ഇത് മലയാളികൾ കാണാൻ കൊതിച്ച കാഴ്ച.!! ശ്രീനി അങ്കിളും അച്ഛനും ഹോം വര്‍ക്ക് തുടരുകയാണ്; അടുത്ത ഹിറ്റ് പടം ലോഡിംഗ് ആണോ എന്ന് ആരാധകർ | Sathyan Anthikad Met Sreenivasan

മലയാള സിനിമാപ്രേമികൾ ഒരിക്കലും മറക്കാത്ത സിനിമ സംഭാവന ചെയ്തവരാണ് ശ്രീനിവാസനും സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ പിറന്ന നിരവധി സിനിമകൾ. 1986-ൽ മോഹൻലാലിൻ്റെ ചിത്രമായ ടി പി ബാലഗോപാലൻ എംഎ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി ‘ ഇവർ ഒന്നിക്കുന്നത്. പിന്നീട് സന്ദേശം, സന്മനസ്വർക്ക് സമാധാനം, പട്ടണപ്രവേശം,

നാടോടിക്കാറ്റ് തുടങ്ങിയ സൂപ്പർഹിറ്റു ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചു. എന്നാൽ ശ്രീനിവാസൻ രോഗശയ്യയിലായതോടെ ഇവരുടെ സംഭാവനകൾ മലയാള സിനിമയിൽ ഇല്ലാതെയായി. ശ്രീനിവാസൻ രോഗാവസ്ഥ മാറി സിനിമയിലേക്ക് വന്ന് വീണ്ടും സത്യൻ-ശ്രീനി കൂട്ടുകെട്ടിൽ ഒരു സിനിമ പിറക്കുമെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. അതിനിടയിലാണ് ശ്രീനിവാസനെ കൊച്ചിയിലെ

വസതിയിലെത്തി സത്യൻ അന്തിക്കാട് സന്ദർശനം നടത്തിയ വിവരമാണ് പുറത്ത്. സത്യൻ അന്തിക്കാടിൻ്റെ മകനും യുവസംവിധായകനുമായ അനൂപ് സത്യൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റാണ് വൈറലായി മാറുന്നത്. കൂടിക്കാഴ്ച നടത്തുമ്പോൾ സത്യൻ അന്തിക്കാടിൻ്റെ കൂടെ അനൂപ് സത്യനും ഉണ്ടായിരുന്നു. കൂടിക്കാഴ്ച നടത്തിയപ്പോഴുണ്ടായ ചെറിയ വിശേഷങ്ങളും, ഫോട്ടോകളും പങ്കുവെച്ച അനൂപ് രസകരമായ ഒരു വിശേഷവും

പങ്കുവെച്ചു. ശ്രീനി അങ്കിൾ രവീന്ദ്രനാഥ ടാഗോറിൻ്റെ തിരക്കഥകൾ വായിക്കുന്ന തിരക്കിലാണെന്നും, ഇത് വായിച്ച് ഇതിൽ നിന്ന് പ്രചോദനം തേടുകയാണോയെന്ന് ഞാൻ ചോദിച്ചപ്പോൾ, ഇത് ഹോം വർക്ക് പോലെയാണെനിക്കെന്ന രസകരമായ മറുപടിയാണ് ശ്രീനി അങ്കിൾ നൽകിയത്. സത്യജിത് റേ എങ്ങനെയാണോ ഇതിലെ കഥകൾ സിനിമകളാക്കി മാറ്റിയത് അതുകൂടി തിരയുന്നതിനു വേണ്ടിയാണ് ഈ വായനയെന്നും അദ്ദേഹം മറുപടി പറഞ്ഞതായി അനൂപ് കുറിച്ചു. Sathyan Anthikad Met Sreenivasan