ദേവൂട്ടിയുടെ പേരിൽ അപ്പുവും ദേവിയും തെറ്റുന്നു.!! അവസാനം അത് സംഭവിച്ചു; ശിവൻ ആ സന്തോഷവാർത്ത അഞ്ജുവിനെ അറിയിക്കുന്നു | Santhwanam today latest episode

ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനത്തിൽ ഇപ്പോൾ കാണുന്ന സാന്ത്വനം വീട്ടിലെ രസകരമായ ചില രംഗങ്ങളാണ്. അപ്പു ദേവൂട്ടിയെ സ്കൂളിൽ പോകാൻ വിളിക്കുകയാണ്. അവൾ എഴുന്നേറ്റ് കുറച്ച് സമയം അവിടെ ഇരുന്നു. ഞാൻ ബ്രഷ് ചെയ്തു തരാമെന്ന് പറഞ്ഞ് അപ്പു ദേവൂട്ടിയെ ബ്രഷ് ചെയ്യിച്ചു കഴിഞ്ഞപ്പോൾ അവൾ പുറത്തേക്ക് ഓടി.

മോളെ ഓടല്ലേയെന്നും, ഓട്ടോ വരാറായെന്നും, വേഗം ഞാൻ കുളിപ്പിച്ചു തരാമെന്ന് പറഞ്ഞപ്പോൾ അവൾ മുറ്റത്തേക്കോടികളഞ്ഞു. പിറകെ അപ്പുവും ഓടി. നീ കുളിക്കാൻ വന്നില്ലെങ്കിൽ നല്ല പിച്ച് കിട്ടുമെന്ന് അപ്പുപറഞ്ഞപ്പോൾ, പിച്ചിയാൽ ഞാൻ അമ്മയോട് പറയുമെന്ന് പറഞ്ഞ് അവൾ ഓടി കുളിച്ചു വരുന്ന ഹരിയുടെ അടുത്തേക്ക് ഓടിക്കളഞ്ഞു. പിറകെ വന്ന അപ്പു മോൾ കുളിക്കാൻ വരുന്നില്ലെന്ന് പറഞ്ഞപ്പോൾ, അവളെ

ഏടത്തി കുളിപ്പിക്കുമെന്ന് പറയുകയാണ് ഹരി. ഞാൻ കുളിപ്പിച്ചാലെന്താണെന്ന് ചോദിച്ച് ദേവൂട്ടിയെ അപ്പു പിടിച്ചു വലിക്കുമ്പോഴാണ് ബഹളം കേട്ട് ദേവി വ രുന്നത്. അപ്പോൾ തന്നെ ദേവൂട്ടി അമ്മേ എന്ന് വിളിച്ച് ദേവിയുടെ അടുത്തേക്ക് ഓടിക്കളഞ്ഞു. പിന്നീട് ദേവി കുഞ്ഞിനെ കുളിപ്പിച്ച് സ്കൂളിൽ പോകാൻ ഒരുക്കുന്നതിനിടയിലാണ് ദേവിയോട് ദേവൂട്ടി പലതും പറയുന്നതിനിടയിൽ അച്ഛൻ ഇന്നലെ ബ്രാണ്ടി

കുടിച്ചിട്ടാണ് വന്നതെന്ന് പറയുന്നു. പിന്നീട് മോളെ പെട്ടെന്ന് ഒരുക്കി ഓട്ടോറിക്ഷയിൽ വിട്ടു. അപ്പോഴാണ് ഹരിയും അപ്പുവും ഓഫീസിൽ പോകാൻ ഇറങ്ങി വരുന്നത്. ദേവിയോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ, ദേവി ദേവൂട്ടി പറഞ്ഞ കാര്യം സൂചിപ്പിക്കുന്നു. കുഞ്ഞിൻ്റെ മുന്നിൽ വച്ച് എന്ത് പറയുമ്പോഴും ശ്രദ്ധിക്കണമെന്നും, ദേവി പറയുകയാണ്. നീ ഇന്നലെ കുടിച്ചിട്ടാണോ വന്നതെന്നും ദേവി ചോദിക്കുന്നുണ്ട്. ഒന്നും പറയാതെ രണ്ടു പേരും ഇനി ശ്രദ്ധിച്ചോളാം ദേവിയേടത്തി എന്ന് പറഞ്ഞ് ഓഫീസിലേക്ക് പോയി.