സാന്ത്വനത്തിൽ പുതിയ വിശേഷം.!! അഞ്ചു ഗർഭിണി; അഞ്ജുവിന്റെ ജീവിതത്തിലെ ആ സന്തോഷങ്ങൾക്കിടയിൽ ഞെട്ടലോടെ ആ വാർത്ത പുറത്ത് Santhwanam today latest episode

ഏഷ്യാനെറ്റ് സീരിയൽ പ്രേമികൾ കാത്തിരുന്ന രംഗങ്ങളാണ് സാന്ത്വനം സീരിയലിൽ നടക്കാൻ പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ലക്ഷ്മി അമ്മ മരിച്ചതിൻ്റെ ആണ്ട് ദിവസമായതിനാൽ എല്ലാവരും ബലിയൊക്കെ ഇട്ട് ഭക്ഷണവും പായസവും കഴിക്കുന്നതിനിടയിലാണ് അഞ്ജുവിന് Li ചെറിയൊരു മനംപുരട്ടുന്നത്. ഉടൻ പുറത്ത് പോയി

അഞ്ജു വൊമിറ്റ് ചെയ്യാൻ തുടങ്ങി. ഉടൻ തന്നെ ഭക്ഷണം വിളമ്പി കൊണ്ടിരിക്കുകയായിരുന്ന ദേവി ഞാനിപ്പോൾ വരാമെന്ന് പറഞ്ഞ് അഞ്ജുവിൻ്റെ അടുത്തേക്ക് പോവുന്നത്. എന്തു പറ്റിയെന്ന് അഞ്ജുവിനോട് ചോദിച്ചപ്പോൾ, അറിയില്ലെന്നും തലയ്ക്ക് നല്ല ക്ഷീണമുണ്ടെന്നും പറയുകയാണ്. ദേവിക്ക് |സന്തോഷമായി. നീയും ശിവനും കൂടി ഉടൻ തന്നെ അപ്പുവിനെ കാണിച്ച സ്നേഹ ഡോക്ടറെ കാണിക്കണമെന്ന് പറഞ്ഞ്

അഞ്ജുവിനെയും കൂട്ടി ദേവി അകത്ത് വന്നപ്പോൾ എന്തു പറ്റി എന്ന് അപ്പുവും സാവിത്രിയും ചോദിച്ചു. അവൾ കുറച്ച് വൊമിറ്റ് ചെയ്തെന്നും, അമ്മായി ആഗ്രഹിച്ചതു പോലെയാകാമെന്ന് പറയുകയാണ് സന്തോഷത്തോടെ ദേവി പറഞ്ഞപ്പോൾ, സാവിത്രി അമ്മായി അഞ്ജുവിൻ്റെ റൂമിലേക്ക് പോയി. അപ്പോൾ അഞ്ജു കലണ്ടറിൽ എനിക്ക് ഡെയ്റ്റ് തെറ്റിയിട്ടുണ്ടോന്ന് നോക്കുകയാണ്. അഞ്ജുവിനോട് എന്തു പറ്റി മോളെ എന്നൊക്കെ

ചോദിച്ചപ്പോൾ, ഒന്നുമില്ലമ്മ എന്ന് പറഞ്ഞ് അഞ്ജു കിടന്നു. ഉടൻ തന്നെ ദേവി ശിവനോട് നീ അഞ്ജുവിനെയും കൂട്ടി സ്നേഹ ഡോക്ടറെ കണ്ടു വരാൻ പറയുകയായിരുന്നു. ശിവൻ പെട്ടെന്ന് തന്നെ ഡോക്ടറുടെ അടുത്തേക്ക് പോകാനൊരുങ്ങി. അപ്പോഴാണ് സാവിത്രി അമ്മായിയും ശങ്കരരമാമനും പോകാനൊരുങ്ങുകയാണ്. എനിക്ക് പെട്ടെന്ന് കടയിൽ പോകണമെന്ന് പറഞ്ഞ് ശങ്കര മാമയും, സാവിത്രി അമ്മായിയും ഇറങ്ങുകയാണ്. അവരുടെ പിറകിൽ തന്നെ അഞ്ജുവും ശിവനും ആശുപത്രിയിലേക്ക് പുറപ്പെട്ടു. Santhwanam today latest episode