കല്യാണം കഴിഞ്ഞ് മൂന്നാം മാസത്തിൽ ഏഴാം മാസത്തിലെ വളകപ്പ്; നടി ഷംന കാസിംമിന്റെ വളക്കാപ്പ് ആഘോഷമാക്കി ഭർത്താവും കുടുംബവും | Shamna kasim valakkappu news malayalam

Shamna kasim valakkappu news malayalam: തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ഷംന കാസിം. മലയാളത്തിനൊപ്പം ഇതര ഭാഷാചിത്രങ്ങളിലും തിളങ്ങിയ നടിയാണ് ഷംന കാസിം. പൂർണ എന്ന പേരിലാണ് ഇതരഭാഷകളിൽ ഷംന അറിയപ്പെടുന്നത്. ഇക്കഴിഞ്ഞ ഒക്ടോബറിൽ ദുബായിൽ വെച്ചായിരുന്നു ഷംനയുടെ വിവാഹം നടന്നത്. ദുബായിലെ ബിസിനസുകാരനായ ഷാനിദ് ആണ് താരത്തിന്റെ നല്ല പാതി. ഇപ്പോഴിതാ താൻ അമ്മയാകാൻ പോകുന്നു എന്ന സന്തോഷവാർത്ത താരം

പുറത്തുവിട്ടിരിക്കുകയാണ്. വളരെയധികം ആഡംബരപൂർണ്ണമായാണ് ഇവരുടെ വിവാഹം നടന്നത്. വിവാഹം ദുബായിൽ വെച്ചായിരുന്നതിനാൽ പലർക്കും അന്ന് ചടങ്ങുകളിൽ സംബന്ധിക്കുവാൻ സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഇപ്പോൾ ഷംനയുടെ വളകാപ്പ്‌ ചടങ്ങ് ഗംഭീരമായി നടന്നിരിക്കുകയാണ്. വിവാഹത്തിന് പങ്കെടുക്കാൻ പറ്റാതിരുന്നതിന്റെ കുറവ് നികത്തിയാണ് നടിമാരെല്ലാം കൂട്ടുകാരിയുടെ നിറവയർ കാണാനായി

ഓടിയെത്തിയത്. അടുത്ത സുഹൃത്തുക്കൾ മാത്രമല്ല, സിനിമാമേഖലയിൽ നിന്നും ഒരുപാട് പേരാണ് ഈ ആഘോഷത്തിൽ പങ്കെടുത്തത്. എന്നാൽ ബിസിനസിൻ്റെ തിരക്കുകൾ കാരണം ദുബായിൽ നിന്നും ആഘോഷപരിപാടിയിൽ പങ്കെടുക്കാൻ ഷംനയുടെ ഭർത്താവായ ഷാനിദിന് എത്താൻ സാധിച്ചിരുന്നില്ല. സോഷ്യൽ മീഡിയയിലൂടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്. ഇതിനോടകം തന്നെ ഒരുപാട് ആളുകൾ ഷംനക്ക് ആശംസകളുമായി രംഗത്തുവന്നിട്ടുണ്ട്. അഭിനേത്രി എന്നതിലുപരി മികച്ച ഒരു ഡാൻസർ കൂടിയാണ് ഷംന കാസിം. മലയാളത്തിനൊപ്പം തന്നെ

മറ്റുഭാഷകളിലെയും ഡാൻസ് റിയാലിറ്റി ഷോകളിൽ വിധികർത്താവായും ഷംന പങ്കെടുത്തിട്ടുണ്ട്. ഒരു ഡാൻസ് റിയാലിറ്റി ഷോയിൽ പങ്കെടുക്കവെ മത്സരാർത്ഥിയെ പരസ്യമായി ചുംബിച്ചു എന്ന പേരിൽ താരത്തിന് ഏറെ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. ചട്ടക്കാരി എന്ന ചിത്രത്തിലെ ടൈറ്റിൽ റോളിൽ പ്രത്യക്ഷപ്പെട്ടത് ഷംനക്ക് വലിയ ബ്രേക്ക്‌ നൽകിയിരുന്നു. സിനിമയ്ക്ക് വേണ്ടി തല മൊട്ടയടിക്കാൻ വരെ തയ്യാറായ നടിയാണ് ഷംന. മുടി നഷ്ടമായെങ്കിലും അതോടെ തനിക്ക് ഭാഗ്യം വന്നുതുടങ്ങി എന്നാണ് ഷംന പറഞ്ഞിട്ടുള്ളത്.