പതിനെട്ടാം വിവാഹവാർഷികം ആഘോഷിച്ചു ജയസൂര്യയും ഭാര്യ സരിതയും.. 18-ന്റെ നിറവിൽ താരങ്ങൾ.. ആശംസകളോടെ മലയാള സിനിമ ലോകം.!!

മലയാളികളുടെ പ്രിയ നടൻ ജയസൂര്യയും ഭാര്യ സരിതയും കഴിഞ്ഞ ദിവസം (ജനുവരി 25) തങ്ങളുടെ പതിനെട്ടാം വിവാഹവാർഷികം ആഘോഷിച്ചു. തന്റെ ദീർഘകാല കാമുകിയായിരുന്ന സരിതയെ 2004 ജനുവരി 25-നാണ് ജയസൂര്യ വിവാഹം കഴിച്ചത്. ദമ്പതികൾക്ക് അദ്വയ്ത്, വേദ എന്നീ രണ്ട് മക്കളുണ്ട്. ഭാര്യയും മക്കളുമൊത്തുള്ള വിവാഹവാർഷിക ആഘോഷത്തിൽ നിന്നുള്ള ചില മനോഹര നിമിഷങ്ങൾ പകർത്തി,

ആരാധകർക്കായി ജയസൂര്യ തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ ആ ചിത്രങ്ങൾ പങ്കുവെക്കുകയും ചെയ്തു. ഭാര്യ സരിതയ്‌ക്കൊപ്പം പ്രണയം പങ്കിടുന്ന ഏതാനും ക്ലിക്കുകളാണ് നടൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. കുട്ടികൾക്കൊപ്പം മുഴുവൻ കുടുംബമായി നിൽക്കുന്നതും, ഇരുവരും ചുംബിക്കുന്നതും, കേക്ക് മുറിക്കുന്നതും എല്ലാം ചിത്രങ്ങളിൽ കാണാം. “18 വർഷത്തെ കൂട്ടുകെട്ട്, ഞാൻ എടുത്ത ഏറ്റവും മികച്ച തീരുമാനം” എന്ന അടിക്കുറിപ്പോടെയാണ് ജയസൂര്യ ചിത്രങ്ങൾ പങ്കുവെച്ചത്.

സിനിമ മേഘലയിൽ നിന്നുള്ള നിരവധി പേർ ഇരുവർക്കും ആശംസകളുമായി കമന്റ്‌ ബോക്സിൽ എത്തി. നായികമാരായ ആത്മീയ, ശിവദ, രചന നാരായണൻകുട്ടി, വീണ നായർ, ശ്വേത മേനോൻ, രസ്ന പവിത്രൻ, സംവിധായകൻ പ്രജേഷ് സെൻ തുടങ്ങി നിരവധി പേർ ദമ്പതികൾക്ക് ആശംസകൾ നേർന്നു. കൂടാതെ, നടന്റെ ആരാധകരും, തങ്ങളുടെ ഇഷ്ട താരത്തിന് വിവാഹവാർഷിക ആശംസകൾ നേർന്ന്, ജയസൂര്യ പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെ കമന്റ് ബോക്സിൽ എത്തി.

2021-ലെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ ജയസൂര്യയെ, കഴിഞ്ഞ ദിവസം ധാക്ക ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ മികച്ച നടനായി തിരഞ്ഞെടുത്തിരുന്നു. രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത ‘സണ്ണി’ എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ജയസൂര്യയെ ധാക്ക ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ മികച്ച നടനായി തിരഞ്ഞെടുത്തത്. ‘ഈശോ’, ‘ടർബോ പീറ്റർ’, ‘മേരി ആവാസ് സുനോ’ തുടങ്ങി നിരവധി ചിത്രങ്ങളാണ് ജയസൂര്യയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.