്കുമൊപ്പമായി ശങ്കറിന്റെ ഭാര്യയും മകനുമുള്ള ചിത്രങ്ങളും കീർത്തിയെ ശങ്കർ ചേർത്തുപിടിച്ചു നിൽക്കുന്ന ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. അമ്മയുടെ ഹിറ്റ് ചിത്രങ്ങളിലെ നായകനെ നേരിൽ കണ്ടതിന്റെ സന്തോഷത്തിലായിരുന്നു കീർത്തി.

ഒരു വലിയ ഇടവേളയ്ക്ക് ശേഷം ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രം പ്രേക്ഷകർക്കു മുന്നിലേക്ക് എത്തിയിരിക്കുകയാണ്. പൃഥ്വിരാജ് ചിത്രമായ ഭ്രമത്തിൽ ആണ് ഇരുവരും വീണ്ടും ഒന്നിച്ചഭിനയിച്ചത്. കേരളത്തില്‍ ശങ്കര്‍-മേനക കോമ്പിനേഷന് ഇത്രക്കും അധികം ആരാധകരുണ്ടെന്ന് അറിയില്ലായിരുന്നു എന്നാണ് നടി പറയുന്നത്. കല്യാണം കഴിഞ്ഞ് കേരളത്തിലേയ്ക്ക് വന്നപ്പോഴാണ് ഇവിടെ ഇങ്ങനെ പ്രേക്ഷകര്‍ ചിന്തിക്കുന്നുണ്ടെന്നും ഇത്ര ഇംപാക്ട് ഉണ്ടെന്നും മനസിലായത്. മുന്‍പ് ചെന്നൈയിലായിരുന്നപ്പോള്‍

അത് മനസിലായിരുന്നില്ലെന്നും മേനക പറഞ്ഞു. കല്യാണം കഴിഞ്ഞ് ഭര്‍ത്താവ് സുരേഷിന്റെ കൂടെ ഗുരുവായൂരില്‍ തൊഴാന്‍ പോയപ്പോള്‍ ‘മേനകച്ചേച്ചീ, എവിടെ ശങ്കരേട്ടന്‍’ എന്ന് ആളുകള്‍ ചോദിച്ചിട്ടുണ്ടെന്നും ശങ്കറിനും ഇതേ സമാന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും താരം പറയുന്നു. പൂച്ചയ്‌ക്കൊരു മൂക്കുത്തി, പിരിയില്ല നാം, മുത്തോടു മുത്ത്, ഒരു നോക്കു കാണാന്‍, എന്റെ മോഹങ്ങല്‍ പൂവണിഞ്ഞു തുടങ്ങിയവയാണ് മേനകയുടേയും ശങ്കറിന്റെയും അക്കാലത്തെ ഹിറ്റ് ചിത്രങ്ങൾ. സിനിമാ നിര്‍മാതാവും നടനുമായ സുരേഷ് കുമാറാണ് മേനകയുടെ ഭര്‍ത്താവ്.

Job Vacancies In Dubai We would like to show you notifications for the latest news and updates.
Dismiss
Allow Notifications