സാവിത്രിക്കൊപ്പം താങ്ങും തണലുമായി ശിവൻ… മരുമകനെ മകനായി സ്നേഹിച്ച് സാവിത്രി.. ഇതാദ്യമായി സാവിത്രി അഞ്ജലിയെ മനസറിഞ്ഞ് ശിവനെ ഏൽപ്പിക്കുന്നു.. ഇനിയെങ്കിലും ഒന്ന് നന്നായിക്കൂടെ എന്ന് ജയന്തിയോട് ശങ്കരന്റെ മാസ്സ് ചോദ്യം.!!

മലയാളം ടെലിവിഷനിൽ റെക്കൊർഡുകൾ ഭേദിച്ച പരമ്പരയാണ് സാന്ത്വനം. മികച്ച പ്രതികരണങ്ങളാണ് പരമ്പരക്ക്‌ ലഭിച്ചുകൊണ്ടിരിക്കുന്നത്. സാന്ത്വനം വീടിന്റെ ഓരോ രസനിമിഷങ്ങളും പ്രേക്ഷകർ ഹൃദയത്തോട് ചേർത്തുവെക്കാറാണ് പതിവ്. ബാലന്റെയും ദേവിയുടെയും ജീവിതം അനുജന്മാർക്ക് വേണ്ടിയുള്ളതാണ്. അങ്ങനെയാണ് സാന്ത്വനം വീട്. പരസ്പരം സ്നേഹം മാത്രം പങ്കുവെക്കുന്ന ഒരു കുടുംബം.

ബാലനും ഹരിയും ശിവനും കണ്ണനുമെല്ലാം സ്നേഹത്താൽ ഇഴചേർക്കപ്പെട്ട സഹോദരബന്ധത്തിന്റെ കണ്ണികൾ. സീരിയലിന്റെ ഏറ്റവും പുതിയ പ്രൊമോയിലും അങ്ങനെയൊരു സ്നേഹബന്ധത്തിന്റെ ഇഴയടുപ്പം തന്നെയാണ് കാണിക്കുന്നത്. സാവിത്രിയെ ശിവനും അഞ്‌ജലിയും ചേർന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. ആശുപത്രിയിലെത്തുമ്പോൾ വികാരാധീനയാവുന്ന സാവിത്രി അഞ്ജലിയെക്കുറിച്ചാണ് ശിവനോട് സംസാരിക്കുന്നത്. അഞ്ജു പാവമാണ്, അവളെ നന്നായി നോക്കണേ

എന്നാണ് സാവിത്രിയുടെ അപേക്ഷ. സാവിത്രിയും ശിവനും ചേരുന്ന ആ വികാരസാന്ദ്രമായ നിമിഷങ്ങൾക്ക് പിന്നാലെ അഞ്‌ജലിയും ശിവനും ചേർന്ന് സാവിത്രിയെ നടക്കാൻ സഹായിക്കുന്നതും കാണാം. പക്കാ നെഗറ്റീവ് ആയിരുന്ന ഷേഡിൽ നിന്നും വളരെപ്പെട്ടെന്നുള്ള സാവിത്രിയുടെ മാറ്റം പ്രേക്ഷകർക്ക് ഏറെ ഹൃദ്യമാവുകയാണ്. അതേ സമയം ശങ്കരൻ ജയന്തിയെ നന്നായി കുടയുന്ന ഒരു രംഗവും പ്രൊമോ വീഡിയോയിൽ ഉണ്ട്. ഇനിയെങ്കിലും ഒന്ന് നന്നാവൂ എന്ന് ശങ്കരൻ ജയന്തിയെ ഉപദേശിക്കുമ്പോൾ പ്രേക്ഷകർ

പറയാനാഗ്രഹിച്ചിരുന്ന ഒരു കാര്യം ശങ്കരനമ്മാവനിൽ നിന്ന് കേട്ടതിന്റെ സന്തോഷം ആരാധകർക്കുണ്ട്. ഏറെ ആരാധകരുള്ള പരമ്പരയാണ് സാന്ത്വനം. റേറ്റിങ്ങിൽ മുൻപന്തിയിലുള്ള പരമ്പരയിലെ ഓരോ കഥാപാത്രങ്ങൾക്കും ഫാൻ ഗ്രൂപ്പുകൾ വരെയുണ്ട്. ശിവനും അഞ്ജലിയും ചേരുന്ന പ്രണയരംഗങ്ങളെല്ലാം ഏറെ ആസ്വദിച്ചാണ് പ്രേക്ഷകർ കാണാറുള്ളത്. തമിഴിൽ ഹിറ്റായി സംപ്രേഷണം തുടരുന്ന പാണ്ട്യൻ സ്റ്റോർസ് എന്ന സീരിയലിന്റെ റീമേക്ക് ആണ് സാന്ത്വനം. നടി ചിപ്പിയാണ് സീരിയലിന്റെ നിർമ്മാതാവ്.

Job Vacancies In Dubai We would like to show you notifications for the latest news and updates.
Dismiss
Allow Notifications