ലേലം ജയിക്കുന്നത് ആര്? വീണ്ടും സ്വയം കെണിയൊരുക്കി രാജേശ്വരിയും തമ്പിയും.!! അഞ്ജുവിന് അപ്പുവിന്റെ ഔദാര്യത്തിൽ വിജയം കാണേണ്ടി വരുമോ ? Santhwanam today episode latest malayalam
Santhwanam today episode latest malayalam : മലയാളം ടീവി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. ഇപ്പോൾ പരമ്പരയിൽ നടന്നുകൊണ്ടിരിക്കുന്നത് നിർണായക കഥാമുഹൂർത്തങ്ങളാണ്. അഞ്ജലിയും അപർണയും പരസ്പ്പരം വഴക്കടിച്ചുകൊണ്ട്, ഇപ്പോഴും ഇരുവരുടെയും പിണക്കം തുടർന്നുകൊണ്ടിരിക്കുകയാണ്. ഈ പ്രശ്നങ്ങൾക്കിടയിൽ കുടുംബത്തിൽ എല്ലാവരും അപ്പുവിനെ മാത്രമാണ് ശ്രദ്ധിക്കുന്നതും,
അവൾക്ക് മാത്രമാണ് പരിഗണന നൽകുന്നതെന്നും,തന്നെ കുറിച്ചോ തന്റെ തടിലേലത്തിനെ കുറിച്ചോ ഒരക്ഷരം പോലും ആരും പറയുകയും ചോദിക്കുകയും ചെയ്തിട്ടില്ല എന്നും പറഞ്ഞുകൊണ്ട് അഞ്ജലി ആകെ വിഷമത്തിലാണ്. അഞ്ജലിയുടെ വിഷമം ആരും കാണാത്തതിനാൽ തടിലേലത്തിന് പോകുന്ന കാര്യം വീട്ടിൽ ആരോടും പറയാൻ അഞ്ജലി തയ്യാറായിട്ടില്ല. ശിവനോടൊത്ത് ലേലത്തിന് പോകാനിറങ്ങവെ എതിരെ കടന്നുവന്ന കണ്ണനോട് മാത്രമാണ് അഞ്ജലി
യാത്ര പറഞ്ഞത്. കണ്ണാ, ഞങ്ങൾ ഒരു നല്ല കാര്യത്തിന് പോകുകയാണ്, നീ എങ്കിലും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ എന്ന് നിറകണ്ണുകളോടെ പറഞ്ഞാണ് അഞ്ജലി ലേലത്തിന് ഇറങ്ങിയത്. എത്ര ആത്മവിശ്വാസത്തോടെ ഇരുന്നാലും തമ്പി ലേലത്തിനെതിയത് അഞ്ജലിയെ വല്ലാതെ ടെൻഷനിലാക്കുണ്ട്. തമ്പിയും രാജേശ്വരിയും കാറിൽ വന്നിറങ്ങിയത് കണ്ടതോടെ അഞ്ജുവിന്റെ ധൈര്യം മുഴുവൻ ചോർന്നുപോകുണ്ട്. പക്ഷെ ശിവൻ ഒട്ടും വിട്ടുകൊടുക്കാതെ
അഞ്ജലിയെ സപ്പോർട്ട് ചെയ്ത് ആത്മവിശ്വാസം കൂട്ടാൻ ശ്രമിക്കുന്നുണ്ട്. അഞ്ജലി ഈ ലേലം ജയിക്കുമോ എന്ന് അറിയാനുള്ള ആകാംക്ഷയിൽ ആണ് മലയാള മിനി സ്ക്രീൻ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്നത്. അഞ്ജലി ലേലം ജയിച്ച് തമ്പിയുടെ മുന്നിൽ തലയുയർത്തി തിരിച്ചുവന്നാൽ അഞ്ജുവും അപ്പുവും തമ്മിലുള്ള എല്ലാ പ്രശ്നങ്ങളും തീരും. മറിച്ച് തമ്പി ലേലം ജയിച്ചാൽ അഞ്ജലിയും അപർണയും തമ്മിലുള്ള വഴക്കും തമ്മിൽ തല്ലും ഇരട്ടിക്കും. അഞ്ജുവിന് തമ്പിയുടെ മുൻപിൽ ലേലം വിളിച്ച് പിടിച്ച് നിൽക്കാൻ കഴിയണം എന്നാണ് പ്രേക്ഷകർ ആഗ്രഹിക്കുന്നത്. പ്രേക്ഷകരുടെ ആഗ്രഹം നടക്കുമോ എന്നുള്ളത് വരും എപ്പിസോഡുകളിൽ നമുക്ക് കാണാൻ കഴിയും.