ദേവൂട്ടിയുടെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ അപ്പു.!! സാന്ത്വനം കുടുംബത്തെ ഒന്നടങ്കം നടുക്കിയ ആ വാർത്ത എത്തുന്നു; എല്ലാവരോടും മാപ്പിരന്ന് കണ്ണൻ | Santhwanam today latest episode

Santhwanam today latest episode : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനം വളരെ വ്യത്യസ്തമായ രംഗങ്ങളിലൂടെയാണ് കടന്നു പോകുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ അഞ്ജു വളരെ വിഷമത്തിൽ പലതും പറഞ്ഞു കൊണ്ട് കരയുകയായിരുന്നു. നാളെ ഏതായാലും പോലീസിൽ പരാതി നൽകണമെന്ന് പറയുകയാണ് ശിവൻ. അപ്പോഴാണ് ദേവൂട്ടി സ്കൂളിൽ നിന്നും വരുന്നത്.

വന്ന ഉടനെ ദേവിയെ കുറിച്ചാണ് ചോദിക്കുന്നത്. അപ്പു അമ്മ പുറത്തു പോയെന്നും, ഇപ്പോൾ വരുമെന്നും പറഞ്ഞു കൊണ്ട് അപ്പുദേവൂട്ടിയെ റൂമിലേക്ക് കൂട്ടിപ്പോയി. ഡ്രസൊക്കെ മാറ്റിയ ശേഷം അപ്പുവിനോട് വീണ്ടും ദേവൂട്ടി അമ്മയെ കുറിച്ചാണ് ചോദിക്കുന്നത്. എനിക്ക് അമ്മയെ കാണാത്തതിനാൽ കരച്ചിൽ വരുന്നുണ്ടെന്ന് പറഞ്ഞ് ദേവൂട്ടി പൊട്ടിക്കരയുകയാണ്. ഇത് കണ്ട് ദേവൂട്ടിയെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ

നിൽക്കുകയാണ് അപ്പു. പിന്നീട് ശിവൻ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കാൻ പോവുകയാണ്. അപ്പോഴാണ് അപ്പുവും, അഞ്ജുവും കൂടി ദേവിയുടെയും ബാലൻ്റേയും റൂമിലേയ്ക്ക് പോവുകയാണ്. ശേഷം അലമാര തുറന്ന് നോക്കിയപ്പോൾ, ദേവൂട്ടിയുടെ ഒരു വർഷത്തെ സ്കൂൾ ഫീസ് അടച്ചതിൻ്റെ റസീറ്റും, കൂടാതെ ഇവരുടെ പേരിലെടുത്ത ഇൻഷുറൻസിൻ്റെ പേപ്പറുകളുമാണ്.ഇത് കണ്ട് അപ്പുവിനാകെ വിഷമമാവുകയാണ്.

പിന്നീട് റൂമിലുള്ള ഫോട്ടോ നോക്കി അപ്പു പൊട്ടിക്കരയുകയാണ്. ഹരിയോട് ഈ കാര്യമൊക്കെ പറയാൻ വേണ്ടി അപ്പു നോക്കുമ്പോൾ മാവിൻ ചുവട്ടിലിരുന്ന് പൊട്ടിക്കരയുകയാണ് ഹരി. ഇത് കണ്ട് അപ്പു ഓടിച്ചെന്ന് ഹരിയെയും സമാധാനിപ്പിക്കുകയാണ്. അപ്പോഴാണ് വക്കീൽ സാന്ത്വനത്തിലേക്ക് വരുന്നത്. വക്കീൽ വന്ന ശേഷം ദേവിയും ബാലനും കുറച്ച് ദിവസങ്ങൾക്ക് മുൻപ് എന്നെ കാണാൻ വന്നിരുന്നെന്നും, സ്വത്തുക്കൾ നിങ്ങൾ മൂന്ന് സഹോദരന്മാർക്ക് വീതിച്ച് നൽകിയാണ് അവർ ഇവിടം വിട്ട് പോയതെന്ന് പറയുകയാണ് വക്കീൽ. എഴുതിയ പ്രമാണമൊക്കെഅവർക്ക് നൽകിയ ശേഷം വക്കീൽ പോവുകയാണ്. വക്കീൽ പോയ ശേഷം ശിവൻ ദേഷ്യം പിടിച്ച് കണ്ണനെ വഴക്ക് പറയുകയാണ്.