അപ്പുവിന്റെ മാസ്സ് എൻട്രി!! അപ്പച്ചിയുടെ പൊയ്മുഖം എല്ലാവർക്കുമുന്നിലും വലിച്ചുകീറി ഹരി!! ഇനി രാജേശ്വരി പടിയ്ക്ക് പുറത്ത് | Santhwanam today episode latest malayalam

Santhwanam today episode latest malayalam : കഴിഞ്ഞ കുറച്ചുദിവസങ്ങളായി സാന്ത്വനം പരമ്പരയിൽ നടന്നുകൊണ്ടിരിക്കുന്നത് പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന ചില കാര്യങ്ങളാണ്. അപ്പുവിന്റെ തിരോധനത്തിന് പിന്നാലെ സംഭവബഹുലാമായ മുഹൂർത്തങ്ങളാണ് പരമ്പരയിൽ അരങ്ങേറുന്നത്. അപ്പുവിനെ കാണാതായതിന്റെ പേരിൽ ഇരുവീട്ടുകാരും തമ്മിൽ വലിയ വഴക്കും കുറ്റപ്പെടുത്തലുകളും നടന്നത് പ്രേക്ഷകർ കണ്ടതാണ്. സാന്ത്വനം വീട്ടിലെയും

അമരാവതി വീട്ടിലെയും ആളുകളെ ശങ്കരൻ മാമൻ വീട്ടിലേക്ക് വിളിച്ച് വരുത്തിയിട്ടുണ്ട് . അപ്പുവിന്റെ കാര്യങ്ങൾ പറഞ്ഞ് രണ്ടുവീട്ടുകാരും തമ്മിലുള്ള വഴക്കും,പിണക്കവും എല്ലാം പറഞ്ഞ് തീർക്കാനാണ് ഇങ്ങനെ ചെയ്തത്. എന്നാൽ അവിടെ എത്തിയിട്ടും ഇരുകൂട്ടരും പരസ്പരം കുറ്റപ്പെടുത്തി കലഹിക്കുകയാണ് ചെയ്യുന്നത്. പ്രേക്ഷകരെ പോലെ തന്നെ പരമ്പരയിൽ ഉള്ളവരെയും അമ്പരപ്പിച്ചുകൊണ്ട് അപ്പു രംഗപ്രവേശനം ചെയ്യുന്നുണ്ട്. ഹരിയോട് ഇനി രണ്ടുകുടുംബങ്ങളും

തമ്മിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകരുത്, അങ്ങനെ ഉണ്ടായാൽ തനിക്കവിടെ നിക്കാൻ കഴിയില്ല എന്ന് അപ്പു തുറന്ന് പറയുന്നുണ്ട്. അപ്പു എല്ലാവരിൽ നിന്നും അകന്നുമാറി അഞ്ജലിയുടെ വീട്ടിലേക്കാണ് പോയതെന്ന് ഈ എപ്പിസോഡിൽ നിന്ന് മനസിലാക്കാൻ കഴിയും. അപ്പുവിന്റെ വരവോടെ രാജേശ്വരി അപ്പച്ചിക്ക് തിരിച്ചടി കിട്ടാൻ തുടങ്ങി. ഹരി രാജേശ്വരി അപ്പച്ചി ചെയ്ത് കൂട്ടിയ ഓരോ ചതിയും ഓരോ തെറ്റും എല്ലാവർക്കുമുന്നിലും തുറന്നടിച്ചു പറഞ്ഞിട്ടുണ്ട്. അപ്പുവിന്റെയും ഹരിയുടെയും

കുഞ്ഞിനെ ഇല്ലാതാക്കാൻ ഡോക്ടറെ പോയി കണ്ടത് മുതൽ, സാന്ത്വനം കുടുംബത്തോട്‌ അവർ ചെയ്ത കാര്യങ്ങളെല്ലാം ഹരി പറയുന്നുണ്ട്. ഇതെല്ലാം കേട്ട് ഉത്തരം കിട്ടാതെ നിൽക്കുന്ന രാജേശ്വരിയെ പ്രേക്ഷകർക്ക് ഈ വരുന്ന എപ്പിസോഡിൽ കാണാൻ കഴിയും. ഇനി തമ്പി രാജേശ്വരിയെ തള്ളിപ്പറയുമെന്നാണ് പ്രേക്ഷകർ അഭിപ്രായപെടുന്നത്. പരമ്പരയിൽ ഇനി നടക്കാനിരിക്കുന്നത് വലിയ സംഭവങ്ങൾ ആയിരിക്കും. അപ്പുവിന്റെ പ്രസവം വരെ തമ്പിയും രാജേശ്വരിയും ഇനിയും ചതികൾ ചെയ്യാൻ സാധ്യതയുണ്ട്. ഇനി വരുന്ന എപ്പിസോഡുകൾ വളരെ നിർണായക മായിരിക്കുമെന്നാണ് മലയാള മിനിസ്‌ക്രീൻ പ്രേക്ഷകരുടെ അഭിപ്രായം.