കുടുംബത്തെ രക്ഷിക്കാൻ ആ ത്യാഗം ചെയ്ത് ബാലൻ.!! പരിഹാസം കേട്ട് സഹിക്കാതെ അപ്പു ചെയ്തത് കണ്ടോ ? Santhwanam today latest episode

ഏഷ്യാനെറ്റ് സീരിയൽ ആരാധകർ ആവേശത്തോടെ കണ്ടിരുന്ന സാന്ത്വനം പരമ്പരയിൽ പ്രേക്ഷകർ കാത്തിരുന്ന എപ്പിസോഡുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ കട തുടങ്ങാനുള്ള സമ്മതപത്രം പിഡബ്ലുഡിഎൻജിനീയർ നൽകിയതിനാൽ കൃഷ്ണസ്റ്റോർസ് തുറക്കാനുള്ള ക്യാഷിനെ കുറിച്ച് സംസാരിക്കുന്നതായിരുന്നു.

അപ്പോഴാണ് അപ്പു സ്ത്രീകളുടെ പേരിൽ സർക്കാരിൽ നിന്നും ലോൺ ലഭിക്കുന്നുണ്ടല്ലോയെന്നും, ദേവിയേടത്തിയുടെ പേരിൽ ലോൺ എടുത്തു കൂടെ എന്നു പറയുന്നത്. അത് വേണ്ടെന്ന് ബലേട്ടൻ പറഞ്ഞത് ഓർത്ത് റൂമിൽ വിഷമിച്ചു നിൽക്കുകയായിരുന്ന അപ്പു. ദേവിയേടത്തിയുടെ പേരിൽ ലോണെടുക്കാൻ പറഞ്ഞത് തെറ്റാണോയെന്നും, ദേവിയേടത്തിയുടെ പേരിലല്ലെങ്കിൽ എൻ്റെ പേരിൽ എടുത്തോയെന്ന്

പറയുകയാണ് അപ്പു. ഇത് കേട്ടപ്പോൾ ഹരി അപ്പുവിനോട് നിൻ്റെ അച്ഛൻ്റെ ബുദ്ധി പോലുള്ള കുരുട്ടു ബുദ്ധിയുമായി നീ വരേണ്ടെന്നും, നമ്മുടെ കട തുറക്കേണ്ടത് എങ്ങനെയാണെന്ന് നമുക്കറിയാമെന്നും പറയുകയാണ് ഹരി. ഇത് കേട്ടപ്പോൾ അപ്പുവിനും ദേഷ്യം വന്നു. അപ്പു ഹരിയുമായി വഴക്കിട്ടു. അപ്പോഴാണ് ബാലേട്ടൻ പലതും ആലോചിച്ച് റൂമിലിരിക്കുന്നത്. ദേവി റൂമിൽ വന്ന് സ്ത്രീകളുടെ പേരിലുള്ള പേര് എൻ്റെ

പേരിൽ എടുക്കുന്നതിനെ കുറിച്ച് ആലോചിച്ചു കൂടെയെന്ന്. അത് വേണ്ട ദേവി, നീയും, അഞ്ജുവും, അപ്പുവും ഈ കാര്യമോർത്ത് വിഷമിക്കേണ്ടെന്നും പറയുകയാണ് ബാലൻ. പിറ്റേ ദിവസം രാവിലെ തന്നെ കൃഷ്ണസ്റ്റോറിൽ നിൽക്കുകയായിരുന്ന ബാലനെ കാണാൻ ശങ്കരമ്മാമൻ എത്തുകയായിരുന്നു. ബാലനെ കണ്ടതും കടയുടെ കാര്യമെന്തായെന്നും, ഇനി കട തുടങ്ങാനുള്ള പണം എങ്ങനെയുണ്ടാക്കാനാണ് പ്ലാനെന്ന് ചോദിക്കുകയാണ് ശങ്കരമ്മാവൻ. ഞാൻ പത്തനംതിട്ടയിലെ 25 സെൻ്റ് സ്ഥലം വിൽക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും, ബാലൻ പറഞ്ഞു. Santhwanam today latest episode