
ശിവേട്ടൻ എവിടെ ? സാന്ത്വനം താരം ഗോപികയുടെ പുതിയ വിശേഷം അറിഞ്ഞോ.!! ആശംസകളുമായി ആരാധകർ | Santhwanm actress gopika birthday celebration latest malayalam news
Santhwanm actress gopika birthday celebration latest news : സാന്ത്വനം എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് ഗോപിക അനിൽ. ശിവന്റെ അഞ്ജലി ആയാണ് താരം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയത്.. ഗോപിക ടെലിവിഷൻ സ്ക്രീനുകളിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ്.ഒരു ബാലതാരമായി അഭിനയ ലോകത്തേക്ക് കടന്നുവന്ന് നിരവധി സിനിമകളിൽ ഇതിനോടകം തന്നെ അഭിനയിച്ചിട്ടുണ്ട്.
തന്റെ എല്ലാ വിശേഷങ്ങളും ആരാധകരെ അറിയിക്കാൻ ഗോപിക മടിക്കാറില്ല താരം പങ്കുവെക്കുന്ന ഓരോ വിശേഷങ്ങളും വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. ഇപ്പോഴിതാ തന്റെ പിറന്നാൾ വിശേഷങ്ങൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്… ഗോപികക്ക് തന്റെ സുഹൃത്തുക്കൾ വളരെ സർപ്രൈസ് ആയി ഒരു ബർത്ത് ഡേ ആഘോഷം സംഘടിപ്പിക്കുന്നു. സുഹൃത്തുക്കളുടെ എല്ലാവരുടെയും സ്നേഹവും കരുതലും പ്രാർത്ഥനയും ആ പിറന്നാൾ ആഘോഷത്തിൽ
ഉൾപ്പെടുത്തിയിരുന്നു. കൂട്ടുകാർക്കൊപ്പം കേക്ക് മുറിച്ചപ്പോൾ അറിയാതെ ഗോപികയ്ക്ക് കണ്ണ് നിറഞ്ഞു പോയി. ഈ ദൃശ്യങ്ങളെല്ലാം തന്നെ ഇപ്പോൾ താരം പങ്കുവെച്ച വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗോപികയുടെ ഇരുപത്തിയെട്ടാമത്തെ പിറന്നാളാണ് ഇത്. അത് ഏറ്റവും നല്ല രീതിയിൽ തന്നെ സുഹൃത്തുക്കൾ സർപ്രൈസ് ഒരുക്കി ആഘോഷിച്ചു. പങ്കുവെച്ച വീഡിയോയ്ക്ക് താഴെ താരം കുറിച്ചതിങ്ങനെ ” 28 birthday done right. Thank you so much girls for giving me an Unexpected pre birthday surprise.
You people never fail to make me happy. That Kutty birthday celebration Field my heart an eyes ‘ ഈ കുറിച്ച വാക്കുകൾക്കൊപ്പം തന്നെ തനിക്ക് വേണ്ടി ബർത്ത് ഡേ സെലിബ്രേഷൻ എല്ലാവരോടും താരം നന്ദി പറയുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ പിറന്നാൾ ദിനത്തിൽ ഈ സന്തോഷവസരത്തിൽ തന്റെ അച്ഛനെയും അമ്മയും വളരെയധികം മിസ്സ് ചെയ്യുന്നു എന്നും കുറിച്ചിരുന്നു. ആശംസകളും അനുഗ്രഹങ്ങളും , എനിക്കായി ഒരിക്കൽ എല്ലാവർക്കും നന്ദി എന്നും താരം കുറിച്ചിരുന്നു.