സാവിത്രിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ശിവൻ.. മരുമകനെ മനസാ സ്വീകരിച്ച് സാവിത്രി.. സാന്ത്വനത്തിന്റെ പുതിയ പ്രോമോ ചർച്ചയാകുന്നു.!!

കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയാണ് സാന്ത്വനം. നടി ചിപ്പിയാണ് പരമ്പരയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സാന്ത്വനം വീട്ടിൽ നടക്കുന്ന ഓരോ വിശേഷങ്ങളും ആരാധകർ ഏറെ ആകാംക്ഷയോടെയാണ് കാണാറുള്ളത്.സീരിയലിലെ പ്രധാന കഥാപാത്രങ്ങളായ ശിവനും അഞ്ജലിയും ഒന്നിക്കുന്ന രംഗങ്ങൾക്കെല്ലാം വൻ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. നടി ഷഫ്നയുടെ ഭർത്താവ് സജിൻ,

ശിവൻ എന്ന കഥാപാത്രമായെത്തുമ്പോൾ അഞ്ജലിയാകുന്നത് നടി ഗോപിക അനിലാണ്. ഇപ്പോൾ പരമ്പരയുടെ പുതിയ പ്രോമോ വീഡിയോയിൽ ശിവനും അഞ്ജലിയും ചേർന്ന് സാവിത്രിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഒരുങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് കാണിച്ചിരിക്കുന്നത്. തുടക്കത്തിൽ ശിവനെതിരെ ശക്തമായി സംസാരിക്കുകയും കുത്തുവാക്കുകൾ കൊണ്ട് ശിവനെ വേദനിപ്പിക്കുകയും ചെയ്ത ആളാണ് സാവിത്രി അമ്മായി.

ആ സാവിത്രി തന്നെ ഇപ്പോൾ ശിവനെക്കുറിച്ച് നല്ലത് പറയുമ്പോൾ പ്രേക്ഷകർ ഏറെ സന്തോഷത്തിലാണ്. സാവിത്രിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ എത്തുന്ന ശിവനെയും അഞ്ജലിയെയും കണ്ട് ജയന്തിയും ഞെട്ടിയിട്ടുണ്ട്. അതേ സമയം അമരാവതിയിൽ മറ്റൊരു പ്രശ്നം ഭീകരമാവുകയാണ്. അപർണക്ക് അമരാവതി തീർത്തും മടുപ്പായി. അതിനെക്കുറിച്ച് അപ്പു അമ്മയോട് പറയുന്നത് പ്രൊമോയിൽ കാണാം. വിവാഹത്തിന് മുൻപ് വരെ താൻ വിചാരിച്ചിരുന്നത് ഡാഡിയും മമ്മിയും മാത്രമാണ് സ്വർഗം എന്നാണ്.

എന്നാൽ താൻ ഒരാളെ പ്രണയിക്കുന്നു എന്ന് വീട്ടിൽ പറഞ്ഞപ്പോഴാണ് അതിന്റെയെല്ലാം യാഥാർഥ്യം തനിക്ക് മനസിലായതെന്നും അപർണ പറയുന്നുണ്ട്. സാന്ത്വനമാണ് യഥാർത്ഥ സ്വർഗ്ഗമെന്നു താനിപ്പോൾ തിരിച്ചറിയുന്നുവെന്നാണ് അപർണ പറയുന്നത്. ഇതെല്ലം കണ്ടതോട് കൂടി അപർണ എപ്പോഴാണ് സാന്ത്വനം വീട്ടിലേക്ക് തിരിക്കുക എന്ന ചോദ്യമാണ് പ്രേക്ഷകർ ഉന്നയിക്കുന്നത്. അപർണയുടെ മട്ടും ഭാവുമൊക്കെ കണ്ടിട്ട് തമ്പി പറയുന്നതൊന്നും ചെവിക്കൊള്ളാതെ അപർണ അമരാവതിയിൽ നിന്നും ഇറങ്ങിയോടും എന്നാണ് പ്രേക്ഷകർ പറയുന്നത്.

Job Vacancies In Dubai We would like to show you notifications for the latest news and updates.
Dismiss
Allow Notifications