ആ ദു ര ന്തം സാന്ത്വനത്തെ തേടിയെത്തുന്നു.!! അപ്പു എന്ന അഹങ്കാരിയെ തീർത്തു ബാലൻ; തമ്പിയുടെ ചതിയിൽനിന്നും രക്ഷപെട്ടുവന്ന ശിവനോട് അപ്പു ആ ക്രൂരത കാണിക്കുന്നു | Santhwanam today latest episde
Santhwanam today latest episde : മലയാളി പ്രേക്ഷകരുടെ ഇഷ്ട സീരിയലായ സാന്ത്വനം വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ കണ്ണൻ പുതിയ കോഴ്സിനായി ചെന്നൈയിലേക്ക് പോകുന്നതാണ്. എല്ലാവരോടും യാത്ര പറഞ്ഞിറങ്ങിയ കണ്ണനെയും കൊണ്ട് ഹരിയും ബാലനും ബസ് സ്റ്റാൻഡിൽ എത്തിയിട്ടും ശിവനെ
കാണാത്തതിൻ്റെ വിഷമത്തിലാണ് മൂന്നു പേരും. തമ്പി എന്തെങ്കിലും ചെയ്ത് കാണുമോ എന്ന് സംശയിക്കുകയാണ് എല്ലാവരും. സാന്ത്വനത്തിൽ എല്ലാവരും കണ്ണൻ പോയതിൻ്റെ വിഷത്തിലാണ്. ലക്ഷ്മി അമ്മ കരഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നാൽ അപ്പു പറയുന്നത് കണ്ണൻ പഠിച്ച് നല്ല നിലയിലായി വരട്ടെ എന്നാണ്. എന്നാൽ ബസ് സ്റ്റോപ്പിൽ നിന്നും ശിവേട്ടൻ വരാതെ ഞാൻ പോവില്ലെന്ന് പറയുകയാണ് കണ്ണൻ. അപ്പോഴാണ് ശിവൻ വരുന്നത്. ശിവനെ കണ്ടതും കെട്ടിപ്പിടിച്ച് കരയുകയാണ് കണ്ണൻ.
പിന്നീട് ബസിൽ കയറി ഹരിയുടെ കൂടെ പോവുകയാണ്. അപ്പോൾ തന്നെ ശിവൻ ബാലനോട് ഒന്നും പറയാതെ ബൈക്ക് എടുത്ത് പോയി. സന്ധ്യയായപ്പോൾ സാന്ത്വനത്തിൽ അഞ്ജുവിളക്കു കത്തിക്കുകയാണ്. എല്ലാവരും പ്രാർത്ഥിക്കുമ്പോൾ ഒരു തിരി അണഞ്ഞുപോയി. അത് കണ്ട് ലക്ഷ്മിയമ്മയ്ക്ക് ആകെ ടെൻഷനാവുകയാണ്. അപ്പോഴാണ് ബാലൻ വരുന്നത്. ശിവേട്ടൻ വന്നിരുന്നോ എന്ന് അഞ്ജു ചോദിച്ചപ്പോൾ, വന്നിരുന്നു അപ്പോൾ തന്നെ തിരിച്ചു പോയെന്ന് പറയുകയാണ് ബാലൻ. അപ്പോഴാണ് ശിവൻ കയറി വരുന്നത്. അകത്ത് നിന്ന് അപ്പു പുറത്തേക്ക് വരുന്നുണ്ടായിരുന്നു. ശിവനോട് തമ്പി തല്ലിയതിന്
അപ്പു ചോദ്യം ചെയ്യുകയായിരുന്നു. എൻ്റെ കട പൂട്ടിച്ചത് അങ്ങേരാണെന്ന് പറഞ്ഞപ്പോൾ, പെട്ടെന്ന് പറ്റിപ്പോയതാണ് എന്ന് ശിവൻ പറഞ്ഞു. ഇത് ഞാൻ ഒരിക്കലും ക്ഷമിക്കില്ലെന്ന് പറയുകയാണ് അപ്പു. അപ്പോഴാണ് ബാലൻ അപ്പുവിനോട് പറയുന്നത്, ശിവൻ ചെയ്തത് തെറ്റാണെന്നും, അത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും. പക്ഷേ, ശിവൻ മോൾക്ക് വേണ്ടി ചെയ്ത നല്ല കാര്യങ്ങളും ഓർക്കണമെന്ന് പറയുകയാണ് അപ്പുവിനോട് ബാലൻ. പ്രസവവേദന വന്നപ്പോൾ, ശിവനല്ലേ മോളെ ആശുപത്രിയിൽ എത്തിച്ചത്. ഇതൊക്കെ കേട്ടപ്പോൾ അപ്പുവിന് ആകെയൊരു
വിഷമമാണ് ഉണ്ടാവുന്നത്. ശിവൻ ചെയ്ത തെറ്റിന് ഏട്ടൻ മാപ്പ് ചോദിക്കുന്നെന്നും, നമ്മൾ മോളുടെ വീട്ടിൽ പോയി തമ്പി സാറിനോട് മാപ്പ് ചോദിക്കാമെന്നും പറയുകയാണ് ബാലൻ. കണ്ണൻ പോയതിൻ്റെ ഒക്കെ വിഷമത്തിൽ റൂമിൽ പോയി ബാലൻ ടെൻഷനടിച്ച് നിൽക്കുകയാണ് ബാലൻ. അപ്പോഴാണ് ദേവി വന്ന് അവനെ തിരികെ വിളിക്കാനും, അവനില്ലാതെ ആർക്കും പറ്റുന്നില്ലെന്നും പറയുകയാണ് ബാലൻ. ശിവനുമായുള്ള പിണക്കം മാറിയതിനെ കുറിച്ചും, ശിവൻ്റെ ഉദ്ഘാടനത്തിന് പോയ കാര്യമൊക്കെ ദേവിയോട് ബാലൻ പറയുകയാണ്. എല്ലാവരും പോയതും ബാലന് മനസിലായതും പറയുന്നതോടെ ഇന്നത്തെ രസകരമായ പ്രൊമോ അവസാനിക്കുകയാണ്.