അവസാനം തമ്പിയെ തകർത്തുകൊണ്ട് അപ്പുവിന്റെ തീരുമാനം.!! അപ്പുവിന്റെ ഒറ്റ ഒരു മറുപടിക്ക് മുന്നിൽ ജീവിതം മാറി മറിഞ്ഞു ഹരി | Santhwanamtoday episode latest

Santhwanamtoday episode latest : ഏഷ്യാനെറ്റ് സിനിമാപ്രേമികളുടെ ഇഷ്ട പരമ്പരയായ സാന്ത്വനത്തിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സങ്കർഷഭരിതമായ മുഹൂർത്തങ്ങളൊക്കെ മാറി ഇപ്പോൾ ആഘോഷദിനങ്ങളാണ് കടന്നു പോകുന്നത്. ഇന്നലെ സീരിയൽ അവസാനിക്കുമ്പോൾ അഞ്ജുവും ശിവനും അച്ഛൻ്റെയും അമ്മയുടെയും കൂടെ കാറിൽ

പോകുന്നതായിരുന്നു. വണ്ടി നിർത്തി ശിവന് ചില ഉപദേശങ്ങൾ നൽകുകയാണ് ശങ്കരമ്മാമൻ. ബിസിനസ് കാര്യം അഞ്ജു നോക്കട്ടെയെന്നും, ശിവൻ ഇനി കടയിൽ പോകണമെന്നുമുള്ള ഉപദേശമാണ് അമ്മാവൻ നൽകുന്നത്. പിന്നീട് ബാലേട്ടൻ്റെ റൂമിൽ നിന്ന് മാറി നമ്മുടെ റൂമിൽ കിടക്കാമെന്ന് പറയുകയാണ് ഹരിയോട് അപ്പു. അപ്പോൾ അത് കേട്ട് കൊണ്ട് ദേവിയും ബാലനും വരുന്നു. പ്രശ്നമൊന്നും ഇല്ലെന്നും ഇനി അവിടെ കിടക്കാമെന്നും, എൻ്റെയും മോളുടെയും കൂടെ

ദേവിയേടത്തിയും ഇവിടെ കിടക്കണമെന്ന് പറയുകയാണ് അപ്പു. അങ്ങനെ അപ്പുവിനെയും കുഞ്ഞിനെയും സ്വന്തം റൂമിലേക്ക് മാറ്റുന്നതാണ് കാണുന്നത്. പിന്നീട് ബാലനും അമ്മയും സംസാരിക്കുന്നതാണ്. എനിക്കിനി അധികകാലം ഇല്ലെന്നും, അതിനാൽ അനുജന്മാരുടെ കാര്യം മാത്രം നോക്കാതെ നിനക്കും ദേവിക്കും വേണ്ടി വല്ലതും കരുതി വയ്ക്കണമെന്ന് ഉപദേശിക്കുകയാണ് അമ്മ. പ്രസവശേഷം അപ്പുവിൽ നല്ല മാറ്റമാണ് ഉണ്ടായിരിക്കുന്നത്. അപ്പു ഹരിയോട് നിൻ്റെ ബിസിനസിനുള്ള

പണത്തിനായി ഇനി ബാലേട്ടനെ ബുദ്ധിമുട്ടിക്കേണ്ടെന്നും, അഞ്ജുവിൻ്റെ പണം കിട്ടാൻ 6 മാസമാവില്ലേയെന്നും, അതിനാൽ നീ ഇപ്പോൾ ബിസിനസ് തുടങ്ങുന്നത് നിർത്തിവയ്ക്കു എന്നുമാണ് പറയുന്നത്‌. ഇത്രയും മാസം വീട്ടിൽ വെറുതെയിരിക്കുന്നത് നടക്കുന്ന കാര്യമല്ലല്ലോ എന്ന് ഹരി പറഞ്ഞപ്പോൾ അതുവരെ നീ കടയിൽ പോയിക്കോളൂ എന്ന് അപ്പു പറഞ്ഞു. ഇത് കേട്ട് ഹരി ഞെട്ടുകയാണ്. അപ്പുവും അഞ്ജുവും പുറത്ത് പോയി തിരിച്ചു വീട്ടിൽ എത്തിയില്ല. രണ്ടു പേരും വഴിയിലിരുന്ന് ഇതുവരെ നടന്ന കാര്യങ്ങളെ കുറിച്ചും, ഇന്ന് കുറച്ച് മനസിന് സമാധാനമുണ്ടെന്നും പറയുകയാണ് അഞ്ജു. എന്നാൽ ഇനി നാം ചെയ്ത കാര്യങ്ങൾക്കൊക്കെ പ്രായശ്ചിത്യം ചെയ്യണമെന്ന് ശിവൻ പറയുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.