രാജേശ്വരിയുടെ മുഖമൂടി ഹരി വെളിപ്പെടുത്തുമ്പോൾ ശിവൻ ആ സന്തോഷ വാർത്ത ലക്ഷ്മിയമ്മയെ അറിയിക്കുന്നു!! ഹരിയുടെ മുന്നിൽ കൈ കൂപ്പി തമ്പി.!! ഇടിവെട്ട് പണിയുമായി ഡോക്ടർ | santhwanam today episode latest
santhwanam today episode latest malayalam : മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. ഇപ്പോൾ പ്രേക്ഷകർ ഏറെ കാത്തിരുന്ന കഥാപശ്ചാത്തലത്തിലൂടെയാണ് കുറച്ച് ദിവസമായി പരമ്പര കടന്നുപോയി കൊണ്ടിരിക്കുന്നത്. സാന്ത്വനം വീട്ടിലുള്ളവരെല്ലാം ഒരുപോലെ കാത്തിരുന്ന കുഞ്ഞതിഥിയുടെ വരവാണ് ഇനി പരമ്പരയിൽ നടക്കാനിരിക്കുന്നത്. അപ്പു ആശുപത്രിക്കിടക്കയിൽ
വേദന സഹിച്ചുകൊണ്ട് പിടയുമ്പോൾ പുറത്തെല്ലാവരും അതിലും വേദന സഹിച്ചാണ് പ്രാർത്ഥനയോടെ കാത്തിരിക്കുന്നത്. അപ്പുവിന്റെ കുഞ്ഞിനെ ഏറ്റുവാങ്ങേണ്ട ലക്ഷ്മി അമ്മ ആശുപത്രിയിൽ വരാൻ കഴിയാതെ വീട്ടിൽ തന്നെ ആയതിൽ ഒരുപാട് വിഷമിക്കുന്നുണ്ട്. ഹരി ഫോണിൽ വിളിച്ച് അമ്മയെ അശ്വസിപ്പിക്കുന്നതും പ്രേക്ഷകർക്ക് ഈ വരുന്ന എപ്പിസോഡിൽ കാണാൻ കഴിയും. ദേവിയും ബാലനും ആണോ കുഞ്ഞിനെ ഏറ്റുവാങ്ങുന്നത് എന്ന് രാജേശ്വരി ചോദിക്കാൻ ഇടയുണ്ട്.
ഹരിയാണ് കുഞ്ഞിന്റെ അച്ഛൻ അതുകൊണ്ട് ഹരി തന്നെയാണ് സ്വന്തം കുഞ്ഞിനെ ഏറ്റു വാങ്ങേണ്ടത് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. കുഞ്ഞ് ജനിക്കുന്നതിനു മുൻപേ ഇത്രേം തർക്കം നിലനിൽക്കുമ്പോൾ ഇനി കുഞ്ഞ് ജനിച്ചാൽ എന്തൊക്കെയാവും പരമ്പരയിൽ നടക്കാൻ ഇരിക്കുന്നതെന്നുള്ളത് ഒരു ഉത്തരമില്ലാത്ത ചോദ്യമാണ്. പ്രസവവേദനയിൽ പിടയുന്ന തന്റെ മകളെ മറ്റൊരു ആശുപത്രിയിൽ കൊണ്ടുപോയാലോ എന്ന് തമ്പി ചോദിക്കുന്നുണ്ട്.
ഇവിടെത്തെ ഡോക്ടറിലും ഈ ഹോസ്പിറ്റലിലും എനിക്ക് ഒരു വിശ്വാസം ഇല്ലാ എന്നാണ് തമ്പി പറയുന്നത്. ഇനിയിപ്പോ ഈ ഒരു കാര്യം ഹരി അംഗീകരിക്കുമോ എന്നുള്ളത് പ്രേക്ഷകരിൽ ആകാംക്ഷയുണ്ടാക്കുന്ന കാര്യമാണ്. മകളെ വേറെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാൻ വേണ്ടി ഹരിയോട് കേണപേക്ഷിക്കുന്ന തമ്പിയെ ഈ എപ്പിസോഡിൽ കാണാൻ കഴിയും. ഇപ്പോൾ അപ്പുവിന്റെ അവസ്ഥ കണ്ട് ആകെ സങ്കടപ്പെട്ടിരിക്കുകയാണ് ഹരിയും കുടുംബവും. ഇനി പെട്ടന്ന് വേറെ ഹോസ്പിറ്റലിൽ കൊണ്ടുപോകുന്നതിനെ ഇവർക്ക് അംഗീകരിക്കാൻ ആവില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്. പരമ്പരയുടെ വരും എപ്പിസോഡുകൾ വളരെ നിർണായകമായിരിക്കും.